ഈ 1201 കുംഭമാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ? തൊഴിൽ, കുടുംബം, ധനം, ആരോഗ്യം – സമ്പൂർണ രാശിഫലം അറിയാം
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
നേട്ടങ്ങളുടെയും വിജയത്തിന്റെയും മാസമായിരിക്കും.
- തൊഴിൽ രംഗത്ത് വൻ നേട്ടം കാണുന്നു. ശത്രു ദോഷം കുറയും.
- തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും. വസ്തു വകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു.
- മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കും. പൂർവ്വിക സ്വത്തുകൾ കൈവശം വന്നു ചേരും.
- സന്താന ഭാഗ്യത്തിനും സന്താനങ്ങൾക്ക് മേന്മയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട്. കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചിട്ടയോടെ മുന്നോട്ട് പോകേണ്ട സമയമാണ്.
- മാനസിക പിരിമുറുക്കം കുറയ്ക്കാൻ കുടുംബസമേതം ക്ഷേത്രദർശനം സംഘടിപ്പിക്കും.
- പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയാക്കും.
- ചില ബന്ധങ്ങൾ മൂലം അപവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
- ദൂരയാത്രകൾ മൂലം ധനനഷ്ടവും അസുഖങ്ങളും പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ ശ്രദ്ധ വേണം.
- പ്രണയ ബന്ധങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് ശ്രദ്ധ നഷ്ടപ്പെടാം.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അയത്നലളിതമായ കാര്യങ്ങൾക്ക് പോലും പ്രയത്നം വേണ്ടിവരും.
- നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും.
- മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും.
- പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും.
- ഗൃഹത്തിന്റെ അറ്റകുറ്റ പണികൾക്ക് അധിക ചെലവ് വരും.
- മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വന്തം കഴിവിനും പ്രാപ്തിക്കും അനുസരിച്ച് പ്രവർത്തിക്കുക.
- ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വിട്ടുവീഴ്ചാ മനോഭാവം ഗുണം ചെയ്യുന്ന കാലമാണ്.
- ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കും.
- വിശ്വസിച്ചിരുന്നവരിൽ നിന്ന് വഞ്ചിതരാകാൻ ഇടയുണ്ട്.
- കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നടത്തണം.
- ഏത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാരമാർഗ്ഗങ്ങൾ കണ്ടുപിടിച്ച് രക്ഷനേടും.
- ആരോഗ്യ ശ്രദ്ധ വേണം. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനു വേണ്ടി പല വിട്ടുവീഴ്ചകൾക്കും തയ്യാറാകും.
ജ്യോതിഷ ഉപദേശം
പൊതുഫലങ്ങൾ രാശിക്കൂറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ പരിഹാരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി നിങ്ങളുടെ ജാതകം കൂടി പരിശോധിക്കുന്നത് ഉചിതമാണ്.
തയ്യാറാക്കിയത്:
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
Email: prabhaseenacp@gmail.com