ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 27 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 27.11.2024 (1200 വൃശ്ചികം 12 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, തൊഴില്‍ അംഗീകാരം, മനോ സുഖം എന്നിവയ്ക്ക് സാധ്യത. സുഹൃത്ത് സമാഗമം ഉണ്ടാകാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാ ക്ലേശം, സ്വസ്തഥക്കുറവ്, അനാരോഗ്യം, അകാരണ വിഷാദം എന്നിവ അനുഭവപ്പെടും. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം.
YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത വ്യയം, ലാഭക്കുറവ്, അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. തൊഴില്‍ സംബന്ധമായി ദൂര യാത്രക്ക് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നല്ല അനുഭവങ്ങളും പ്രവര്‍ത്തന നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസം. ജോലികള്‍ ഉന്മേഷത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനോ സുഖം, ആഗ്രഹ സാധ്യം, പ്രവര്‍ത്തന നേട്ടം, ധന ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന ക്ലേശം, അമിത വ്യയം, യാത്രാ ദുരിതം മുതലായവ വരാം. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രാദുരിതം, ഉദര വൈഷമ്യം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുജനങ്ങളു മായോ സുഹൃത്തുക്കളുമായോ അഭിപ്രായ വ്യത്യാസത്തിനും ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധന ലാഭം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗള അനുഭവങ്ങള്‍ക്ക് സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video