ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 03 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.07.2024 (1199 മിഥുനം 19 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാ ക്ലേശം, സ്വസ്തഥക്കുറവ്, അനാരോഗ്യം, അകാരണ വിഷാദം എന്നിവ അനുഭവപ്പെടും. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
YOU MAY ALSO LIKE THIS VIDEO, നമുക്കറിയാത്ത ഒരു വല്ലാത്ത ഭൂതകാലമുണ്ട് അമേരിക്കൻ പ്രസിഡന്റിന്; ജോ ബൈഡന് സംഭവിച്ചതെന്ത്? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ തടസത്തിന് പരിഹാരം ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അനായാസേന സാധിപ്പിക്കുവാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം, ഇഷ്ട വാര്‍ത്താ ശ്രവണം എന്നിവയ്ക്ക് സാധ്യതയേറിയ ദിനം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അമിത അധ്വാനം, അനുഭവ ക്ലേശം, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. മുതിര്‍ന്നവരുടെ ഉപദേശം തിരസ്ക്കരിക്കുന്നത് ദോഷകരമാകും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാരോഗ്യം, മന സമ്മര്‍ദം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാകുന്നു. ചിലവുകളില്‍ മിതത്വം പാലിക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം, സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. അപ്രതീക്ഷിത അംഗീകാരത്തിന് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉല്ലാസ അനുഭവങ്ങള്‍, മന സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. ബന്ധു സമാഗമം മൂലം കാര്യ സാധ്യം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രാ ക്ലേശം, അധ്വാന ഭാരം, അനാരോഗ്യം എന്നിവ കരുതണം. അമിതമായി പണം ചിലവാക്കേണ്ടി വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, യാത്രാ ദുരിതം, കുടുംബ പരമായ അസന്തുഷ്ടി എന്നിവയ്ക്കും സാധ്യതയുണ്ട്. വ്യാപാരത്തില്‍ ലാഭം കുറഞ്ഞെന്ന് വരാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാര ലബ്ധിയില്‍ അഭിമാനം തോന്നും. ഒഴിവ് സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ സാധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video