ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 29 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 29.06.2024 (1199 മിഥുനം 15 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യങ്ങള്‍ വേണ്ടവിധം അപഗ്രഥിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുക. മാറ്റിവയ്ക്കാന്‍ കഴിയുന്ന യാത്രകള്‍ മറ്റൊരു ദിവസം ആകുന്നതാണ് നല്ലത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. അംഗീകാരം വര്‍ധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനും അനുഭവങ്ങള്‍ വരുവാനും യോഗമുള്ള ദിവസമാണ്. ധനപരമായി ദിവസം നല്ലതാണ്.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വരാവുന്ന ദിവസമാണ്. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും ഉണ്ടാകുന്ന അനുഭവങ്ങള്‍ അത്ര ശുഭകരമാകാന്‍ ഇടയില്ല. എന്നാല്‍ തൊഴില്‍ രംഗം മെച്ചമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനനേട്ടം, വ്യാപാരലാഭം മുതലായവ പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യവും അനുഭവഗുണവും വേണ്ടുവോളം വരാവുന്ന ദിനമാണ്. ഈശ്വരാധീനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലകാര്യങ്ങളിലും അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. ചിട്ടയോടെ അധ്വാനിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.
YOU MAY ALSO LIKE THIS VIDEO, പക അത് വീട്ടാനുള്ളതാണ്, ശപഥം നിറവേറ്റി കരുത്തനായി ചന്ദ്രബാബു നായിഡു; ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗ്ളാവ് ലക്ഷ്യമാക്കി ബുൾഡോസറുകൾ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അഭ്യുദയകാംക്ഷികളുടെ ഉപദേശം ഗുണകരമായി ഭവിക്കും. എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ നല്ലതല്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വൈകാരികമായ തീരുമാനങ്ങള്‍ ദോഷങ്ങള്‍ വരുത്തും. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക. അംഗീകാരം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവയ്ക്ക് സാധ്യത. മനസ്സിന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video