സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 ധനു മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1199 ധനു (2023 ഡിസംബർ 17 മുതൽ 2023 ജനുവരി 14 വരെ) മാസത്തെ പന്ത്രണ്ട് രാശിക്കാര്‍ക്ക് സൂര്യന്‍ നൽകുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അതീവമായ കോപശീലം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടാക്കും. വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തികാവസ്ഥയിൽ ഞെരുക്കം അനുഭവപ്പെടും. സഹപ്രവർത്തകരോട് സംസാരിക്കുമ്പോൾ വളരെ അധികം ആലോചിച്ചു സംസാരിക്കുക. ജോലിയിൽ പ്രശ്നങ്ങൾ വരികയും സ്ഥാന നഷ്ടത്തിനും സാധ്യത കാണുന്നു.അസുഖങ്ങൾ വരുമ്പോൾ അവഗണിക്കാതിരിക്കുക. വീട്ടിൽ മരണ സമാനമായ അവസ്ഥകൾ സംജാതമാകും. ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാവും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സർക്കാർ സംബന്ധമായ തൊഴിലും ഗുണാനുഭവങ്ങളും ലഭിക്കുന്ന സമയം ആണ്, സർക്കാർ സംബന്ധമായോ ചിട്ടി സംബന്ധമായോ അടവുകൾ മുടങ്ങാതെ നോക്കുക. മുടങ്ങുന്ന പക്ഷം കോടതി നടപടികൾ നേരിടേണ്ടി വരും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുമെങ്കിലും പലതരത്തിൽ ദൈവാധീനം കൂടെ ഉണ്ടാവും.മറ്റുള്ളവരോട് ദേഷ്യം പ്രകടിപ്പിക്കുമ്പോൾ വളരെ അധികം സൂക്ഷിക്കുന്നത് നല്ലതാണ്. പ്രേത്യേകിച് ഭാര്യാ ഭർത്താക്കന്മാർ തമ്മിലിൽ പ്രശ്നം ഉണ്ടാവാതെ സൂക്ഷിക്കുക ശ്വാസകോശ രോഗങ്ങൾ, ചുമ രോഗങ്ങൾ കൂടാൻ സാധ്യത ഉണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തിൽ അസ്വസ്ഥതയും രോഗങ്ങളും വർദ്ധിക്കും. ഭാര്യാഭർത്തൃ ഐക്യം കുറയുകയും കേസുകൾ കുടുംബ കോടതി വരെ എത്തും. സുഹൃത്തുക്കളുമായി ചില തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങേണ്ടി വരും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. നാവുപിഴ വഴി അബദ്ധങ്ങൾ സംഭവിക്കും. വിദേശയോഗവും തൊഴിലും ലഭിക്കുന്ന സമയം ആണ്. എപ്പോഴും യാത്രകൾ ചെയ്യേണ്ടി വരുന്ന സന്ദർഭം ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ചില അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അർശ്ശസ്, ഉദര രോഗങ്ങൾ എന്നിവ അലട്ടും. സ്ത്രീ വിരോധം സമ്പാദിക്കും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വീണ്ടും കോവിഡ്‌ മരണങ്ങൾ! നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? വീണ്ടുമൊരു ലോക്ക്ഡൗണിലേക്കോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രുക്കളുടെ മേൽ വിജയം ലഭിക്കുന്ന സമയം ആണ്. ആട- ആഭരണ – അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ജോലിയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറി മേലധികാരിയുടെ പ്രീതി നേടുകയും സ്ഥാനക്കയറ്റം ഉണ്ടാവുകയും ചെയ്യും. വ്യാപാരികളെ സംബന്ധിച്ച് പുതിയ കച്ചവടങ്ങൾ വരികയും ധന സമ്പാദന സ്രോതസ്സുകൾ വർദ്ധിക്കുകയും ചെയ്യും. കോടതി കാര്യങ്ങളിൽ അനുകൂല വിധി വരുന്ന സമയം ആണ്. സർക്കാർസംബന്ധമായ കരാറുകളിൽ ഒപ്പിടുവാൻ അവസരം വരും. കൃഷി ചെയ്യുന്നവർക്ക് മികച്ച നേട്ടം ഉണ്ടാകും. ഭാര്യാഭർതൃ ഐക്യം, സന്താന സുഖം എന്നിവ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എന്തെങ്കിലും കരാർ വ്യവസ്ഥയിൽ ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിക്കുക, ചതി വരാൻ സാധ്യത ഉണ്ട്. ഇഷ്ടപ്പെട്ട വിവാഹം കഴിക്കുവാനും ദമ്പതികൾ തമ്മിൽ ഉള്ള ഐക്യവും ഉണ്ടാകും. വാഹനഭാഗ്യ൦ ഉണ്ടാവും .ധൈര്യം, സർവ വിജയം, ജീവിത സുഖസൗകര്യങ്ങൾ ഒക്കെയും വന്നു ചേരും. ചിലർക്ക് ലോട്ടറി, ചൂതുകളി എന്നിവയിൽ നിന്നുമൊക്കെ വൻ സാമ്പത്തിക ലാഭം ഉണ്ടാകും. പൂർവിക സ്വത്തുക്കൾ ഒക്കെ അനുഭവത്തിൽ വന്നേക്കാം. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ലഹരി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ പലവിധത്തിലുള്ള പേരുദോഷത്തിനും ധന നാശത്തിനും ഇടയാക്കും. കുടുംബത്തിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുകയും കുടുംബ ബന്ധു ജനങ്ങളുമായി ശത്രുതയ്‌ക്കും കലഹത്തിനും കാരണമായി തീരും. ഉന്മാദ രോഗങ്ങൾ ഉള്ളവർക്കു അത് കൂടുന്ന സമയം ആണ്. വിദ്യാർഥികളെ സംബന്ധിച്ചു മറവി കാരണം പഠിച്ച വിഷയങ്ങൾ മറന്നു പോകാൻ സാധ്യത ഉണ്ട്. സഹോദര സ്ഥാനത്തു ഉള്ളവർക്ക് നാശം ഫലം. അതീവ കോപ ശീലം നിയന്ത്രിച്ചു ക്ഷമാശീലം വർധിപ്പിക്കുന്നത് ശീലിച്ചില്ല എങ്കിൽ വലിയ വില നൽകേണ്ടി വരും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. ജോലി സ്ഥലത്തു ബുദ്ധിമുട്ടുകൾ നേരിടും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ആർത്തവ ദിവസങ്ങളിലും ശ്രീകോവിലിൽ കയറി പൂജ ചെയ്യുന്ന ക്രിസ്ത്യൻ യുവതി, നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു ക്ഷേത്രമുണ്ട്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു ഉന്നത പദവിയും ജനങ്ങളാൽ അംഗീകരികരിക്കപ്പെടുകയും ചെയ്യും. സാമ്പത്തികമായി വളരെയധികം ഗുണഫലങ്ങൾ ലഭിക്കുന്ന കാലം ആണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. ദമ്പതികൾ തമ്മിൽ ഐക്യവും സന്തോഷവും ഉണ്ടാകും. ആരോഗ്യം, ആടയാഭരണാലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാകും. സന്താന ഭാഗ്യം, ഐശ്വര്യം, ജീവിത സുഖഭോഗങ്ങൾ ലഭിക്കുക, സൽഭാര്യ ഭർതൃ ലബ്ദ്ധി ഒക്കെ ഫലം. സർക്കാർ ജോലിയിലിരിക്കുന്നവർക്കു പ്രൊമോഷൻ കിട്ടാൻ സാധ്യത ഉണ്ട്. സത് സുഹൃത്തുക്കളെ കണ്ടുമുട്ടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബ സുഖക്കുറവ്, ഭാര്യാസുഖക്കുറവ് എന്നിവ അനുഭവപ്പെടും. സഹോദര സ്ഥാനത്തുള്ളവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക, അല്ലാത്ത പക്ഷം, ആ ബന്ധത്തിൽ വിള്ളൽ വരാൻ സാധ്യത ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ വന്നു ചേരും. വിദ്യാർത്ഥികളെ സംബന്ധിച്ചു വിദ്യാതടസം നേരിടേണ്ടി വരും. അഗ്നി, വൈദ്യതി മേഖലയിലെ തൊഴിലാളികൾക്ക് ശ്രദ്ധ കുറവ് സംഭവിക്കാൻ സാധ്യതയുണ്ട്. ആത്മാർത്ഥ സുഹൃത്തിനെ ചതിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും. വിദ്യാർത്ഥികകൾക്ക് ഉത്തരവാദിത്തവും അധികാരവും ഉള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പല തൊഴിൽ ചെയ്യണ്ട അവസ്ഥ വരും. വിവാഹയോഗം കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സമയത്തിന് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവുകയും ശരീര തളർച്ച ഉണ്ടാവാനും സാധ്യത ഉണ്ട്.തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും വരവിൽ കവിഞ്ഞ ചെലവ് കാണുന്നു. കെട്ടിട നിർമാണ മേഖലയും ആയി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ വളരെ സൂക്ഷിക്കുക. അനാവശ്യ കോപശീലം നിയന്ത്രിക്കുക, അല്ലാത്തപക്ഷം ദുരിതം ഫലം. കലാസാഹിത്യം സംഗീതം രംഗത്തുള്ളവർക്ക് ധാരാളം സാദ്ധ്യതകൾ വന്നു ചേരും. ദ്രവ്യ നാശം, മാനഹാനി, ധനനഷ്ടം ഒക്കെ ഫലം. അഗ്നി, സേന, യന്ത്രങ്ങൾ സംബന്ധിയായ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പാലിക്കുക. മാനസിക വെല്ലുവിളികൾ വർദ്ധിക്കുന്ന സമയമാണ്.

