ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 01 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.12.2024 (1200 വൃശ്ചികം 16 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി വാഗ്വാദം ഒഴിവാക്കുക. അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല സാഹചര്യങ്ങള്‍ വരികയാല്‍ കാര്യവിജയം എളുപ്പമാകും. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരാവുന്ന ദിനമാണ്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം, അലച്ചില്‍ എന്നിവ വരാവുന്ന ദിനമാണ്. ധന വിഷയങ്ങളില്‍ കരുതല്‍ വേണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ധനപുഷ്ടി, അനുകൂല സാഹചര്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത് ലക്ഷങ്ങളുടെ വരുമാനം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. സന്തോഷ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അയവു വരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. വിരോധികള്‍ പോലും അനുകൂലരാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം മുതലായവ കരുതണം. പ്രധാന ഉത്തര വാദിത്വങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video