സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മീനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ഏറെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്; പെട്ടെന്ന് പരിഹരിക്കണം. അപവാദ പ്രചരണങ്ങൾ മനോവിഷമത്തിന് ഇടയാക്കും. എല്ലാക്കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം ഉണ്ടാകുന്നത് നന്നായിരിക്കും. മറ്റുള്ളവർക്ക് സംശയം തോന്നുന്ന പ്രവർത്തികൾ ഒഴിവാക്കണം. അനാവശ്യ വാഗ്ദാനങ്ങൾ മൂലം ഉറ്റ സുഹൃത്തുക്കളുമായി അകലേണ്ടി വന്നേക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടം, രോഗങ്ങളിൽ നിന്നുള്ള മുക്തി എന്നിവ കാണുന്നു. കടബാധ്യകളിൽ നിന്നും മോചനം ലഭിക്കുന്നതാണ്. സ്വജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. കോടതിയിലുള്ള കേസുകളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശ ജോലിക്ക് യോഗവും അപ്രതീക്ഷിത ധനലാഭവും കാണുന്നു. കാര്യനിർവ്വഹണശേഷി കൂടുതലുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. വ്യാപാര ആവശ്യങ്ങൾക്കായി വാഹനം വാങ്ങിക്കാനിടയുണ്ട്. ദീർഘയാത്രകൾ ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമായി തീരും. പിതാവിന്റെ സ്വത്ത് അനുഭവയോഗമാകും. സന്താനങ്ങൾക്ക് നേട്ടം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ നിന്നും ടിക്കറ്റെടുത്ത്‌ ശ്രീലങ്കയ്ക്ക്‌ പോകാമായിരുന്ന ബോട്ട്‌ മെയിൽ എക്സ്പ്രസ്‌ ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ | Chennai Egmore – Colombo Boat Mail Express Train 1964

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. ചില ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപ്പെടുന്നതു മൂലം ദ്രവ്യ നാശവും മാനഹാനിയും സംഭവിക്കും. യാത്രാവേളയിൽ ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധയും കരുതലും വേണം. നിരാശാബോധം ഉണ്ടാകുമെങ്കിലും അത് മറ്റുള്ളവരെ അറിയിക്കുകയില്ല. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. പകർച്ചവ്യാധി പിടിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊഹകച്ചവടത്തിൽ ചെറിയ നഷ്ടസാധ്യത കാണുന്നു. യാത്രകൾ കഴിയുന്നതും ഒഴിവാക്കണം. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ഭൂമിസംബന്ധമായ ക്രയവിക്രയം സൂക്ഷിച്ചു ചെയ്യുക. വാഹന ഉപയോഗം പരമാവധി കുറക്കണം. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. ശരീര സംരക്ഷണത്തിന്റെ ഭാഗമായി ദിനചര്യാ ക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകും. ദൈവികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കടബാധ്യതകളിൽ ചെന്നു ചാടരുത്. സാമ്പത്തികമായ ബാധ്യതകൾ വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം. ചതിയിൽ പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. വാക്ക് തർക്കങ്ങളിൽ നിന്ന് ബുദ്ധിപൂർവ്വം പിൻമാറുക. ദമ്പതികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. സുഖഭോഗങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കുന്നത് നിയന്ത്രിക്കണം. അസൂയാലുക്കളെ കരുതിയിരിക്കണം

