സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മെയ് 20 മുതല്‍ 26 വരെ​യുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആയുര്‍വേദ ഔഷധവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ദൂരയാത്ര ഗുണകരമാവില്ല. വിനോദങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. പുതിയ പ്രസ്ഥാന പ്രാപ്തിയും അധികാരപ്രാപ്തിയുമുണ്ടാകും. കര്‍മരംഗത്ത് സമാധാനമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശത്ത് വ്യാപാരത്തിലേര്‍പ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ ബിസിനസ്സുള്ളവര്‍ക്കും അനുകൂല സമയമാണ്. ജീവിത നിലവാരം മെച്ചപ്പെടും. ബിസിനസ്സില്‍ കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രോത്സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നോ? 2029 നിർണായകം; ആ സന്ദേശമെത്തും? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്യോഗസ്ഥര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായി വരും. എല്ലാ കാര്യങ്ങളിലും തടസ്സങ്ങള്‍ വന്നുപെട്ടേക്കും. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നിലധികം കേന്ദ്രത്തില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റമോ സസ്‌പെന്‍ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും, കര്‍മരംഗം തൃപ്തികരമായിരിക്കും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്‍ച്ചയിലേക്ക് വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭൂമിയില്‍ നിന്നും വാടകയില്‍ നിന്നും നേട്ടമുണ്ടാകും. വിദേശത്തുള്ളവര്‍ മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കോടതിയുമായും ബന്ധപ്പെടേണ്ട സന്ദര്‍ഭമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, 2024ലെ വ്യാഴമാറ്റം അടുത്ത ഒരു വർഷക്കാലം നിങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വിദ്യാവിനോദങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഭൂസ്വത്ത് വാങ്ങും. പാര്‍ട്ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിനോദയാത്ര മാറ്റിവയ്‌ക്കേണ്ടിവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവരുടെ ജോലി പോകാനുള്ള സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും. ഏറ്റെടുത്ത ജോലി വിജയകരമായി നടത്തും. സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, സ്‌കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗത്തില്‍ ഉയര്‍ച്ചയും വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും. വൈദ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ നേടിയവര്‍ക്ക് ദൂരസ്ഥലത്ത് ജോലി ലഭിക്കുന്നതാണ്. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. കാര്‍ഷികാദായം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസായത്തില്‍ നിന്ന് വമ്പിച്ച ആദായം ലഭിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ബിസിനസ്സിലും വിദ്യാഭ്യാസകാര്യത്തിലും പുരോഗതി ഉണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുജീവിത നിലവാരം കൂടും. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലം നഷ്ടങ്ങള്‍ വരാനിടയുണ്ട്. സന്താനങ്ങളില്‍നിന്ന് പലവിധ സഹായസഹകരണങ്ങളും ഉണ്ടായേക്കാം. സുഹൃത്തുക്കളുടെ ചതിക്കും അപ്രീതിക്കും കാരണമാകുന്നതാണ്. ആരോഗ്യനില അഭിവൃദ്ധിപ്പെടും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, ഇസ്രയേലിനെ വിറപ്പിച്ച അവരുടെ മുഖ്യ ശത്രു; ഇബ്രാഹിം റെയ്സി മടങ്ങുന്നത് ഒരു വലിയ ആഗ്രഹം ബാക്കിയാക്കി | Watch Video 👇

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 ഇടവമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 മെയ് 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം