സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരരംഗത്ത് വേണ്ടത്ര പുരോഗതിയുണ്ടാവില്ല. വരവ് കുറയാനും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനും കാരണമാകും. ഭാര്യയ്‌ക്ക് ചില്ലറ അസുഖങ്ങള്‍ വരാനിടയുണ്ട്. അവിചാരിതമായി പല സ്വത്തുക്കളും അനുഭവയോഗ്യമാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ശോഭിക്കും. ആരോഗ്യനില മെച്ചപ്പെടുകയും മാന്യമായ ചില പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. രക്തസമ്മര്‍ദ്ദ സംബന്ധമായ രോഗമുള്ളവര്‍ക്ക് ആശുപത്രി വാസത്തിന് യോഗമുണ്ട്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യത്തിന് കാലതാമസം നേരിടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭൂസ്വത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. എന്നാല്‍ ശത്രുക്കള്‍ കാരണം ചില അസ്വസ്ഥതകള്‍ ബാധിച്ചേക്കാം. ജോലിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. യന്ത്രങ്ങളുമായി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയമുണ്ടാകും. വീട്ടുവാടകയില്‍നിന്നു വരുമാനമുണ്ടാകും. കോടതിവിധി അനുകൂലമാകും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വീണ്ടും കോവിഡ്‌ മരണങ്ങൾ! നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? വീണ്ടുമൊരു ലോക്ക്ഡൗണിലേക്കോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ആദായമുദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കും. പണത്തിന്റെ കാര്യത്തിലും ശീലത്തിലും സ്വന്തം കാര്യങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് വരും. പ്രേമസംബന്ധമായ ചില പ്രശ്‌നങ്ങളുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗിക കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകുന്നതാണ്. ഉന്നത വ്യക്തികളുമായി ബന്ധം പുലര്‍ത്താനിടവരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ജോലിയില്‍ സ്ഥാനക്കയറ്റം വരും. സെയില്‍സ്മാന്‍, സിനിമ, കല, നാടകം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. ഭാര്യയുമായും സുഹൃത്തുക്കളില്‍ ചിലരുമായും പിണങ്ങേണ്ടിവരും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? Ningalkkariyamo? ആർത്തവ ദിവസങ്ങളിലും ശ്രീകോവിലിൽ കയറി പൂജ ചെയ്യുന്ന ക്രിസ്ത്യൻ യുവതി, നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു ക്ഷേത്രമുണ്ട്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഓഹരിയില്‍നിന്നുള്ള ആദായം കുറയും. മനസ്സിന് ആനന്ദം നല്‍കുന്ന അനുഭവമുണ്ടാകും. അപമാന പ്രചാരണത്തിനും മറ്റും ശത്രുക്കള്‍ ശ്രമിക്കുമെങ്കിലും അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ആഭരണങ്ങള്‍, മറ്റു വിലപ്പെട്ട രേഖകള്‍ മുതലായവ അധീനതയില്‍ വന്നു ചേരും. കുടുംബത്തില്‍ ഭാഗ്യവും ഐശ്വര്യവും നിലനില്‍ക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിയില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. അയല്‍ക്കാരുമായും മറ്റ് ബന്ധുക്കളുമായും രമ്യതയില്‍ വര്‍ത്തിക്കും. ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സ്തുതിപാഠകന്മാര്‍ മുഖേന ചില ശല്യങ്ങളുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാര്യയ്‌ക്ക് ചില്ലറ അസുഖങ്ങള്‍ വന്നെന്നു വരാം. സാമ്പത്തിക ഞെരുക്കം കാരണം പല കാര്യങ്ങളും നീണ്ടുപോകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സമനുഭവപ്പെടും. അവിചാരിതമായി പഴയ സ്‌നേഹിതരെ കണ്ടുമുട്ടാനും പുതിയ ബിസിനസ്സില്‍ ഏര്‍പ്പെടാനും സാധിക്കും.

YOU MAY ALSO LIKE THIS VIDEO, വെറുതെയല്ല പല്ലുകൾ കേടാവുന്നത്‌, പല്ലു തേയ്ക്കാനുള്ള ഈ സൂപ്പർ ടെക്നിക്‌ ഇത്രനാളും അറിയാതെ പോയല്ലോ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുരുക്കന്മാരുടെ അനുഗ്രഹത്തിന് പാത്രമാകും. ശത്രുശല്യങ്ങള്‍ വര്‍ധിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാര്യം ശരിയാകുന്നതാണ്. പിതാവിന് അസുഖം വര്‍ധിക്കും. പുതിയ വീട് വയ്‌ക്കാനോ ഉള്ളത് പുതുക്കി പണിയാനോ സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ബാങ്ക് ഓഫീസര്‍മാര്‍ക്ക് പ്രത്യേക സ്ഥാനമാന പദവികള്‍ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യവും സുഖവും ഉണ്ടാകും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയുന്നതാണ്. പ്രൊമോഷനു വേണ്ടി ശ്രമിച്ചാല്‍ വേഗത്തില്‍ സാധ്യമാകും. ശിരോരോഗ സംബന്ധമായ അസുഖം വരാനിടയുണ്ട്. മനസ്സിനെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. വിദേശയാത്ര ചെയ്യാനവസരമുണ്ടാകും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

Previous post പന്ത്രണ്ട്‌ വർഷത്തിന്‌ ശേഷം വ്യാഴം മേടരാശിയിലേക്ക്‌, ഇക്കുറി ഈ നാളുകാർക്ക്‌ വൻ നേട്ടങ്ങൾ
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 ധനു മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം