ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 02 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.07.2024 (1199 മിഥുനം 18 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അംഗീകാരം, സ്ഥാന ലാഭം, കാര്യ വിജയം. മധ്യാഹ്നത്തില്‍ 12 മണി കഴിഞ്ഞാല്‍ പല കാര്യങ്ങളിലും അപ്രതീക്ഷിത തടസം വരുവാനും ആരോഗ്യ ക്ലേശത്തിന് സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യപരാജയം, ധനതടസ്സം, യാത്രാ ക്ലേശം. ഉച്ചയ്ക്ക് 12 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍ വര്‍ദ്ധിക്കുവാനും ധന നേട്ടത്തിനും സാധ്യത കാണുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത അംഗീകാരങ്ങളും ധന ലാഭവും മറ്റും പ്രഭാതത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഉച്ചയ്ക്ക് 12 മണി മുതല്‍ തടസാനുഭവങ്ങള്‍, ധന നഷ്ടം മുതലായവയ്ക്ക് സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങളും വിജയാനുഭവങ്ങളും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. ഉച്ചയ്ക്ക് 12 മണി മുതല്‍ കാര്യ വിജയം, സന്തോഷം, അംഗീകാരം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങളിലും കാര്യ തടസം നേരിടേണ്ടി വന്നേക്കാം. എടുത്തു ചാടും മുന്‍പ് കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത് നന്നായിരിക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ നേട്ടം, ഇഷ്ടാനുഭവങ്ങള്‍, ബന്ധു സഹായം. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധികാരികളാല്‍ അംഗീകരിക്കപ്പെടും. മത്സരങ്ങള്‍, പരീക്ഷകള്‍ മുതലായവയില്‍ വിജയം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ ക്ലേശം, ധന തടസ്സം മുതലായവ കരുതണം. മധ്യാഹ്ന ശേഷം തൊഴില്‍ നേട്ടം, ബന്ധു സമാഗമം, മന സന്തോഷം.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? നമ്മുടെ മക്കളുടെ പോക്ക് ഇതെങ്ങോട്ട്? Dr. Anupama R | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാകയാല്‍ ശാന്തമായി പ്രവര്‍ത്തിക്കണം. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ ദോഷകരമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, സുഖാനുഭവങ്ങള്‍, കുടുംബസുഖം. മധ്യാഹ്ന ശേഷം അപ്രതീക്ഷിത തടസങ്ങള്‍, നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ എന്നിവ വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രാദുരിതം, അനാരോഗ്യം, അമിത വ്യയം. മധ്യാഹ്ന ശേഷം പ്രവര്‍ത്തന നേട്ടം, തൊഴില്‍ അംഗീകാരം, മത്സര വിജയം എന്നിവ വരാവുന്നതാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 01 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 03 ബുധന്‍) എങ്ങനെ എന്നറിയാം