YOU MAY ALSO LIKE THIS VIDEO, വെറുതെയല്ല പല്ലുകൾ കേടാവുന്നത്‌, പല്ലു തേയ്ക്കാനുള്ള ഈ സൂപ്പർ ടെക്നിക്‌ ഇത്രനാളും അറിയാതെ പോയല്ലോ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ട്ടം, ജയിൽ വാസം, കുടുംബം മാറി നിൽക്കേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. അവിചാരിതമായ ചില കടബാധ്യതകൾ വന്നു ചേരും. രാഷ്‌ട്രീയക്കാർ വിവാദങ്ങളിൽ പെടും. കോടതി വ്യവഹാരങ്ങളിൽ പരാജയം സംഭവിച്ചേക്കാം. വിദേശയാത്ര, വാസം, തൊഴിൽ ഒക്കെയും ഫലത്തിൽ വന്നാലും എല്ലാവര്ക്കും അത് അനുകൂലമായിരിക്കില്ല. പല വിധ തൊഴിൽ ചെയ്യണ്ട അവസ്ഥ സംജാതമാകും. അമിത ആഡംബര പ്രിയത്വം ദോഷം ചെയ്യും. ബിസിനസിൽ തിരിച്ചടി നേരിട്ടേക്കാം. ചെയ്യുന്ന പ്രവർത്തികൾ ഫലമില്ലാതെ പോകുക. സുഹൃത്തുക്കളുമായി കലഹം. നല്ലതു ചെയ്താലും ദോഷം സംഭവിക്കുക. ഭാര്യാഭർത്തൃ അകൽച്ച, ബന്ധുജന വിരഹം എന്നിവ ഫലത്തിൽ വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സൗഖ്യ൦ , തൊഴിൽ വിജയം, വിദേശ വാസം – ജോലി എന്നിവ അനുഭവത്തിൽ വരും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്കു വൻലാഭം പ്രതീക്ഷിക്കാം. സിനിമ മേഖയിലെ കലാകാരന്മാരെ പുതിയ അംഗീകാരങ്ങൾ തേടി വരും. ഭൂമിലാഭം, സൈനിക, പോലീസ് ഉദ്യോഗസഥർക്ക് സ്ഥാനക്കയറ്റം, സ്ഥലമാറ്റം, എന്നിവ അനുകൂലമായി ഭവിക്കും. വളരെക്കാലമായി കിട്ടാതിരുന്ന കടങ്ങൾ തിരികെ കിട്ടും. പുണ്യതീര്ഥ ഉല്ലാസ വിനോദയാത്ര നടത്താൻ യോഗം ഉണ്ട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. സന്താന ഭാഗ്യം, അഭിഷ്ട ലാഭം, ആരോഗ്യ വർദ്ധനവ് ഒക്കെ ഫലം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ കാര്യങ്ങളിൽ വളരെക്കാലമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും.സർക്കാർ അർദ്ധസർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഈശ്വര വിശ്വാസം കൂടും. വിശേഷപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ യോഗം ഉണ്ട്. വളരെക്കാലമായി കുടുംബ ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി ഒരുമിക്കും. മനസ്സിൽ വിചാരിച്ചിരുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. കലാരംഗത്തു ഉള്ളവർക്ക് വലിയ അവസരങ്ങൾ വന്നു ചേരും. വിവാഹഭാഗ്യം, വിവാഹം കൊണ്ടുള്ള ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാവും . ആചാരാനുഷ്ടാനങ്ങളിൽ താല്പര്യം വർദ്ധിക്കുകയും വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താൻ അവസരം വന്നുചേരും.പലതരത്തിൽ സാമ്പത്തീക നേട്ടം, കീർത്തി എന്നിവ ഉണ്ടാവും .

കടപ്പാട്‌: ജയറാണി ഈ വി
WhatsApp No: 9746812212

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ രാശിമാറ്റം ഇക്കുറി നേട്ടമാകുന്നത്‌ ഈ നാളുകാർക്കാണ്‌