സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 11 മുതല്‍ 17 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭൂമിയില്‍ ക്രയവിക്രയം നടത്തിയെന്നു വരും. വ്യവസായങ്ങളില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. ദൂരയാത്രകള്‍ സുഖകരമായി ഭവിക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ പറ്റിയ സമയമല്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനിടവരും. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ആപത്താണ്. കുടുംബത്തില്‍ സുഖവും സമാധാനവും കുറയും. ദാമ്പത്യസുഖം കുറയും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ലോഹങ്ങളുമായി ബന്ധപ്പെട്ട ബിസിനസില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്. ഉല്ലാസങ്ങള്‍ക്കായി അധിക സമയം നീക്കിവയ്‌ക്കും. പൊതുവെ ജീവിതനിലവാരം ഉയരും. കെട്ടിക്കിടക്കുന്ന കേസില്‍ തീരുമാനമാകും.
YOU MAY ALSO LIKE THIS VIDEO, സിനിമയിൽ കണ്ടതു പോലെയല്ല ഗുണാ കേവിലെ ശരിക്കുള്ള കാര്യങ്ങൾ, ‘ചെകുത്താന്റെ അടുക്കള’യുടെ പേടിപ്പെടുത്തുന്ന ചരിത്രം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജോലിയില്‍ തടസ്സങ്ങള്‍ വന്നുചേരും. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ വ്യാകുലപ്പെടും. പരസ്യം മുഖേന ആദായം ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
രാപകലില്ലാതെ അധ്വാനിച്ചാലും അതിനനുസരിച്ച് വരുമാനമുണ്ടാകില്ല. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശയാത്രയ്‌ക്കുള്ള സാധ്യതയുണ്ട്. അന്തരിച്ച വ്യക്തികളുടെ സ്വത്തിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായേക്കാം. അയല്‍ക്കാരുമായി കലഹിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും. സ്വയംകൃതാനര്‍ത്ഥത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. പുതിയ ചില സ്‌നേഹബന്ധങ്ങള്‍ വന്നുചേരും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ വന്നുചേരും.
YOU MAY ALSO LIKE THIS VIDEO, കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ ഒരാൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ സംഭവിക്കും എന്നറിയാമോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവനവന്‍ ചെയ്ത സത്കര്‍മങ്ങളുടെ ഫലമനുഭവിക്കും. വിവിധ സ്ഥലങ്ങളില്‍നിന്ന് ധനാഗമം ഉണ്ടാകും. ഭൂമി, വാഹനങ്ങള്‍ മുതലായവ അധീനതയില്‍ വന്നുചേരും. വ്യാപാര സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. പൊതുജനമധ്യത്തില്‍ അധികാരം ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിനായി കഠിന പ്രയത്‌നം ചെയ്യും. കൃഷിയില്‍നിന്ന് കൂടുതല്‍ സഹായം ലഭിക്കും. ഒരു കര്‍മം ഉപേക്ഷിച്ച് മറ്റൊരു കര്‍മത്തിന് ശ്രമിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. ഉന്നതവിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചെറുയാത്രകള്‍ സുഖകരമായി ഭവിക്കും. സന്താനങ്ങള്‍ മുഖേന ധനാഗമമുണ്ടാകുന്നതാണ്. മാതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുവേണ്ടി വളരെയധികം പ്രയത്‌നിക്കും. സാഹിത്യപരമായോ രാഷ്‌ട്രീയമായോ വാദപ്രതിവാദത്തിലേര്‍പ്പെടാനുള്ള പ്രവണതയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വക്കീലന്മാര്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. രേഖകളില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കലാരംഗങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും ദൈവാധീനമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കരാര്‍ ജോലി ഏറ്റെടുക്കുന്നവര്‍ക്ക് വലിയ ഗുണമുണ്ടാകും. കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തി ഇന്നുതുടരുന്ന ചില ഏര്‍പ്പാടുകള്‍ വേണ്ടെന്നു വയ്‌ക്കും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും. ആത്മവിശ്വാസം വര്‍ധിക്കും. വീട് പണിയിലും മറ്റും വേണ്ടത്ര പുരോഗതിയുണ്ടാകും. പുതിയ ബിസിനസ്സില്‍ പണം മുടക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഷെയറുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. വീടു സംബന്ധമായ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും.വരെ
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, പിന്നിൽ നിന്ന് കുത്തിയവരുണ്ട്, അന്നും എന്നും; എന്നിട്ടും കോൺഗ്രസ് ആയിരുന്നു കെ കരുണാകരൻ, കേരളത്തിന്റെ ഒരേയൊരു ലീഡർ