ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 15 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 15.06.2024 (1199 മിഥുനം 1 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹ സാഫല്യം, കര്‍മ നേട്ടം, വിദ്യാഗുണം മുതലായവ പ്രതീക്ഷിക്കാം. പണ്ട് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാതെ നോക്കണം. സാമ്പത്തിക നഷ്ടത്തിനും സാധ്യത ഉള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.
YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ് യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹങ്ങള്‍ എളുപ്പത്തില്‍ സാധിപ്പിക്കാന്‍ കഴിയും. അംഗീകാരം, തൊഴില്‍ വിജയം എന്നിവയും പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാനത്തിന് തക്കവണ്ണം പ്രതിഫലം ലഭിക്കാന്‍ പ്രയാസം ആകും. കുടുംബത്തില്‍ അസ്വസ്ഥത വരാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സര്‍ക്കാര്‍ ആനുകൂല്യം, വായ്പ്പാ ലാഭം മുതലായവ പ്രതീക്ഷിക്കാം. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.
YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍ പരമായ അനിശ്ചിതത്വം ഒഴിവാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് ഇടയുള്ള ദിവസം. കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്, പക്ഷെ മലയാള സിനിമ ആലീസ് ഉണ്ണികൃഷ്ണനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന ക്ലേശം, അമിത വ്യയം, യാത്രാ ദുരിതം മുതലായവ വരാം. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യപരാജയം, അഭിമാന ക്ഷതം, പ്രവര്‍ത്തന ക്ലേശം മുതലായവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാര ലാഭം വര്‍ധിക്കും, ബന്ധു സഹായം, ആഗ്രഹ സാധ്യം എന്നിവയ്ക്കും അവസരമുണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