ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 മെയ് 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: 2024 മെയ് 16 മുതൽ 31 വരെ
(1199 ഇടവം 2 മുതല്‍ 17 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധുക്കളും സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ തുടരും. മറ്റുള്ളവരില്‍ നിന്ന് ചതിവും വഞ്ചനയും ഉണ്ടാകാനിടയുണ്ട്. ഉള്‍ഭയം കൂടുതലാകും. നേത്രരോഗം, അര്‍ശ്ശോരോഗം, രക്തസ്രാവം ഇവ ശ്രദ്ധിക്കണം. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ചില ധനാഗമലാഭങ്ങള്‍ ഉണ്ടാകും. ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍ ഇവ ലഭിക്കും. ഭാര്യാ/ഭര്‍ത്തൃസുഖം ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗത്തുനിന്ന് മെച്ചപ്പെട്ട ധാരാളം ധനാഗമം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും. ചില പാപവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. അഹങ്കാരം ഉണ്ടാകാതെ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അലച്ചിലും ധനനഷ്ടങ്ങളും ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മനഃസ്വസ്ഥത നല്ല വണ്ണം കുറയും. ചെറിയ ചില ധനാഗമങ്ങള്‍ ഉണ്ടാകും. കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക് നല്ല സമയമാണ്. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹസ്വഭാവം കൂടുതലാകും. വഴിയാത്രകള്‍ കൂടുതലാകും. ജന്തുക്കളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പലതരത്തിലുള്ള സുഖാനുഭവങ്ങള്‍ക്ക് ഉണ്ടാകും. നിര്‍ബന്ധബുദ്ധി കൂടുതലാകും. മനസ്സില്‍ പാപചിന്തകളും ക്രൂരചിന്തകളും ഉണ്ടാകും. ഉദരരോഗം, കര്‍ണ്ണരോഗം, അപസ്മാര പീഡകള്‍ ഇവ സൂക്ഷിക്കണം. തര്‍ക്കവിഷയങ്ങളിലിടപെടരുത്. പണത്തെ സംബന്ധിച്ച് കലഹങ്ങളുണ്ടാകാനിടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സല്‍ക്കര്‍മ്മങ്ങള്‍ ഫലിക്കാതെ വരും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ധനലാഭങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. തൊഴില്‍ സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥതയും സമാധാനവും കുറയും. ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. യാത്രകള്‍ക്കിടയില്‍ വിഷമതകള്‍ ഉണ്ടാകും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരും. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കരുത്. മറ്റുള്ളവരെ അപവാദം പറയരുത്. വീട്ടുപകരണങ്ങള്‍ക്ക് നാശം വരും.

YOU MAY ALSO LIKE THIS VIDEO, സ്‌കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്ഥാനക്കയറ്റം ലഭിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ധനലാഭൈശ്വര്യങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം പുഷ്ടപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. പല ആപത് ഘട്ടങ്ങളും ഉണ്ടാകും. അപമാനങ്ങള്‍ ഏല്‍ക്കേണ്ടതായി വരും. കലഹങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ പരിധിവിടാതെ ശ്രദ്ധിക്കണം. നേതൃഗുണം ഉണ്ടാകും. പിതൃതുല്യജനങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടതായി വരും. എന്തിനും പ്രതിലോമമായി സംസാരിക്കുന്നത് ഒഴിവാക്കണം. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലായ വരും. ദൂരദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനാകും. ധനത്തെ സംബന്ധിച്ച് കലഹങ്ങള്‍ ഉണ്ടാകും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. വളരെ സാവധാനം കാര്യങ്ങള്‍ ചെയ്യാനാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. വാക്ദോഷം മൂലം കലഹങ്ങള്‍ വരെ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യ കലഹങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളില്‍ വൈകല്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വ്രണങ്ങള്‍, മുറിവ്, നേത്രരോഗം, വാതബന്ധിയായ രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേഗത കൂടുതലാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പലവിധ ആപത്തുകളും ഉണ്ടാകാനിടയുണ്ട്. ദാമ്പത്യകലഹങ്ങള്‍ ഉണ്ടാകും. നേത്രരോഗം, ഉദരവ്യാധി, വീഴ്ച ഇവയുണ്ടാകാനിടയുണ്ട്. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ധനപുഷ്ടിയുണ്ടാകും. മനഃസന്തോഷം കുറയും. നല്ല വാക്കുകള്‍ പറഞ്ഞ് പല കാര്യങ്ങളും നേടാനാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. അരുചികരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ചെലവുകള്‍ കൂടുതലാകും. മറ്റുള്ളവരുടെ ഉപദേശങ്ങളും മറ്റും ബുദ്ധിമുട്ടുണ്ടാക്കും. തൊഴില്‍രംഗം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല അവസരമാണ്.

