ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 26 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.11.2024 (1200 വൃശ്ചികം 11 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രതീക്ഷയും ആത്മ വിശ്വാസവും നിറയുന്ന ദിനമായിരിക്കും. സാമ്പത്തിക ലാഭവും തൊഴിൽ നേട്ടവും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അത്ര അനുകൂലമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കണം. അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസമ്മർദം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ കരുതണം.ശ്രദ്ധയോടെ നീങ്ങിയാൽ പരാജയങ്ങൾ ഒഴിവാകും.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധിക പരിശ്രമം കൂടാതെ കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന ദിനമാണ്.അധികാരികളും സഹ പ്രവർത്തകരും സ്നേഹത്തോടെ പെരുമാറും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിക്കുന്ന രീതിയിൽ ലാഭവും ധനനേട്ടവും വരാൻ പ്രയാസമുള്ള ദിനമാണ്. വേണ്ടത്ര ആലോചനയുടെ മാത്രം പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ വിഷമതകൾ ഒഴിവാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഏർപ്പെടുന്ന കാര്യങ്ങളിൽ പലതിലും അനായാസേന വിജയം ഉണ്ടാകുന്നതാണ്. തടസ്സങ്ങൾ അകന്ന് കാര്യങ്ങൾ അനുകൂലമാകും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അദ്ധ്വാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. അമിത ചിലവുകൾ നിയന്ത്രിക്കാൻ പ്രയാസമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. സമൂഹത്തിലും കുടുംബത്തിലും ഒരുപോലെ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക നേട്ടം, തൊഴിൽ ഉന്നതി മുതലായവ വരാവുന്ന ദിനമാകുന്നു. അംഗീകാരവും മനോസുഖവും മറ്റും വരാവുന്ന ദിനമാണ്.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദിവസം അത്ര ഭാഗ്യദായകമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭൂമി, വാഹനം മുതലായവ സംബന്ധിച്ച കാര്യങ്ങൾ പ്രയോജനകരമാകണമെന്നില്ല. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സന്തോഷം മുതലായ അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വ്യക്തിബന്ധങ്ങളും പ്രണയവും ദാമ്പത്യവും കൂടുതൽ മെച്ചമാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 25 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 27 ബുധന്‍) എങ്ങനെ എന്നറിയാം