ഈ 1201 കുംഭമാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ? തൊഴിൽ, കുടുംബം, ധനം, ആരോഗ്യം – സമ്പൂർണ രാശിഫലം അറിയാം
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
പ്രശ്നങ്ങൾ ഒഴിവാക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ട സമയമാണ്.
- കുടുംബത്തിൽ അപസ്വരങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ നന്നായി ശ്രദ്ധിക്കണം.
- ദമ്പതികൾ വിട്ടു വീഴ്ചകൾ ചെയ്യണം.
- ശാരീരികമായി ചില വൈഷമ്യങ്ങൾക്ക് ഇടവരും.
- യാത്രകൾ വളരെ ശ്രദ്ധിക്കണം. ചെലവുകൾ അധികരിക്കും.
- പരാജയ ഭീതികൾ അലട്ടും; എല്ലാത്തിനോടും വിമുഖത ഉണ്ടാവാം.
- വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക. ഈശ്വര പ്രാർത്ഥന ആവശ്യമായ സമയം.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനുകൂലമായ പല മാറ്റങ്ങളും ഈ മാസം പ്രതീക്ഷിക്കാം.
- കുടുംബ സ്വത്തുകൾ ലഭിക്കാൻ യോഗമുള്ള സമയമാണ്.
- സർക്കാർ ധനസഹായങ്ങളോ ചിട്ടി, ലോൺ എന്നിവയുടെ ലഭ്യതയോ കാണുന്നുണ്ട്.
- സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടതായിരിക്കും.
- കുടുംബാംഗങ്ങളുമായി സംഗമിക്കാൻ ഇടവരും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും.
- ഭാഗ്യാന്വേഷകർക്ക് അനുകൂല സമയം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്.
- ആരേയും അന്ധമായി വിശ്വസിക്കരുത്. ഊഹകച്ചവടം നഷ്ടത്തിൽ കലാശിക്കും.
- തുടങ്ങി വെച്ച കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഏറെ പരിശ്രമിക്കേണ്ടി വരും.
- അക്ഷീണ ശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും.
- ഔദ്യോഗിക രംഗത്തും ദാമ്പത്യ ജീവിതത്തിലും വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും.
- ഉദര രോഗം അലട്ടും; ആരോഗ്യ ശ്രദ്ധ വേണം. ആരോപണ വിധേയനാകുവാൻ ഇടയുള്ളതിനാൽ ശത്രുക്കളെ കരുതിയിരിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
- ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും.
- വഞ്ചിതരാകാൻ ഇടയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം.
- വെട്ടിത്തുറന്നുള്ള സംസാരങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും.
- സന്താനങ്ങളുടെ പ്രവൃത്തികൾ മനോദുഃഖത്തിനിടവരുത്തും.
- സാമ്പത്തിക കടപ്പാട് വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം.
- മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ഈശ്വര ചിന്ത കൈവിടരുത്.