ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 30 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.11.2024 (1200 വൃശ്ചികം 15 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സുഹൃത്ത് ജനങ്ങളില്‍ നിന്നും വിഷമകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭിച്ചെന്നു വരില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യോജ്യമായ ദിവസമല്ല. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തൊഴില്‍ ശേഷിയെ ബാധിക്കാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിതമായ അധ്വാനഭാരം മൂലം പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിയാതെ വരും. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ പ്രയോജനകരമായി ഭവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. അപ്രതീക്ഷിതമായി ചില പ്രയോജനങ്ങള്‍ സിദ്ധിക്കാനും സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തന മാന്ദ്യം, യാത്രാ ക്ലേശം, അനാരോഗ്യം എന്നിവ വരാന്‍ ഇടയുണ്ട്. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത കൂടുതലാണ്. ബന്ധുജനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍പ് ആസൂത്രണം ചെയ്ത യാത്രകളും പദ്ധതികളും മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതനാകും. തൊഴില്‍ രംഗത്ത് തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല പ്രവര്‍ത്തനങ്ങളും വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിയും. വിരുന്നുകളിലും സല്‍ക്കാരങ്ങളിലും മറ്റും ആഘോഷമായി പങ്കെടുക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുരംഗത്ത് അംഗീകാരം വര്‍ധിക്കും. അന്തസ്സും അഭിമാനവും വര്‍ധിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ലഭിക്കും എന്നു കരുതിയ സഹായങ്ങള്‍ വേണ്ട സമയത്ത് ലഭിക്കണമെന്നില്ല.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 29 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 01 ഞായര്‍) എങ്ങനെ എന്നറിയാം