YOU MAY ALSO LIKE THIS VIDEO, 2024ലെ വ്യാഴമാറ്റം അടുത്ത ഒരു വർഷക്കാലം നിങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കലഹഭയം ഒഴിയുകയില്ല. ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളിലിടപെടരുത്. ബന്ധനാവസ്ഥവരെയുണ്ടാകാനുള്ള സാധ്യതകളുണ്ട്. മക്കളെക്കൊണ്ട് ആധി കൂടുതലാകും. പൂര്‍വ്വിക ധനത്തിന് നാശം വരും. അര്‍ശ്ശോരോഗം, ഗുഹ്യരോഗങ്ങള്‍ ഇവയുണ്ടാകും. പാപകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായിവരും. എപ്പോഴും ദുഃഖഭാവമായിരിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. വ്യവഹാരകാര്യത്തില്‍ വിജയിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിലും മനസ്സിലും സ്വസ്ഥത കുറയും. ചെലവുകള്‍ കൂടുതലാകും. ദമ്പതിമാര്‍ വേര്‍പിരിഞ്ഞിരിക്കേണ്ടതായി വരും. വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താം. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. സ്ഥാനക്കയറ്റം ലഭിക്കും. ചെറുമക്കളുടെ കാര്യങ്ങളില്‍ ഉത്ക്കണ്ഠ കൂടുതലാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. സത്കര്‍മ്മങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി അകലേണ്ടതായി വരും. തൊഴില്‍രംഗം പുഷ്ടിപ്പെടും. മൂത്രാശയബന്ധിയായ ഗര്‍ഭാശയ ബന്ധിയായും ഉള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീട്ടില്‍ കലഹങ്ങള്‍ കൂടുതലാകും. മനഃസന്തോഷം ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ വിരോധത്തിലാകും. പലപ്പോഴും തന്‍റെ അഭിപ്രായങ്ങള്‍ പുറത്തുപറഞ്ഞറിയിക്കാന്‍ പറ്റാതെ വരും. യാത്രകള്‍ വേണ്ടിവരും. ചില കാര്യങ്ങളില്‍ സാഹസികമായി ഇടപെടേണ്ടതായി വരും. ഉപാസനകള്‍ക്ക് ശക്തി കൂടുതലാകും. ധനലാഭങ്ങളുണ്ടാകുമെങ്കിലും വഴിവിട്ട ചെലവുകള്‍ ഉണ്ടാകും. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. പനി, ചുമ, ശ്വാസതടസ്സം ഇവ ശ്രദ്ധിക്കണം. സുഖസൗകര്യങ്ങളില്‍ തൃപ്തി തോന്നുകയില്ല. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നോ? 2029 നിർണായകം; ആ സന്ദേശമെത്തും? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ വീട് പണി തുടങ്ങാം. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും മടിയും ഉണ്ടാകും. ധനാഗമങ്ങള്‍ ഉണ്ടാകും. ശരീരക്ഷീണവും കാലുകള്‍ക്ക് ബലക്കുറവും ഉണ്ടാകും. സഹോദരങ്ങളുമായി കലഹങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലവത്താകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും കര്‍മ്മമണ്ഡലം മെച്ചപ്പെടും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. ശത്രുക്കളില്‍നിന്ന് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുണ്ടാകും. ഉപാസനകള്‍ക്ക് മുടക്കം വരും. മുഖത്ത് മുറിവുകളും പാടുകളും ഉണ്ടാകാനിടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ഗൃഹനിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വാക്ദോഷം മൂലം കലഹങ്ങള്‍ ഉണ്ടാകും. സത്യം മറച്ചുവെച്ച് വക്രതയോടെ സംസാരിക്കേണ്ടതായി വരും. ആയുധങ്ങള്‍കൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്. സ്ത്രീകള്‍/ പുരുഷന്മാര്‍ മൂലം ധനനഷ്ടം ഉണ്ടാകും. അനിഷ്ടാനുഭവങ്ങള്‍ ഉണ്ടാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനോവിചാരം കൂടുതലാകും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്കും ദുഃഖാനുഭവങ്ങളുണ്ടാകും. അവരുമായുള്ള ശത്രുത കൂടുതലാകും. സ്വജനങ്ങളുടെ വേര്‍പാട് മനോദുഃഖം കൂടുതലാകും. ദൂരയാത്രകള്‍ വേണ്ടിവരും. നീര്‍ക്കെട്ട്, പനി ഇവയ്ക്ക് സാദ്ധ്യതകളുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലക്ഷ്യമായി യാത്രകള്‍ ചെയ്യും. അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. ദുഷ്ടജനങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. ഏകാഗ്രത കുറയും. പലവിധ രോഗാരിഷ്ടതകള്‍ക്കിടയുണ്ട്. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. സ്ഥാനക്കയറ്റം ലഭിക്കും. ധനാഭിവൃദ്ധിയുണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ധനനഷ്ടം ഉണ്ടാകും. തൊഴില്‍രംഗത്ത് പ്രശ്നങ്ങളുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്. പൊതുപ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.

തയാറാക്കിയത്‌: ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍, ഫോൺ: 9446057752

YOU MAY ALSO LIKE THIS VIDEO, അടിയും ഉപദ്രവവും വേണ്ട, ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയുണ്ട് | Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മെയ് 20 മുതല്‍ 26 വരെ​യുള്ള നക്ഷത്രഫലങ്ങൾ
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മെയ് 27 മുതല്‍ ജൂൺ 2 വരെ​യുള്ള നക്ഷത്രഫലങ്ങൾ