ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 25 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.11.2024 (1200 വൃശ്ചികം 10 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ജോലിയിൽ അനുകൂല സാഹചര്യങ്ങളുണ്ടാകും. സഹപ്രവര്‍ത്തകരിൽ നിന്നും സഹകരണം വര്‍ദ്ധിക്കും. ആരോഗ്യ കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനാകും. ജോലിയിൽ മികച്ച് പ്രകടനം കാഴ്ച വെക്കുന്നതിലൂടെ മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക പ്രതിസന്ധികൾക്ക് സാധ്യതയുണ്ട്. ചിലവുകളിൽ നിയന്ത്രണം ഏപ്പെടുത്തുന്നത് ഗുണം ചെയ്യും. വാക്ക് തര്‍ക്കങ്ങളിൽ നിന്നും മാറി നിൽക്കണം.
YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അപവാദങ്ങൾ നേരിടേണ്ടി വരും. ഒരു അപരിചിതന്‍റെ ഇടപെടൽ മൂലം പങ്കാളിക്കും നിങ്ങൾക്കുമിടയിൽ ചില തര്‍ക്കങ്ങൾ ഉണ്ടായേക്കാം. ആരോഗ്യം അനുകൂലമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. പുതിയ സാമ്പത്തിക ഇടപാടുകൾ ഉറപ്പിക്കും. ചില ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള സാഹചര്യം ലഭിച്ചേക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഏറെ കാലമായി നിലനിൽക്കുന്ന വായ്പാ കുടിശ്ശികകൾ തിരികെ ലഭിക്കും. കുട്ടികളിൽ നിന്നുള്ള അപ്രതീക്ഷിത വാര്‍ത്തകൾ സന്തോഷ നിമിഷങ്ങൾ നൽകും. ജോലി സമ്മര്‍ദ്ധം ഉയര്‍ന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബത്തിൽ സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. ജോലി സംബന്ധമായി അനുകൂല ദിവസമായിരിക്കും. ഭാര്യയുടെ ബന്ധുക്കളുമായി ചില തര്‍ക്കങ്ങൾക്ക് സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മംഗളകരമായ ദിവസമാണ്. കുടുംബാംഗങ്ങളുമായി ഒഴിവ് സമയം ആന്ദകരമായി ചിലവിടും. സുഹൃത്തിൽ നിന്നും അപ്രതീക്ഷിത സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ശത്രുക്കളിൽ നിന്നുള്ള ആക്രമണത്തെ നിഷ്പ്രയാസം ചെറുക്കാനാകും. ജോലി സ്ഥലത്ത് അനുകൂല സാഹചര്യം പ്രതീക്ഷിക്കാം. ദീര്‍ഘ ദൂര യാത്രകൾക്ക് സാധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. കുടുംബ ജീവിതം സമാധാനപരവും സന്തോഷകരവുമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രധാനപ്പെട്ട കച്ചവട ഉടമ്പടികൾ ഉറപ്പിക്കുന്നതിന് മംഗളകരമായ ദിവസമാണ്. സാമ്പത്തികമായ ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ വേണം. പങ്കാളിയിൽ നിന്നും സ്നേഹവും സഹകരണവും വര്‍ദ്ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകൾ ഒഴിവാക്കേണ്ടതാണ്. ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ജോലിയിൽ അനുകൂല സാഹചര്യം പ്രതീക്ഷിക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video