ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 24 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.11.2024 (1200 വൃശ്ചികം 9 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിനമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ക്ക് തടസം വന്നെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തെറ്റിദ്ധാരണകള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രധാന ജോലികള്‍ വേണ്ടത്ര കരുതലോടെ നിറവേറ്റുക.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക.

YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങള്‍ പോലും വരാന്‍ ഇടയുള്ള ദിവസമാണ്. ദൂര യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാകും നല്ലത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാം. എതിര്‍പ്പുകള്‍ കുറഞ്ഞു വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രയത്നത്തിനു അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്തതില്‍ നൈരാശ്യം തോന്നാന്‍ ഇടയുണ്ട്. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ കാര്യ വിജയം നേടാം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. അവസരങ്ങളും അംഗീകാരങ്ങളും വേണ്ട വിധം ലഭ്യമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. ആരോഗ്യം മെച്ചപ്പെടും. ധന നേട്ടങ്ങളും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബപരമായി കൂടുതല്‍ അധ്വാന ഭാരം വേണ്ടി വന്നേക്കാം. വ്യാപാര കാര്യങ്ങളില്‍ ലാഭം കുറയാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനകാര്യ വിഷയങ്ങളിൽ ജാഗ്രതയോടെ നീങ്ങണം. എല്ലാ കാര്യത്തിലും അല്പം കൂടുതൽ ശ്രദ്ധ പുലർത്തുന്നത് നഷ്ടസാധ്യത കുറയ്ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, സാമ്പത്തിക നേട്ടം, ബന്ധു സമാഗമം മുതലായവയ്ക്ക് സാധ്യത കാണുന്നു. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നത് മന സന്തോഷം നല്‍കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എല്ലാ കാര്യങ്ങളിലും അനുകൂല സാഹചര്യം അനുഭവത്തില്‍ വരും. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ അനുകൂലമായി വന്നു ഭവിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 23 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയുള്ള നക്ഷത്രഫലങ്ങൾ