അറിയാമോ ജ്യോതിഷപ്രകാരം ഈ നാളുകാർക്ക്‌ രണ്ട്‌ വിവാഹം കഴിക്കാനുള്ള യോഗമുണ്ടെന്ന്

ഓരോ വ്യക്തിയുടേയും പൊതുവായുള്ള സ്വഭാവം അവരുടെ ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. നക്ഷത്രത്തിന്‌ ഒരു വ്യക്തിയുടെ സ്വഭാവനിർണ്ണയത്തിൽ പ്രധാന ഘടകമാണെന്ന്‌ പറയുന്നുണ്ട്‌. ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ്‌ ഉള്ളത്‌. ഇതിൽ ഓരോ നക്ഷത്രങ്ങൽക്കും ഓരോ ഗുണങ്ങളും പോരായ്മകളും ഉണ്ട്‌. ഇരുപത്തിയേഴ്‌ നക്ഷത്രങ്ങളിൽ ചിലതിന്‌ രണ്ട്‌ വിവാഹത്തിനുള്ള യോഗമുള്ളതായി പറയുന്നു.

എന്നാൽ ഇക്കൂട്ടർ ഉറപ്പായും രണ്ട്‌ വിവാഹം കഴിക്കും എന്ന്‌ അർത്ഥമില്ല. അതേസമയം അതിന്‌ സാധ്യത ഉണ്ടെന്നാണ്‌ ജ്യോതിഷത്തിൽ പറയുന്നത്‌, അത്‌ വിവാഹമോ വിവാഹേതര ബന്ധമോ ആകാം.

ഇനി പറയുന്ന നക്ഷത്രക്കാർക്ക്‌ രണ്ട്‌ വിവാഹം കഴിക്കാനുളള സാധ്യത കൂടുതലാണ്‌. ആയില്യം, തൃക്കേട്ട, രേവതി, എന്നീ നക്ഷത്രക്കാരാണ്‌. വിവാഹം കഴിച്ചില്ലെങ്കിൽ മറ്റൊരാളുടെ സാഹായം ഈ നക്ഷത്രക്കാർ ആശ്രയിക്കും. രോഹിണി, അത്തം, തിരുവോണം എന്നീ നാളുകാർ വിവാഹജീവിതത്തിൽ ചെറിയ രീതിയിലെങ്കിലും കാപട്യങ്ങൾ കാണിക്കുന്നവരാണെന്നും ജ്യോതിഷം പറയുന്നുണ്ട്‌.

മകയിരം, ചിത്തിര, അവിട്ടം, എന്നീ നാളുകാർക്കും രണ്ട്‌ വിവാഹത്തിന്‌ ഉള്ള യോഗം ഉണ്ട്‌. രണ്ട്‌ വിവാഹത്തിനുള്ള യോഗം ഉണ്ടാവണമെങ്കിൽ ഗ്രഹ നിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായാൽ മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലെങ്കിൽ ഒരു ഭാര്യയും, രണ്ട്‌ ഗ്രഹം ഉണ്ടെങ്കിൽ രണ്ട്‌ വിവാഹവും കഴിക്കണം എന്നാണ്‌ പറയപ്പെടുന്നത്‌. ഈ ങ്കഷത്രക്കാരിൽ നൂറിൽ 15 പേരും ഇങ്ങനെ ഉള്ളവരായിരിക്കും.

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

തിരുവാതിര നക്ഷത്രക്കാരിൽ ചിലർക്കെങ്കിലും ആദ്യ വിവാഹബന്ധം നഷ്ടപ്പെടേണ്ടി വരുന്നുണ്ട്‌. അതിനു ശേഷം പുനർവിവാഹം കഴിക്കേണ്ടതായും വരും. എന്നാൽ എല്ലാ തിരുവാതിര നാളുകാർക്കും ഇങ്ങനെ കാണില്ല. ചോതി, ചതയം നക്ഷത്രക്കാർ ഒരു വിവാഹം കഴിച്ച്‌ അത്‌ ഒഴിവായി പോകാറുള്ളതായും കാണുന്നുണ്ട്‌. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ രണ്ടാമത്‌ ഒരു ബന്ധത്തിന്‌ സാധ്യത കൂടുതലാണ്‌.

ഈ നാളിലുള്ളവർ നടരാജ സാന്നിധ്യമുള്ള ക്ഷേത്രങ്ങളിൽ ഞായറാഴ്ച ദർശനം നടത്തി നടരാജ അർച്ചനയോ നടരാജ ഹോമമോ നടത്തണം. വിവാഹത്തിനു മുൻപ്‌ ഈ നാളിലുള്ള കുട്ടികളെക്കൊണ്ട്‌ സപ്താഹയജ്നം നടക്കുന്ന ക്ഷേത്രങ്ങളിൽ പോയി രുഗ്മിണീ സ്വയംവരത്തിൽ പങ്കെടുപ്പിക്കുന്നത്‌ നല്ലതായിരിക്കുൻ. ഇതിനേക്കാൾ എല്ലാം ഉപരി മനസിനെ ബലപ്പെടുത്തുക എന്നത്‌ തന്നെയാണ്‌ ഏറ്റവും ഉചിതമായ പോംവഴി.

YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന്‌ പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ | പുലയനാർകോട്ടയുടെ ചരിത്രം നിങ്ങൾക്കറിയാമോ?

Previous post ജന്മനക്ഷത്ര പ്രകാരം സ്ത്രീകൾക്ക്‌ ഉണ്ടാകാനിടയുള്ള ഗുണദോഷ ഫലങ്ങളും ദോഷപരിഹാരങ്ങളും
Next post സന്താന സൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും നാഗാരാധന അത്യുത്തമം: ആയില്യപൂജയുടെ പ്രാധാന്യം