സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മെയ് 6 മുതൽ 12 വരെ​യുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രിയപ്പെട്ടവരുടെ സഹായത്തോടെ ചില പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കും. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികൾ പോലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്. സമൂഹത്തിൽ ബഹുമാനവും ആദരവും ലഭിക്കാനിടയുണ്ട്. ബിസിനസിലെ മുൻ ഇടപാടുകളിൽ നിന്ന് ലാഭം നേടും. വിപണിയിൽ നിങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസിന്റെ വിശ്വാസ്യത വർധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഴ്ചയുടെ തുടക്കത്തിൽ തന്നെ പ്രധാന ജോലികൾ പൂർത്തിയാക്കാൻ വളരെയധികം പരിശ്രമം നടത്തേണ്ടി വരും, ഇത് സമ്മർദ്ദം വർധിപ്പിക്കാനും സാധ്യതയുണ്ട്. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വരുന്നതിന് ചില തടസ്സങ്ങൾ ഉണ്ടാകും. ആഴ്ചയുടെ മധ്യത്തിൽ കൂടുതൽ സമയവും മത-സാമൂഹിക പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ സഹപ്രവർത്തകരുടെ സഹായത്തോടെ പരിഹരിക്കപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് അല്പം കൂടെ കാത്തിരിക്കേണ്ടതായി വന്നേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചില നഷ്ടങ്ങൾ ഒഴിവാക്കാൻ പ്രിയപ്പെട്ടവരുടെ അഭിപ്രായം മാനിക്കണം. നഷ്ടം നേരിട്ടിരുന്ന നിങ്ങളുടെ ബിസിനസ് ഈ ആഴ്ച മെച്ചപ്പെട്ടേക്കും. സാവധാനം ആണെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്നിരുന്ന പണം ഈ ആഴ്ച നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. ജോലി സംബന്ധമായി യാത്രകൾ വേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മൂലം മുതൽ രേവതി വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മോശം ആരോഗ്യം മൂലം ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഒരു മികച്ച അവസരം നിങ്ങൾക്ക് നഷ്ടമാകും. ചില വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടതായി വരും. ചില കാര്യങ്ങളിൽ മാതാപിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ലഭിച്ചേക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെറിയ ചില പ്രശ്നങ്ങളൊക്കെ അവഗണിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇവ അനാവശ്യ തർക്കത്തിലേയ്ക്ക് നയിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ആഴ്ചയുണ്ടെ തുടക്കം മുതൽ തന്നെ പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഈ കാലയളവിൽ ഉണ്ടാകാം. പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. ചില രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കാനിടയുണ്ട്. അപകട സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കുക. തൊഴിൽ സംബന്ധമായി ഈ ദിവസങ്ങളിൽ യാത്ര വേണ്ടി വരും. അലസത മൂലം പ്രധാന ജോലികൾ മാറ്റിവെക്കാനിടയുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളെ പരിചയപ്പെടുന്നത് പിന്നീട് നിങ്ങൾക്ക് ഗുണം ചെയ്യും.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് ദുർമന്ത്രവാദ രഹസ്യം ‘സപ്ലൈ ചെയ്യുന്ന’ നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം; മഹാഭാരത കാലത്തോളം പഴക്കമത്രെ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലികൾ അടുത്ത ദിവസത്തേയ്ക്ക് മാറ്റി വെക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കും. വസ്തു സംബന്ധമായ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ആശങ്ക വർധിച്ചേക്കാം. ജോലിസ്ഥലത്ത് എതിരാളികൾ ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ അവഗണിക്കുന്നതാണ് നല്ലത്. ആഴ്ചയുടെ അവസാന ദിവസങ്ങൾ കുറച്ച് ആശ്വാസകരമാകും. സമ്പത്തും സമയവും വിദഗ്ധമായി വിനിയോഗിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തിലെ മുതിർന്ന ഒരു വ്യക്തിയുടെ മോശം ആരോഗ്യം ആശങ്ക വർധിപ്പിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ വർധിച്ചേക്കാം. ബിസിനസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനിടയുണ്ട്. ഏതെങ്കിലും പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ഏകോപനം നിലനിർത്താൻ ശ്രദ്ധിക്കുക. ദാമ്പത്യം സാധാരണ നിലയിലായിരിക്കും. പ്രണയ ജീവിതത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വളരെക്കാലമായി നേരിട്ടിരുന്ന ഒരു പ്രശ്നം സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്താൽ പരിഹരിക്കാൻ സാധിക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിന്റെ വിധി നിങ്ങൾക്കനുകൂലമാകാനിടയുണ്ട്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കുന്നതാണ്. വീട്ടമ്മമാർ കൂടുതൽ സമയവും ഈശ്വരാരാധനയിൽ കഴിയും. മതപരമായ സ്ഥലത്തേയ്ക്ക് യാത്ര പോകാൻ അവസരമുണ്ടാകും. സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആദരവ് ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഏകോപനം നിലനിർത്തിയാൽ മാത്രമേ ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കൂ. എന്നാൽ തൊഴിലിടത്തിൽ എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ജോലികൾ മറ്റാരെയും ഏല്പിക്കാതിരിക്കുക. ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാക്കിയേക്കും. നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന രേഖകളിൽ ഒപ്പുവെയ്ക്കുന്നതിനു മുമ്പ് നന്നായി വായിച്ച് മനസിലാക്കുക. ബിസിനസ് ആവശ്യങ്ങൾക്ക് ദീർഘദൂര യാത്രകൾ വേണ്ടി വരും. യാത്ര മടുപ്പിക്കുന്നതായിരിക്കാം. ലാഭം പ്രതീക്ഷിച്ചതിലും കുറവാകാനിടയുണ്ട്. ലാഭകരമായ പ്രോജക്ടുകളുടെ ഭാഗമാകാൻ ഭാവിയിൽ അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പെട്ടെന്നുണ്ടാകുന്ന വലിയ ചെലവുകൾ മൂലം സാമ്പത്തിക നില താളംതെറ്റിയേക്കാം. സഹോദരങ്ങളുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നിങ്ങളെ അലട്ടും. ബിസിനസ് ചെയ്യുന്നവർ ലാഭം നേടാൻ ഇടപാടുകൾ കൃത്യ സമയത്ത് പൂർത്തിയാക്കേണ്ടതുണ്ട്. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ സന്താനങ്ങളുടെ നേട്ടം ഗൃഹത്തിൽ സന്തോഷം കൊണ്ടുവരും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

Previous post 2024 ലെ വ്യാഴ മാറ്റം നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
Next post സൂര്യനും ബുധനും ഒരേ രാശിയിൽ, ബുധാദിത്യയോഗം രൂപപ്പെട്ടു; ഈ നാളുകാർക്കിപ്പോൾ വമ്പൻ ഭാഗ്യം