വീട്ടിൽ ഐശ്വര്യവും സന്തോഷവും ഇല്ലേ? സൂര്യാസ്തമനത്തിന് ശേഷം ഈ 5 കാര്യങ്ങൾ ഒഴിവാക്കിയാൽ മതി, എല്ലാം ശരിയാകും
വീട്ടില്‍ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി വാസ്തു ശാസ്ത പരമായും അല്ലാതെയുമൊക്കെ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ വീടിന്റെ ഐശ്വര്യത്തിന് ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയപ്പെടുന്നുണ്ട്. സന്ധ്യാസമയത്ത് ചില ജോലികള്‍ ഒഴിവാക്കിയാല്‍ വീട്ടില്‍ സന്തോഷവും സമൃദ്ധിയും വരുമെന്നാണ് വിശ്വാസം.
1. വൈകുന്നേരം ഉറങ്ങരുത്..
വൈകുന്നേരത്തെ ഉറക്കം പല രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. വിശ്വാസ പ്രകാരം സൂര്യാസ്തമയ സമയത്ത് വീട്ടില്‍ ലക്ഷ്മീദേവി വരുമെന്നാണ് കരുതുന്നത്. ഈ സമയം നാം വീടിന്റെ വാതിലുകള്‍ അടയ്ക്കരുതെന്നും പറയുന്നു.
ശരിക്കും ആദ്യ മലയാള നായിക പി കെ റോസിയെ ജാതി വെറിയന്മാർ ആട്ടിയോടിച്ചോ? എന്താണ് അന്ന് സംഭവിച്ചത്?
2. തൂത്തുവാരരുത്..
ഹൈന്ദവ വിശ്വാസപ്രകാരം സൂര്യാസ്തമയത്തിന് ശേഷമോ വൈകുന്നേരമോ വീട് തൂത്തുവാരുന്നത് ശരിയല്ല. വൈകുന്നേരങ്ങളില്‍ വീടിനുള്ളില്‍ തൂത്തുവാരുന്നത് വഴി അശുദ്ധി വരുമെന്നും ലക്ഷ്മീദേവി കോപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.ഇതുകൂടാതെ, വൈകുന്നേരം തൂത്തുവാരുന്നത് വീട്ടിലെ പോസിറ്റീവ് എനര്‍ജി പുറത്തുപോകാന്‍ കാരണമാകുമെന്നും പറയുന്നു.
3. സൂര്യാസ്തമയത്തിനു ശേഷം ഇവ ദാനം ചെയ്യരുത്
വാസ്തു നിയമപ്രകാരം തൈര്, പാല്‍, ഉപ്പ് എന്നിവ സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും ദാനം ചെയ്യാന്‍ പാടില്ല.ഇത് ചെയ്യുന്നത് വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും.ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരും.
YOU MAY ALSO LIKE THIS VIDEO, ‘ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ’ മലയാളി കാണാൻ കൊതിച്ചിരുന്ന ആ ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്
4. ഉമ്മറപ്പടിയില്‍ ഇരിക്കരുത്
ജ്യോതിഷ പ്രകാരം ഒരു പുരുഷനോ സ്ത്രീയോ വൈകുന്നേരം വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിക്കരുത്. ഇങ്ങനെ ഇരിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇത് ലക്ഷ്മീദേവിക്ക് നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്നതിന് തടസ്സമാകുമെന്നാണ് വിശ്വാസം.
5. തുളസിയെ ആരാധിക്കരുത്..
ഹിന്ദുമതത്തില്‍ തുളസിയെ പവിത്രമായാണ് കണക്കാക്കുന്നത്. എന്നാല്‍ തുളസി ചെടിയെ ആരാധിക്കുന്നതിനുള്ള ചില രീതികളുണ്ട്. സൂര്യാസ്തമയത്തിനുശേഷം, തുളസി ചെടിയില്‍ തൊടുകയോ അതിന്റെ ഇലകള്‍ പറിച്ചെടുക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തി ഇത് ചെയ്താല്‍, ലക്ഷ്മി ദേവിക്ക് ദേഷ്യം വരുമെന്നും അപ്രീതി കാരണമാകുമെന്നും പറയുന്നു.
YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