YOU MAY ALSO LIKE THIS VIDEO, കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ ഒരാൾക്ക്‌ എന്തൊക്കെ പ്രശ്നങ്ങൾ സംഭവിക്കും എന്നറിയാമോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആലോചനയില്ലാത്ത പ്രവൃത്തികൾ ദോഷം ചെയ്യും. ഈശ്വര പ്രാർത്ഥന കൊണ്ടും കഠിനാധ്വാനം കൊണ്ടും അഭീഷ്ടങ്ങൾ സഫലമാക്കാവുന്നതാണ്. വ്യാപാരികൾക്ക് കാലം അനുകൂലമായി കാണുന്നു. സന്താനങ്ങൾ കാരണം ശ്രേയസ്സ് വർദ്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പഠന പുരോഗതിയുണ്ടാകും. ദാമ്പത്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ശത്രുദോഷം കുറയുമെങ്കിലും അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദഗ്ദ്ധരുടെ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക. കടബാധ്യത, ജാമ്യം എന്നിവയിൽ ചെന്നു ചാടരുത്. വീഴ്ച, മുറിവ്, ചതവ് കലഹം എന്നിവ വരാതെ നോക്കണം. അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുന്നതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുക. മാതാപിതാക്കളുമായി വാക്കുതർക്കത്തിന് പോവരുത്. കൈവശമുള്ള പണം കൈവിട്ടു പോവാതെ നോക്കണം. നിശ്ചയദാർഡ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ബാദ്ധ്യതകളിൽ കുടുങ്ങരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചില അപവാദങ്ങൾക്ക് സാധ്യത കാണുന്നു. അനാവശ്യ കാര്യങ്ങൾ മനസ്സിനെ അലട്ടാതിരിക്കാൻ നന്നായി ഈശ്വര പ്രാർത്ഥന നടത്തുക. വരവ് ചിലവ് കണക്കുകൾ പൊരുത്തപ്പെടുത്തി പോകാൻ ബുദ്ധിമുട്ട് നേരിടും. ആഢംബരം കുറയ്ക്കണം അനർഹരെ സഹായിച്ച് ശുതുത സമ്പാദിക്കാൻ സാദ്ധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകൾക്ക് കാലതാമസം ഉണ്ടാകും. കർമ്മരംഗത്ത് കൂടുതൽ പരീക്ഷണം നേരിടേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, ‘ആ സ്ത്രീയാണ് എന്നെ ഏറ്റവും ദ്രോഹിച്ചത്’! ജാതി, സദാചാരം, ചൂഷണം പിന്നെ… ആകാശവാണിയിലെ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി സുഷമ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന മേഖലയിൽ പുരോഗതി ഉണ്ടാകും. ഏത് പ്രശ്നത്തിൽ അകപ്പെട്ടാലും പരിഹാര മാർഗ്ഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്ന് രക്ഷ നേടും. കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറി കിട്ടും. ജീവിതത്തിൽ പൊതുവിൽ ഒരു പുരോഗതി കാണുന്നു. വാഹനയോഗം, ഗൃഹമാറ്റം എന്നിവയ്ക്ക് സാധ്യത. വരവ് ചിലവ് കണക്കുകൾ പൊരുത്തപ്പെട്ട് പോവുന്നതാണ്. മിക്കകാര്യങ്ങൾക്കും ഭാഗ്യത്തിൻ്റെ കടാക്ഷം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിയിൽ ഉത്സാഹവും ഉൻമേഷവും വീണ്ടെടുക്കുവാൻ ശ്രമിക്കണം. വെറുതെ ചില വാഗ്വാദങ്ങളിൽ ഏർപ്പെട്ട് ശതുക്കളെ സമ്പാദിക്കും. പാകപ്പിഴകൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ ശ്രമിക്കണം. കുടുംബത്തിൻ്റെ സന്തോഷത്തിനു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യണം. അയൽവാസിയുമായുള്ള ബന്ധങ്ങൾ തകരാറിലാവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. മാനസികമായ ആരോഗ്യം മെച്ചമാക്കാൻ കഴിവ് നല്ല രീതിയിൽ ഉപയോഗിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഓരോകാര്യങ്ങളും ചെയ്യേണ്ടത് കൂടുതൽ ശ്രദ്ധയോടെ ആകണം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. സാഹചര്യങ്ങൾക്ക് അനുസൃതമായി ജീവിക്കാൻ ശ്രമിക്കണം. മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടരുത്. സ്വന്തം പ്രവർത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. അനിഷ്ടമായ സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം നേരിടണം. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. കഠിനാദ്ധ്വാനം വഴി ജീവിത നിലവാരം വർദ്ധിപ്പിക്കാൻ സാധിക്കും.

ജ്യോതിഷി പ്രഭാസീന .സി.പി.
Whatsapp: +91 9961442256

YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 11 മുതല്‍ 17 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ചൊവ്വയുടെ രാശിമാറ്റം ഇക്കുറി വമ്പൻ നേട്ടങ്ങൾ ഈ നാളുകാർക്കാണ്‌