ഈ 1201 കുംഭമാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ? തൊഴിൽ, കുടുംബം, ധനം, ആരോഗ്യം – സമ്പൂർണ രാശിഫലം അറിയാം

1201 കുംഭ മാസത്തെ (2026 ഫെബ്രുവരി – മാർച്ച്) അടിസ്ഥാനമാക്കി, പ്രശസ്ത ജ്യോതിഷി പ്രഭാസീന സി.പി. തയ്യാറാക്കിയ 27 നക്ഷത്രങ്ങളുടെയും 12 രാശിക്കൂറുകളുടെയും വിശദമായ മാസഫലം താഴെ നൽകുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജാതകവശാലുള്ള ദശാസന്ധികളും കൂടി പരിഗണിക്കുമ്പോൾ ഈ ഫലങ്ങളിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരാം.


1201 കുംഭ മാസം: 12 രാശിക്കൂറുകളുടെയും സമ്പൂർണ്ണ മാസഫലം

ജ്യോതിഷമനുസരിച്ച് 1201 കുംഭ മാസം പല രാശിക്കാർക്കും വലിയ വഴിത്തിരിവുകൾക്ക് കാരണമാകുന്ന സമയമാണ്. കുംഭം രാശിയിൽ ഗ്രഹങ്ങളുടെ വലിയൊരു സംഗമം നടക്കുന്നത് വഴി സാമ്പത്തികവും തൊഴിൽപരവുമായ മാറ്റങ്ങൾ ഈ മാസത്തെ പ്രധാന പ്രത്യേകതയാകുന്നു.


മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 1/4)

ഈ മാസം വളരെ ഗുണപ്രദമായ കാലമായിരിക്കും. ആഗ്രഹ സഫലതയും ആശാവഹമായ മുന്നേറ്റങ്ങളും ലഭിക്കുന്നതാകുന്നു.

  • വിവാഹ വിഷയങ്ങളിൽ തീർപ്പുണ്ടാകും.
  • ജോലി സംബന്ധമായ പരീക്ഷകളിൽ വിജയം ലഭിക്കും.
  • ഊഹകച്ചവടക്കാർക്ക് ധാരാളം അവസരം ലഭിക്കും.
  • ഗൃഹനിർമ്മാണം, വസ്തു വാങ്ങൽ, പുതിയ കരാറുകൾ എന്നിവ തരപ്പെടും.
  • മുടങ്ങിിക്കിടന്ന ധനാഗമം വന്നു ഭവിക്കുന്നതും എല്ലാ രംഗങ്ങളിലും അഭിവൃദ്ധി ഉണ്ടാകുന്നതുമാണ്.

ഇടവക്കൂറ്

(കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)

ആത്മവിശ്വാസം വർദ്ധിക്കുന്ന കാലമാണ്.

  • അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധന സഹായം ഉണ്ടാകും.
  • മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
  • മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും.
  • ഇന്റർവ്യൂകളിൽ വിജയം വരിക്കുന്നതും പ്രതീക്ഷിച്ചതിലുപരി ഉദ്യോഗം ലഭിക്കുന്നതുമാകുന്നു.

മിഥുനക്കൂറ്

(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)

വളരെയധികം ശ്രദ്ധ പുലർത്തേണ്ട മാസമാണ്.

  • മുൻകോപം നിയന്ത്രിക്കണം; ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദത്തിനിടവരുത്തും.
  • യാത്രാ വേളയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം.
  • സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കരുത്.
  • വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും.
  • പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും.
  • ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കുവാൻ ശ്രമിക്കണം. ഈശ്വര പ്രാർത്ഥന നന്നായി നടത്തുക.

കർക്കടകക്കൂറ്

(പുണർതം 1/4, പൂയ്യം, ആയില്യം)

മനസ്സും ശരീരവും അസ്വസ്ഥമാകുന്ന കാലമാണ്.

  • യാത്രാ വേളകൾ കൂടുതൽ കരുതലോടെയാവണം.
  • ആരോഗ്യ ശ്രദ്ധ വേണം. ആരേയും അമിതമായി വിശ്വസിക്കരുത്.
  • പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും.
  • സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം.
  • അനാവശ്യ കൂട്ടു കെട്ടുകൾ ഒഴിവാക്കണം; അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.
  • പ്രവർത്തന വിജയത്തിന് കഠിന പരിശ്രമം വേണ്ടി വരും.

ശേഷം അടുത്ത പേജിൽ (Page 2)

Previous post നക്ഷത്രഫലം: 2026 ഫെബ്രുവരി 13, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
Next post ദിവസഫലം – 2026 ഫെബ്രുവരി 13: ആകാശത്ത് അപൂർവ്വ സംഗമം; 12 രാശിക്കാരുടെയും വിധി മാറ്റിമറിക്കുന്ന വെള്ളിയാഴ്ച