സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മരംഗം തൃപ്തികരമായിരിക്കും. വിവാഹാദി മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും അതിലല്‍പ്പം മനസ്സമാധാനം കിട്ടാനും അവകാശമുണ്ട്. വാഗ്വാദങ്ങളില്‍ നിന്ന് കഴിയുന്നതും വിട്ടുനില്‍ക്കുന്നതാണുത്തമം. കേസുകളില്‍ വിജയം ലഭിക്കും. ഭൂമി വില്‍പ്പനയില്‍ നല്ല ലാഭം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗക്കയറ്റം കിട്ടാനും ശമ്പളവര്‍ദ്ധന ലഭിക്കാനും ഇടവരും. തൊഴില്‍ സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടുകൂടിയും ചിന്തിച്ചും ചെയ്യണം. തൊഴില്‍രംഗത്ത് പ്രവര്‍ത്തനം ശോഭനമായിരിക്കും. ആവശ്യമില്ലാത്ത ഭയവും മനഃപ്രയാസങ്ങളും അനുഭവപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബിസിനസ്സില്‍ സാധാരണയില്‍ അധികം വരുമാനം വര്‍ധിക്കും. കടബാധ്യത തീര്‍ക്കാനിടവരും. സന്തോഷകരമായ കുടുംബജീവിതമുണ്ടാകും. ദൂരസ്ഥലത്തുള്ളവരില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഉത്സവാദികാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കപ്പെടും.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. കൃഷി സംബന്ധമായ നഷ്ടകഷ്ടങ്ങള്‍ സംഭവിച്ചെന്നു വരാം. വളരെ പ്രയാസപ്പെട്ട് നേടിയ കാര്യങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെട്ട് മനസ്സ് വേദനിക്കും. കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്. ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്‌സില്‍ ചേര്‍ന്നാല്‍ ഗുണംകിട്ടും. ജോലി സ്ഥലത്ത് ചില മാറ്റങ്ങള്‍ വരുത്തിയേക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. സ്വത്ത് ഭാഗം വയ്‌ക്കാന്‍ സാധിക്കും. കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വീട് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ വരാനും അവ ബുദ്ധിപൂര്‍വമായി പരിഹരിക്കാനും സാധിക്കും. വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കുന്നത് നന്നായിരിക്കും. ബിസിനസ്സിലും ഉദ്യോഗോത്തിലും പുരോഗതിയുണ്ടാകും. ഏതു കാര്യത്തിനും കാലതാമസം നേരിട്ടേക്കാം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ത്ത് കിട്ടുന്നതാണ്. വിചാരിച്ച കാര്യങ്ങള്‍ തടസ്സംകൂടാതെ നടക്കും. ഭാഗ്യം വന്നുചേരും. ആരോഗ്യനില ഇടക്കിടെ മോശമായി വരും. വസ്തുവില്‍ മേല്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിയില്‍ സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്. സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടാന്‍ സാധ്യതയുണ്ട്. നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും. മകന്റെ ജോലിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി വിജയം കണ്ടെത്തും. വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സുഹൃത്തുക്കളുമായി തെറ്റി നില്‍ക്കാന്‍ അവസരമുണ്ടാകും. സഹായങ്ങള്‍ ലഭിച്ചേക്കാനിടയില്ല. വ്യാപാര വ്യവസായാദികളില്‍ നഷ്ടങ്ങള്‍ വന്നേക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നു വരും. ഭൂമി വാങ്ങാനും, വീടുപണി തുടങ്ങാനും അവസരമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്. വ്യാപാരത്തിലും ബിസിനസ്സ് രംഗത്തുമുള്ളവര്‍ക്ക് അഭിവൃദ്ധി പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകളില്‍ വന്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. കൂട്ടുകാരുമായി ഉല്ലാസയാത്രകള്‍ നടത്തും. സര്‍ക്കാര്‍ നടപടികളില്‍നിന്ന് അനുകൂലമായ അനുഭവങ്ങളുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാഭ്യാസകാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കുന്നതാണ്. കടബാധ്യത പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ പേരും പദവിയും ലഭിക്കും. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഭരണം, വാഹനം, ഭൂമി എന്നിവ വാങ്ങാനിടയുണ്ട്. ആരോഗ്യപരമായി ദോഷമില്ലാത്ത സമയമാണ്. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധന അനുവദിച്ചുകിട്ടുന്നതാണ്. മനോവ്യാധിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. ശത്രുദോഷം മാറി ജീവിത വിജയം കൈവരിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 24 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 25 തിങ്കൾ) എങ്ങനെ എന്നറിയാം