സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മെയ് 27 മുതല്‍ ജൂൺ 2 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാകും. മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുവരാനിടയുണ്ട്. വ്യക്തിപരവും തൊഴില്പരവുമായ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ബന്ധങ്ങൾ ദൃഢമാകും. എന്നാൽ ആഴ്ചയുടെ അവസാനം ചില പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്കും പല അവസരങ്ങളും വന്നുചേരും. ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ഭാവിയെക്കുറിച്ച് ചില പ്രധാന തീരുമാനങ്ങൾ എടുത്തേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും നേട്ടമുണ്ടാകാനിടയുണ്ട്. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ഇതിലൂടെ മാനസിക സമാധാനം കണ്ടെത്താൻ ശ്രമിക്കും. ജീവിതത്തിൽ പുതിയ ആളുകളെ പരിചയപ്പെടാനും സഹൃദം മെച്ചപ്പെടുത്താനും സാധിക്കും.
YOU MAY ALSO LIKE THIS VIDEO, സ്‌കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
എല്ലാ പ്രവർത്തികളിലും ജാഗ്രത പുലർത്തേണ്ടതുണ്ട്. ജീവിതം ആസ്വദിക്കും. മാനസികാരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ തേടും. ഈ ആഴ്ച ലാഭകരമായ ചില പദ്ധതികളുടെ ഭാഗമാകാൻ സാധിക്കും. നേട്ടങ്ങൾ ഉണ്ടാകേണ്ടതിന് നന്നായി പരിശ്രമിക്കേണ്ടതുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളിലും മറ്റുള്ളവരെ പിന്തള്ളി നിങ്ങൾക്ക് മികച്ച സ്ഥാനം നേടാനാകും. ഇത്തരത്തിലുള്ള നിരവധി സന്ദർഭങ്ങൾക്ക് സാധ്യതയുണ്ട്. ജീവിതത്തിലെ പുതിയ തുടക്കങ്ങൾക്ക് ക്ഷമയോടെ കാത്തിരിക്കണം. വ്യക്തിജീവിതത്തിൽ ചില തെറ്റിധാരണകൾക്ക് സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജീവിതത്തിൽ വിഷാദം നിറയുന്ന സന്ദർഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസിക വിഷമത്തിൽ നിന്ന് മോചനം നേടാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങളുടെ സ്വയം തിരക്കിലാകാൻ ശ്രമിക്കുക എന്നതാണ്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരുപരിധി വരെ ഇതിന് സഹായിച്ചേക്കും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബന്ധങ്ങൾ ദൃഢമാകും. മുതിർന്ന വ്യക്തികളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും മാനിച്ചാൽ നിങ്ങൾക്ക് നേട്ടമുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. സമയം വിദഗ്ധമായി ഉപയോഗപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ നേട്ടം ഈ ആഴ്ച നിങ്ങൾക്ക് ലഭിച്ചേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യക്തി ജീവിതത്തിലും തൊഴിൽ ജീവിതത്തിലും നേട്ടങ്ങൾ ഉണ്ടാകും. മാനസികാരോഗ്യം മെച്ചപ്പെടും. മാതാപിതാക്കളോടും മറ്റു കുടുംബാംഗങ്ങളോടും ഒപ്പം സന്തോഷത്തോടെ സമയം ചെലവിടാനുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ചില കടപ്പാടുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരെക്കുറിച്ച് ചില വാർത്തകൾ അറിഞ്ഞേക്കാം. വ്യക്തിജീവിതവും തൊഴിൽജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ കുടുംബ ജീവിതത്തിന് വളരെയധികം പ്രയോജനം ചെയ്യും.
YOU MAY ALSO LIKE THIS VIDEO, കാറ്റിന്റെ വേഗവും വായുവിന്റെ രൂപവുമുള്ള മൊസാദിന്റെ ക്രൂരതകൾ; ഇങ്ങനെയാണ് ഇസ്രായേൽ മൊസാദിനെ വച്ച് ഒരാളെ തീർക്കുന്നത് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ പെരുമാറ്റത്തിലും സംസാരത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ചില ആളുകൾ നിങ്ങളെ അവിശ്വസിക്കാനിടയുണ്ട്. പങ്കാളിയുമായി ഒരുമിച്ച് സമയം ചെലവിടും. ചില രസകരമായ കാര്യങ്ങൾ ആസൂത്രണം ചെയ്‌തേക്കും. വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എതിരാളികളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങളുണ്ടാകും. മുൻകാല തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മുമ്പോട്ട് പോകാൻ ശ്രമിക്കണം. വ്യക്തിജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ജീവിതത്തിലേയ്ക്ക് പുതിയ ഒരംഗം ഉടൻ കടന്നു വരാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതം സുരക്ഷിതവും സുസ്ഥിരവുമായി മുമ്പോട്ട് നീങ്ങും. ബന്ധങ്ങൾ ദൃഢമാകണമെങ്കിൽ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടുകയും വേണം. ഈ ആഴ്ച നിങ്ങളെ ഭാഗ്യം വലിയ രീതിയിൽ തുണയ്ക്കും. എന്നാൽ വ്യക്തിജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? അടിക്ക് തിരിച്ചടി! ലോകം ഭീതിയിൽ; ഇറാനോ ഇസ്രായേലോ? സൈനിക ശേഷിയിൽ കേമനാര്? | Watch Video 👇