സന്താന സൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും നാഗാരാധന അത്യുത്തമം: ആയില്യപൂജയുടെ പ്രാധാന്യം

ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങള്‍. സര്‍പ്പശ്രേഷ്ഠനായ അനന്തന്റെ ജന്മനക്ഷത്രം ആയില്യമായതിനാല്‍ സര്‍പ്പപൂജയ്ക്ക് ആയില്യം നക്ഷത്രം ഉത്തമമായി കണക്കാക്കുന്നു.

മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പുരാതന തറവാടുകളിലും കാവ് സങ്കല്‍പ്പത്തിലും അല്ലാതെയും നാഗ പ്രതിഷ്ഠകളുണ്ട്.

നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹത്തില്‍ നല്ലെണ്ണയാടി ധാരാളം പാലും കരിക്കിന്‍ വെള്ളവും കൊണ്ട് അഭിഷേകം ചെയ്യുന്നു.

മഞ്ഞ ഉടയാടകള്‍ ചാര്‍ത്തി കവുങ്ങിന്‍ പൂക്കില കൊണ്ട് അലങ്കരിച്ച് പൂമാലകള്‍ അണിയിച്ച് മഞ്ഞള്‍പ്പൊടി തൂവി ചന്ദനവും പൂവും ചാര്‍ത്തി കദളിപ്പഴം നിവേദിച്ച് പൂജ തുടങ്ങുന്നു.

പ്രസന്നപൂജയില്‍ ഒരു ഉരുളിയില്‍ അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പാല്‍, കരിക്കന്‍ വെള്ളം, കദളിപ്പഴം, വെറ്റില, പുന്നെല്ല്, കവുങ്ങിന്‍ പൂക്കില പൊടിച്ചത് ഇവ ചേര്‍ത്ത് കുറുകിയ പരുവത്തില്‍ യോജിപ്പിച്ച് പന്തവും ചേര്‍ത്തുപിടിച്ച് ആവാഹിച്ച് അഷ്ടനാഗങ്ങള്‍ക്ക് പത്മത്തില്‍ തൂവുകയും നാഗരാജാവിനും നാഗയക്ഷിക്കും തര്‍പ്പിച്ച് പാതാള സര്‍പ്പങ്ങളെ സങ്കല്‍പ്പിച്ച് ഉരുളി കമിഴ്ത്തുകയും ചെയ്യുന്നു.

യഥാശക്തി ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച് ആയില്യപൂജയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സര്‍പ്പദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.
നൂറുംപാലും പ്രസാദം വീടുനു ചുറ്റും കലക്കി തളിച്ചാല്‍ അടുത്ത ആയില്യംവരെ ഗൃഹത്തില്‍ സര്‍പ്പഭയം ഉണ്ടാവുകയില്ല.

ഓം അനന്തായ നമഃ
ഓം വാസുകൈ്യ നമഃ
ഓം രക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ശംഖപാലായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ഗുളികായ നമഃ

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

Previous post അറിയാമോ ജ്യോതിഷപ്രകാരം ഈ നാളുകാർക്ക്‌ രണ്ട്‌ വിവാഹം കഴിക്കാനുള്ള യോഗമുണ്ടെന്ന്
Next post ശനി-രാഹു-കേതു ഗ്രഹങ്ങൾ ഒരുമിച്ച്‌ വക്രഗതിയിൽ, 6 മാസം ഈ നാളുകാർക്ക്‌ വേണം അതീവ ജാഗ്രത