സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 മാർച്ച് 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹം, അഗ്നിബാധ, യന്ത്രത്തകരാർ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. പ്രാർത്ഥനകൾക്ക് ഫലം കാണും. സ്ഥാനക്കയറ്റം ലഭിക്കും. പല പ്രകാരേണ ധനാഗമങ്ങൾ ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കൂടുതലാകും. കലഹസ്വഭാവം കൂടുതലാകും. പ്രായോഗികബുദ്ധി പ്രകടിപ്പിക്കാൻ പറ്റാതെ വരും. അപമാനം ഏൽക്കേണ്ടതായി വരും. ബന്ധുക്കളുടെ സഹായം ലഭിക്കും. പാപപ്രവൃത്തികൾ ചെയ്യേണ്ടതായി വരും. വ്യയാധിക്യം മൂലം മനഃസ്വസ്ഥത കിട്ടുകയില്ല. പുതിയ അറിവുകൾ ലഭിക്കാൻ ശ്രമിക്കും. സ്വജനങ്ങൾക്ക് പ്രാധാന്യം ലഭിക്കും. നടുവുവേദന, ഒടിവ്, ചതവ് ഇവ ശ്രദ്ധിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചെലവുകൾ കൂടുതലാകും. മനഃസ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിലിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ചില വിശേഷ ഭാഗ്യാനുഭവങ്ങൾക്കും ഇടയുണ്ട്. ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ദാമ്പത്യസുഖം ഉണ്ടാകും. കമിതാക്കളുടെ വിവാഹം നടക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ധനകാര്യപ്രവർത്തനങ്ങൾ കൂടുതൽ ഭംഗിയായി നടത്താൻ സാധിക്കും. പൊതുവെ സുഖാനുഭവങ്ങളുണ്ടാകും. നെഞ്ചിനകത്തുണ്ടാകുന്ന അസുഖങ്ങൾ ശ്രദ്ധിക്കണം. നിർബന്ധബുദ്ധി പ്രകടമാക്കും. ക്രൂരചിന്തകൾ മനസ്സിലുദിക്കും. ജലമാർഗ്ഗങ്ങൾ വഴിയുള്ള യാത്രകൾ ശ്രദ്ധിക്കണം. വലിയ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധുജനസഹായമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തർക്കവിഷയങ്ങളിൽ വിജയം വരിക്കാം. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾക്ക് തടസ്സം വരും. മറ്റുള്ളവരുടെ കാര്യങ്ങളിൽ വലിയ താൽപ്പര്യമെടുക്കും. പാപകർമ്മങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. മറ്റുള്ളവരെക്കുറിച്ച് അപവാദം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. മറ്റുള്ളവരെക്കുറിച്ച് അപവാദം പറയരുത്. ബന്ധുജനങ്ങൾ വിരോധത്തിലാകും. അലങ്കാരവസ്തുക്കൾ വാങ്ങാനാകും. അഭീഷ്ടകാര്യ സിദ്ധിയുണ്ടാകും. വ്രണങ്ങൾ, പ്രമേഹബന്ധിയായുള്ള മറ്റസുഖങ്ങൾ, സന്ധിവേദന ഇവ ശ്രദ്ധിക്കണം. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. ചില സുഖാനുഭവങ്ങൾ ഉണ്ടാകും. ധനകാര്യ പ്രവർത്തനങ്ങൾക്ക് മുടക്കം വരും. ഉപാസനകൾക്ക് തടസ്സം വരും. നാൽക്കാലികൾക്ക് അസുഖങ്ങൾ ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? പാട്ട് വൈറലാണ് പക്ഷെ എഴുതിയ ആളെ അറിയുമോ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുജനങ്ങളുടെ നിസ്സഹകരണം മൂലമുള്ള വിഷമങ്ങൾ കൂടുതലാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. സ്ത്രീകൾ/ പുരുഷന്മാരുടെ ഉപദ്രവം കൂടുതലാകും. ഗവൺമെന്റുമായുള്ള കാര്യസാദ്ധ്യങ്ങൾക്ക് കാലതാമസം വരും. പണം തിരികെ തരാനുള്ളവരുമായുള്ള കലഹങ്ങൾ വലുതാകാതെ ശ്രദ്ധിക്കണം. നേതൃഗുണം ലഭിക്കും. അധികാരസ്ഥാനങ്ങളിലെത്താനുള്ള സാദ്ധ്യതകളുണ്ട്. അച്ഛനുമായോ, പിതൃതുല്യരായ മറ്റുള്ളവരുമായോ കലഹങ്ങൾ വേണ്ടിവരും. അക്ഷമ കൂടുതലാകും. ദാനശീലം ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ശൂരത പ്രകടിപ്പിക്കും. പലവിധ രോഗാരിഷ്ടതകൾ പ്രത്യേകിച്ച് ത്വക്ക് ബന്ധിയായവ ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. സഹായികളുമായി വേർപിരിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നല്ല അറിവുകൾ നേടാൻ ശ്രമിക്കും. മറ്റുള്ളവരെക്കുറിച്ച് നിന്ദ്യമായി സംസാരിക്കാതിരിക്കാൻ ശ്രമിക്കണം. കാര്യങ്ങൾ മെച്ചപ്പെടാൻ സമയമെടുക്കും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. കലഹഭയം എപ്പോഴും ഉണ്ടാകം. ശത്രുപീഡയുണ്ടാകും. ഭൂമിയുടെ കച്ചവടത്തിൽ ലാഭം നേടാനാകും. ധനപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും ചില ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം അത്ര മെച്ചമല്ല. ചില ധനനഷ്ടങ്ങൾക്കിടയുണ്ട്. പ്രണയങ്ങൾ സഫലമാകും. പുതിയ ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാം. നാൽക്കാലി വളർത്തൽ മെച്ചപ്പെടും. അഗ്നിബാധ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദുഃഖാനുഭവങ്ങൾക്ക് കുറവുവരും. മക്കളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചില ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. സ്ഥാനമാനങ്ങളും സ്ഥാനക്കയറ്റവും ലഭിക്കം. കാൽനടയാത്ര കൂടുതലായി വേണ്ടിവരും. ബന്ധുജനങ്ങൾക്ക് സൗഖ്യം ലഭിക്കും. ദന്തരോഗം ഉള്ളവർക്ക് പല്ലെടുക്കുകയും, ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യാം. വ്യയാധിക്യം ഉണ്ടാകും. ത്വക്‌രോഗം പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകുമെങ്കിലും തരണം ചെയ്യാനാകും. തൊഴിൽരംഗം മെച്ചമല്ല. മരാമത്ത് പണികൾക്ക് ചെലവ് കൂടുതലാകും. മംഗളകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ശരിക്കും ആദ്യ മലയാള നായിക പി കെ റോസിയെ ജാതി വെറിയന്മാർ ആട്ടിയോടിച്ചോ? എന്താണ് അന്ന് സംഭവിച്ചത്?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്വജനങ്ങളുടെ നേതൃത്വം ലഭ–ക്കും. ബന്ധുജനങ്ങളോട് സ്‌നേഹബന്ധം കൂടുതലാകും. സജ്ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടാനാകും. സത്കർമ്മങ്ങൾ ചെയ്യാനവസരം ലഭിക്കും. മനസ്വസ്ഥത കുറയും. മക്കളെക്കൊണ്ട് സമാധാനം കുറയും. മക്കൾക്കും ദുഃഖാനുഭവങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമം തുടങ്ങാം. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ധനലാഭങ്ങൾ ഉണ്ടാകും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. ഉദരവ്യാധി, പനി, ചുമ ഇവ ശ്രദ്ധിക്കണം. രക്തസമ്മർദ്ദത്തിന്റെ അനിശ്ചിതാവസ്ഥയും സൂക്ഷിക്കണം. ദുർജ്ജനങ്ങളുമായുള്ള ബന്ധങ്ങൾക്ക് കോട്ടം തട്ടും. വിവാഹാലോചനകൾ സഫലമാകും. പണം വായ്പകൊടുത്താൽ തിരികെ കിട്ടാൻ ബുദ്ധിമുട്ടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനപരമായ ക്ലേശങ്ങൾ തുടരും. മനസ്സിനും വീട്ടിലും സ്വസ്ഥത കുറയും. വീടിന് അറ്റകുറ്റപ്പണികൾ നടത്താം. സത്കർമ്മങ്ങൾ ചെയ്യാനാകും. മുൻകോപം നിയന്ത്രിക്കണം. ബന്ധുക്കൾ ശത്രുക്കളായി മാറും. സ്ഥാനക്കയറ്റം അതുവഴി ആദരവും ലഭിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. സ്ത്രീകളുടെ പ്രത്യേകിച്ച് മാതൃതുല്യരായവരുടെ താപം ലഭിക്കാനിടയുണ്ട്. ഒന്നിലും സന്തോഷം തോന്നുകയില്ല. ഗവൺമെന്റുമായുള്ള കാര്യങ്ങളിൽ പരാജയം ഉണ്ടാകും. ശത്രുക്കളുടെ എതിർപ്പിന്റെ ശക്തി കുറയും. പ്രാർത്ഥനകൾക്ക് ഫലം