ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 28 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 28.11.2024 (1200 വൃശ്ചികം 13 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പൊതുമധ്യത്തിൽ അംഗീകാരം വർധിക്കും. മത്സരങ്ങളിൽ വിജയിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചുറുചുറുക്കും ഊർജസ്വലതയും തിരികെ ലഭിക്കും.അപ്രതീക്ഷിത ധനലാഭം ഉണ്ടാകാൻ ഇടയുണ്ട്.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചിലവുകൾ നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം. കുടുംബ ബന്ധങ്ങളിൽ ക്ഷമ പുലർത്തണം. കുടുംബ ബന്ധങ്ങളിൽ ക്ഷമ പുലർത്തണം.
YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ടമില്ലാത്ത തീരുമാനങ്ങൾക്ക് വഴങ്ങേണ്ടി വരും. പ്രവർത്തനങ്ങളിലെ സദുദ്ദേശം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്തോഷകരമായി സമയം ചിലവഴിക്കാൻ കഴിയും. തൊഴിൽ രംഗത്തും ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രധാന വ്യക്തികളുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷ്മതയോടെ വേണം. വെറുതെ ഇരിക്കുന്നത് മനസ്സിനെ ദുഷിപ്പിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണകരമായ ദിവസമായിരിക്കും. നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുമധ്യത്തില്‍ ബഹുമതി, കീര്‍ത്തി, അംഗീകാരം എന്നിവ വർദ്ധിക്കും. ഇഷ്ട ബന്ധുസമാഗമം കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷ സമ്മിശ്രഫലമാണ് കാണുന്നത്. ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ ഫലങ്ങള്‍ വരാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത. എല്ലാ കാര്യങ്ങളും വളരെ ജാഗ്രതയോടെ ചെയ്യാന്‍ ശ്രമിക്കുക. സന്ധ്യക്ക് ശേഷം ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video