സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ഡിസംബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക. മുൻകോപം നിയന്ത്രിക്കേണ്ടതാണ്. ഈശ്വരാനുഗ്രഹം കൂടുതൽ ഉണ്ടെങ്കിലും പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം. വരവും ചെലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. വലിയ കഠിനാധ്വാനം തന്നെ വേണ്ടി വരും. കൂട്ടു ബിസിനസ്സിൽ ഏർപ്പെടരുത്. അശുഭ ചിന്തകളും ദുഃസംശയങ്ങളും ഒഴിവാക്കണം. ആരോഗ്യ പരമായി ചില പ്രശ്നങ്ങൾ അലട്ടും. അരോഗ്യ ശ്രദ്ധ വേണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അലർജി ആസ്മ അസ്തി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം. ആരുമായും കലഹത്തിന് പോവരുത് അന്യരുടെ കാര്യത്തിൽ ഇടപെട്ട് ശത്രുത സമ്പാദിക്കാൻ ഇടയുണ്ട്. ജോലിഭാരം കൂടും മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യണം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രയത്നങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം എന്നാൽ ദൈവാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാവില്ല ആചാര മര്യാദകൾ പാലിക്കുന്നതിനാൽ ആത്മസംതൃപ്തി ഉണ്ടാകും ദീർഘയാത്രകൾ കഴിവതും കുറക്കുക. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുക

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഊർജ്ജ സ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്തി യുണ്ടാകും. സാമ്പത്തിക ഭദ്രതയും കുടുംബാവൃദ്ധിയും കാണുന്നു. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം ബന്ധുജനങ്ങളുമായോ കൂട്ടുകാരുമായോ പിണങ്ങാനിടയുണ്ട്. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിവാഹവിഷയങ്ങളുമായി ബന്ധപ്പെട്ട് ചതിയിൽപ്പെടാൻ സാധ്യത കാണുന്നതിനാൽ ശ്രദ്ധിച്ചു മാത്രം ഈ കാര്യങ്ങളെ സമീപിക്കുക. കലഹങ്ങൾ മുഖാന്തിരം കേസുകൾ വന്നു ചേരാൻ ഇടയുള്ളത് കൊണ്ട് ശ്രദ്ധിക്കണം ആസ്മ, അലർജി അസ്തിരോഗം ഇവകൊണ്ട് ക്ലേശങ്ങൾ ഉണ്ടായേക്കാം സാമ്പത്തിക രംഗത്ത് ഞെരുക്കും അനുഭവപ്പെടാം . ആരോടെങ്കിലും പ്രത്യേകിച്ച് മേലധികാരികളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യാൻ തോന്നും ഇവയെ നിയന്ത്രിക്കണം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യ സംരംക്ഷണത്തിനായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമ്മിച്ച് പ്രവർത്തിക്കുവാൻ സാധിക്കും ‘അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ആത്മാർത്ഥമായി പ്രവർത്തിക്കും ‘പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും. കരാറുകാർക്ക് കിട്ടാനുള്ള ധനം ലഭിക്കുകയും പുതിയ കരാറുകൾ വന്നു ചേരുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം ചെറിയ അസുഖങ്ങളെ പോലും അവഗണിക്കരുത്

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടതായി വരും. കുടുംബ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടിൻ്റെ അറ്റകുറ്റപണികൾ നടത്തും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും ജീവിതം നല്ല രീതിയിൽ വരാൻ പ്രയാസങ്ങളെ ചില അവസരത്തിൽ തരണം ചെയ്യേണ്ടതായി വരും. പരിസരവാസികളുമായി കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജിക്കുക. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രമിക്കുക ദൈവാധീനം കൊണ്ട് ആയുർദോഷം തരണം ചെയ്യും .അലർജി രോഗികൾ വളരെ ശ്രദ്ധിക്കണം ഒരു ഭാഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയും മറുഭാഗത്ത് കർമ്മ പുഷ്ടി കുറവ് മൂലം മാനസിക പിരിമുറുക്കം വർദ്ധിക്കുകയും ചെയ്യും സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം .

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം ഈശ്വാരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. വാഹനം അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. ജോലിയിൽ വിരസത വരാതെ നോക്കണം.മേലധികാരികളുമായുള്ള നല്ല ബന്ധം പല വിധ ഉയർച്ചകൾക്കും കാരണമാകും ആഡംബരം ഒഴിവാക്കണം. പുണ്യ തീർത്ഥ യാത്രകൾ തുടങ്ങിയവയ്ക്ക് അവസരമുണ്ടാകുമെങ്കിലും വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽ നേട്ടം കാണുന്നു. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. എല്ലാം പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം കൂടും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനാൽ കുടുംബത്തിൽ സമാധാനം ഉണ്ടാകും. ജീവിത വിജയത്തിന് അങ്ങേയറ്റം പ്രയത്നിക്കും തീർത്ഥാടത്തിലും ക്ഷേത്ര കാര്യങ്ങളിലും മനസ്സ് വ്യാപരിക്കും

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭം ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടാം കുടുംബത്തിലെ അസ്വസ്ഥതകൾ മാറിക്കിട്ടുന്നതാണ്. സന്താനങ്ങളുടെ ഉന്നതിക്കു വേണ്ടി പ്രയത്നിക്കും കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനിടയുണ്ട് അലർജി രോഗങ്ങൾ ശല്യം ചെയ്തേക്കാം. എടുത്തു ചാടി ഒരു കാര്യവും ചെയ്യരുത്. കുടുംബകാര്യങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൈതൃക സ്വത്തുകൾ കൈവരിക്കാൻ ഇടവരും ചിട്ടിയിൽ നിന്നും ധനം ലഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. എന്നാൽ ചിലവ് അധികരിക്കുക നിമിത്തം സാമ്പത്തിക ഭദ്രതക്കുറവ് സംഭവിക്കാം. ജോലിയിൽ അലസത വരാതെ നോക്കണം. ഈശ്വര ഭജനം മുടക്കാതെ നടത്തുവാൻ ശ്രദ്ധിക്കണം. ജലം അഗ്നി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക

തയാറാക്കിയത്‌: ജ്യോതിഷി പ്രഭാസീന സി പി | +91 9961442256, prabhaseenacp@gmail.com

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 01 ഞായര്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 2 മുതല്‍ 8 വരെയുള്ള നക്ഷത്രഫലങ്ങൾ