ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 28 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.06.2024 (1199 മിഥുനം 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും വിഘ്നം വരാന്‍ ഇടയുണ്ട്. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരാവുന്ന ദിനമാണ്.

YOU MAY ALSO LIKE THIS VIDEO, പക അത് വീട്ടാനുള്ളതാണ്‌, ശപഥം നിറവേറ്റി കരുത്തനായി ചന്ദ്രബാബു നായിഡു; ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗ്ളാവ്‌ ലക്ഷ്യമാക്കി ബുൾഡോസറുകൾ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണെങ്കിലും അവയെ അതിജീവിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകര്‍ സഹകരിക്കാത്തതു മൂലം അധ്വാനം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാനം, അലച്ചില്‍ എന്നിവ വരാവുന്ന ദിനമാണ്. ധന വിഷയങ്ങളില്‍ കരുതല്‍ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല സാഹചര്യങ്ങള്‍ വരികയാല്‍ കാര്യവിജയം എളുപ്പമാകും. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യത്തിന് പതിവിലും അധികം പ്രയത്നം വേണ്ടി വരും. തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, മുഹമ്മദ്‌ ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത്‌ പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാക്കുകള്‍ അംഗീകരിക്കപ്പെടും. അധികാരികളുടെ അംഗീകാരത്തിനു പാത്രമാകും. പ്രണയ കാര്യങ്ങള്‍ സഫലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലഹസാധ്യത ഉള്ളതിനാല്‍ സംസാരം കരുതലോടെ വേണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസമ്മര്‍ദം അതിജീവിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ കാര്യ വിജയം ഉണ്ടാകും. ആഗ്രഹ സാഫല്യവും ദൈവാധീനവും പ്രതീക്ഷിക്കാം .

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 27 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 29 ശനി) എങ്ങനെ എന്നറിയാം