സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് മാറ്റം കിട്ടും. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും. കോളേജ് അധ്യാപകര്‍ക്ക് പ്രമോഷന്‍ ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നുവരില്ല. പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രേമം വിവാഹത്തില്‍ കലാശിക്കും. വ്യാപാരരംഗം പൊതുവേ തൃപ്തികരമല്ല. പണം പലിശക്ക് കൊടുക്കുന്നവര്‍ക്ക് മുതലും പലിശയും നഷ്ടപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, തുറുങ്കിൽ അടച്ചിട്ടും അടങ്ങാത്ത പോരാട്ടവീര്യം, പാകിസ്താനിൽ ഇനി കാര്യങ്ങൾ ഇമ്രാൻ തീരുമാനിക്കും

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കോടതിവിധികള്‍ അനുകൂലമായി വന്നുചേരും. ഉത്‌സാഹത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് കാണാം. സ്‌നേഹിതരില്‍നിന്ന് അനുകൂല സഹായങ്ങള്‍ പ്രതീക്ഷിക്കാം. വരുംവരായ്കകള്‍ നോക്കാതെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അവനവന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമുണ്ടാകില്ല. വീടിനെയും സ്വത്തിനെയും സംബന്ധിച്ച് പല പ്രശ്‌നങ്ങളും വന്നേക്കും. ഇന്‍ഷുറന്‍സില്‍നിന്നും ഒസ്യത്തില്‍നിന്നും പണം ലഭിക്കും. കുടുംബത്തില്‍നിന്ന് വിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങള്‍ വന്നുചേരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വീട് പുതുക്കിപ്പണിയുകയോ പുതിയ സ്ഥലത്തേക്ക് താമസം മാറ്റാനോ ചിന്തിക്കും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. കടബാധ്യത വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ മേഖലകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, മമ്മൂട്ടിയുടെ പേര് മാറ്റിയ മഹാമാന്ത്രികൻ; ആരാണ് കുഞ്ചമൺ പോറ്റി?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. എല്ലാ പ്രവൃത്തികളിലും നിയന്ത്രണവും മിതത്വവും പുലര്‍ത്തിയേക്കും. ദൂരയാത്രകള്‍ സുഖകരമായിരിക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശത്തുള്ളവര്‍ക്ക് ജോലിക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയക്കാര്‍ക്ക് അധികാരലബ്ധിയുണ്ടാകും. കുടുംബത്തില്‍ സുഖവും സമൃദ്ധിയും ഉണ്ടാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകുന്നതാണ്. മംഗളകര്‍മങ്ങള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേരും. കേസുകള്‍ ഒത്തുതീര്‍പ്പാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യവഹാരാദികളില്‍ വിജയമുണ്ടാകും. ക്ഷേത്രഭരണത്തിലിരിക്കുന്നവര്‍ക്ക് ദുഷ്‌പേരുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. നാനാതരം കൗതുകവസ്തുക്കള്‍ കൈവശം വന്നുചേരും. ഭവനനിര്‍മാണം നടക്കും. മാതൃതുല്യരായവര്‍ക്ക് അരിഷ്ടതയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന്‌ ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണച്ചെലവ് അധികരിക്കുകയും ഋണബാധ്യതകള്‍ക്ക് സാധ്യതയുണ്ടാവുകയും ചെയ്യും. സന്താനങ്ങളുടെ അഭ്യുന്നതിയില്‍ സംതൃപ്തിയുണ്ടാകും. ജനസ്വാധീനം വര്‍ധിക്കുകയും സാമൂഹ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതുമൂലം സ്വകുടുംബത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയാതെവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പിതാവിന് ബഹുമതി ലഭിക്കും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രയാസങ്ങള്‍ ഉണ്ടാകും. കൃഷികാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ദേഹാരിഷ്ടതകള്‍ ഉണ്ടാകും. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് ധനനഷ്ടവും മാനഹാനിയും അനുഭവപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കര്‍മരംഗത്ത് അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിക്കാം. ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും. ഉണര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ സംജാതമാകും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത്‌ വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet

Previous post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 16 മുതൽ 29 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post വീട്ടിൽ ഐശ്വര്യവും സന്തോഷവും ഇല്ലേ? സൂര്യാസ്തമനത്തിന്‌ ശേഷം ഈ 5 കാര്യങ്ങൾ ഒഴിവാക്കിയാൽ മതി, എല്ലാം ശരിയാകും