ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 29 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.11.2024 (1200 വൃശ്ചികം 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനഃസന്തോഷവും ഇഷ്ടജന സംഗമവും പ്രതീക്ഷിക്കാവുന്ന ദിനം. ശുഭകരമായ വാർത്തകൾ കേൾക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിലെ ചിന്തകൾ സുദൃഢവും സുന്ദരവും ആകും. ആഗ്രഹിക്കും പ്രകാരം കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയും. ഊർജസ്വലത വർധിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസാനുഭവങ്ങൾ മോശമാകാൻ ഇടയില്ല. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കണം. മന സമ്മർദം വർധിച്ചേക്കാം.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അത്ര ശുഭകരമായ ദിനമായിരിക്കില്ല എന്ന ബോധ്യത്തോടെ പെരുമാറണം. വേണ്ടത്ര ആലോചനയുടെ പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ ദോഷമില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹപ്രകാരമുള്ള കാര്യസാധ്യം പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിചാരിക്കുന്ന വിധത്തിൽ കാര്യ പുരോഗതി വരാൻ പ്രയാസമുള്ള ദിവസമാണ്. ആയതിനാൽ വേണ്ട ജാഗ്രതയോടെ കൃത്യങ്ങൾ നിർവഹിക്കണം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായ ധനാഗമമുണ്ടാകും. യാത്രകള്‍ പ്രയോജനകരമായി ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാപുരോഗതിയുണ്ടാവും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മുന്‍കോപം നിമിത്തം അബദ്ധങ്ങള്‍ക്ക് സാധ്യത. സര്‍വ്വകാര്യതടസ്സം, ധനനഷ്ടം, മനോമാന്ദ്യം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എല്ലാ കാര്യങ്ങളും ഇഷ്ടപ്രകാരം തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായ കാര്യങ്ങള്‍ ഭവിക്കും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആവശ്യമില്ലാത്ത വാദപ്രതിവാദത്തിന് മുതിർന്നാൽ വിമർശനങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങളിലും അല്പം ക്ലേശം പ്രതീക്ഷിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസ്സികവും ശാരീരികവുമായി അൽപ്പം ഉന്മേഷക്കുറവ് അനുഭവപ്പെടാം. ബോധപൂർവ്വം ശ്രമിച്ചാൽ പ്രവർത്തന വിജയം സ്വന്തമാക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വലിയ തടസ്സങ്ങൾ കൂടാതെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയും.എല്ലാ കാര്യങ്ങളും വളരെ ജാഗ്രതയോടെ ചെയ്യാന്‍ ശ്രമിക്കുക.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 28 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 30 ശനി) എങ്ങനെ എന്നറിയാം