കുറയും. ത്വക്‌രോഗം, കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ ഇവയുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽസ്തംഭനം ഉണ്ടാകാനിടയുണ്ട്. വീട്ടിൽ സ്വസ്ഥത കുറയും. നാൽക്കാലികളെക്കൊണ്ട് ലാഭം ഉണ്ടാകും. വളരെക്കാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. ത്വക്ക്‌രോഗം കൂടുതലാകും. മനോവിചാരം വർദ്ധിക്കും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. തൊഴിൽരംഗത്ത് പണം മുടക്കരുത്. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ധനബന്ധിയായ വഞ്ചനകളിൽപ്പെടാനിടയുണ്ട്. ഭൂമി കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുടെ ശത്രുത കൂടുതലാകും.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാക്‌ദോഷങ്ങൾ മൂലം കലഹങ്ങളും മറ്റും ഉണ്ടാകും. എല്ലാവരുടേയും ഇഷ്ടത്തിനനുസരിച്ച് നിൽക്കാൻ ശ്രമിക്കും. കൂടുതൽ സംസാരിക്കും. ശൂരത പ്രകടിപ്പിക്കും. ബന്ധുക്കളുമായും സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്. ധനപരമായ ക്ലേശങ്ങൾ ഉണ്ടാകും. ശരീരഭംഗിയെക്കുറിച്ച് ആശങ്കയുണ്ടാകും. പുതിയ ശയനോപകരണങ്ങൾ വാങ്ങാനാകും. ബന്ധുജനങ്ങൾക്ക് ക്ലേശങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. നേത്രരോഗം, കഴുത്തിനും തോൾഭാഗത്തും വേദന ഇവയുണ്ടാകും. ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് മന്ദതയുണ്ടാകും. ഗൃഹനിർമ്മാണം നടത്താം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശരീരക്ലേശം കൂടുതലാകും. കാൽനടയാത്രയിൽ വൈഷമ്യങ്ങളുണ്ടാകും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യച്ചെലവുകൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ശ്രദ്ധിക്കണം. പൊതുപ്രവർത്തകർക്ക് സ്ഥാനനഷ്ടം വരാനിടയുണ്ട്. പ്രമേഹരോഗമുള്ളവർ നേത്രരോഗവും വ്രണങ്ങളും സൂക്ഷിക്കണം. ആയുധം കൊണ്ടോ, വീഴ്ചയിലോ മുറിവേൽക്കാനിടയുണ്ട്. പരദ്രവ്യത്തിൽ താൽപ്പര്യം കൂടുതലാകും. ലുബ്ധത വർദ്ധിക്കും. സത്യത്തെ മറച്ചുവെച്ച് വക്രതയോടുകൂടി സംസാരം അനർത്ഥങ്ങൾ ഉണ്ടാകും. കമിതാക്കൾ തമ്മിൽ കലഹിക്കാനിടയുണ്ട്. നടക്കാൻ ബുദ്ധിമുട്ടുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഖാനുഭവങ്ങൾക്ക് കുറവുണ്ടാകും. ചെലവുകൾ കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ഉദരവ്യാധി, നടുവുവേദന ഇവ ശ്രദ്ധിക്കണം. ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് താമസിക്കാനിടയുണ്ട്. ദാമ്പത്യ കലഹങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കണം. ധനാഗമങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ജീവിതപങ്കാളിക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. അർശ്ശോരോഗം കൂടുതൽ ശല്യം ചെയ്യും. പ്രാർത്ഥനകൾക്ക് ഫലം കുറയും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും. യാത്രാമദ്ധ്യേ കലഹങ്ങൾക്കിടയുണ്ട്. വാഹനങ്ങൾ വാങ്ങാം. ഉദ്യോഗസ്ഥർക്ക് തടസ്സം കൂടാതെ കാര്യങ്ങൾ നടത്താനാകും. വിദേശത്ത് പഠനത്തിനും ജോലിക്കും ശ്രമിക്കുന്നത് വിജയിക്കും.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
കടപ്പാട്: ജ്യോതിഷരത്നം മാഗസിൻ
YOU MAY ALSO LIKE THIS VIDEO, Menstrual Cup സുരക്ഷിതമോ? ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും അറിയാൻ Gynaecologist പറയുന്നത്