സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 4 മുതല്‍ 10 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാവകാശത്തിലാണെങ്കിലും കുടുംബഭരണത്തില്‍ നായകത്വം കൈവരും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. മനസ്സിന് ക്ലേശമുണ്ടാകുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. വിനോദ മംഗളകര്‍മങ്ങള്‍ നടക്കും. കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. മത്സരപരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ജോലിയില്‍നിന്നും വ്യവസായത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ‘ഈ രാജ്യത്ത് ഉറങ്ങാൻ കിടന്നാൽ ഉണരുന്നത് മറ്റൊരു രാജ്യത്തായിരിക്കും’ – 6 മാസം കൂടുമ്പോൾ ‘രാജ്യം മാറുന്ന’ വിചിത്രമായൊരു പ്രദേശം; പിന്നിലെ കാരണം എന്തെന്നോ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കുവാന്‍ കഴിയും, സന്താനസുഖം അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിതമായ വ്യതിയാനങ്ങളുണ്ടാകും. വിദ്യാഭിവൃദ്ധിയും പരീക്ഷകളില്‍ പ്രശസ്ത വിജയവും കൈവരിക്കും. വസ്തുവകകള്‍ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സമൂഹത്തില്‍ മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമാവും. പുതിയ ബിസിനസ്സില്‍ പണം മുടക്കും. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ചില്ലറ തടസ്സങ്ങള്‍ നേരിടേണ്ടി വരും. പൂര്‍വികമായ ചില സ്മാരകവസ്തുക്കള്‍ കൈവശം വന്നുചേരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദൂരയാത്രകള്‍ ഉദ്ദേശിച്ച ഫലങ്ങള്‍ ലഭിക്കും. വഞ്ചിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ശത്രുക്കളുടെ ഗൂഢശ്രമങ്ങളെ കരുതേണ്ടതാണ്. സിനിമ, നാടകം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കോടതി വിധികള്‍ അനുകൂലമായിത്തീരും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. പൂര്‍വ്വിക സ്വത്ത് അധീനതയില്‍ വരും. സഹോദരങ്ങളുമായി അഭിപ്രായഭിന്നത വന്നുചേരും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം. ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. ആഗ്രഹങ്ങള്‍ പലതും സാധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വന്തം പരിമിതികളെ അറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ കാര്യതടസ്സങ്ങളൊ, പരാജയമൊ നിരാശപ്പെടുത്തുകയില്ല. വിവാഹകാര്യങ്ങള്‍ക്കു കാലതാമസമുണ്ടാകും. സന്താന സുഖം അനുഭവപ്പെടും. തീര്‍ത്ഥയാത്രകള്‍ക്ക് അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനസൗഖ്യം അനുഭവപ്പെടും. ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് താല്‍ക്കാലികമായ തടസ്സം അനുഭവപ്പെടും. ഔദ്യോഗികമായ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സം നീങ്ങുകയും, പ്രവര്‍ത്തന വിജയം ഏറെക്കുറെ കൈവരിക്കുകയും ചെയ്യും. സാമ്പത്തികമായി അനുകൂലമായ കാലമല്ല.
YOU MAY ALSO LIKE THIS VIDEO, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? പാട്ട് വൈറലാണ് പക്ഷെ എഴുതിയ ആളെ അറിയുമോ?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാരത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയും ഒന്നിലധികം ജോലികള്‍ ഒരേസമയത്ത് ചെയ്യുന്നതുമാണ്. ആഭരണവും പണവും കൈമോശം വരാന്‍ സാധ്യതയുണ്ട്. മാധ്യസ്ഥ്യം മുഖേന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അനാദരവുണ്ടാക്കുന്ന പരിസ്ഥിതികളെ അതിജീവിക്കാന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കൈവരിക്കും. കൂട്ടുകുടുംബത്തില്‍ ഭിന്നതയുണ്ടാകും. അച്ഛന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. തന്റെ അധീനതയിലുള്ള വിലപ്പെട്ട രേഖകള്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഷെയര്‍ ബിസിനസ്സിലും വസ്തുസംബന്ധമായ ബിസിനസ്സിലും അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ ആവശ്യമായി വരികയും സ്വജനങ്ങളില്‍നിന്ന് അകന്നു കഴിയേണ്ടതായി വരികയും ചെയ്യും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. മകന്റെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, Menstrual Cup സുരക്ഷിതമോ? ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും അറിയാൻ Gynaecologist പറയുന്നത്