സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 2 മുതല്‍ 8 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും. ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ധര്‍മപ്രവൃത്തികളില്‍ വ്യാപൃതരാകും. പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പൊതുവെ വീട്ടില്‍ കുടുംബസുഖം ലഭിക്കും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. ഏര്‍പ്പെടുന്ന കാര്യത്തില്‍ വിജയിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതപദവിയിലെത്താന്‍ സാധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ശത്രുക്കളുടെ ശല്യം വര്‍ധിക്കും. വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിജയം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും പരാജയത്തില്‍ കലാശിക്കും. പ്രേമകാര്യത്തില്‍ ചില്ലറ തടസ്സങ്ങളുണ്ടായെന്നു വരും.
YOU MAY ALSO LIKE THIS VIDEO, അറിയാമോ ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ടാണെന്ന് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രായം ചെന്നവര്‍ക്കും വിധവകള്‍ക്കും വിവാഹത്തിന് സാധ്യതയുണ്ട്. പ്രമാണങ്ങളില്‍ ഒപ്പിടുമ്പോള്‍ ജാഗ്രത പാലിക്കണം. അലസത കാരണം പുരോഗതി മന്ദീഭവിച്ചെന്നു വരാം. മാനസികാസ്വസ്ഥത അനുഭവപ്പെടും. പുതിയ വ്യാപാര സംരംഭങ്ങളില്‍ പ്രാഥമികമായ ചില തടസ്സങ്ങള്‍ വന്നുപെട്ടെക്കാം. മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പിതാവിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഭവപ്പെടും. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് കടം വാങ്ങുന്നതാണ്. ബന്ധുജനങ്ങളുടെ വിയോഗത്തില്‍ മനഃക്ലേശമുണ്ടാകും. കര്‍മസ്ഥാനത്ത് അസ്വസ്ഥതയുണ്ടാകും. ഭാരിച്ച ചെലവുകള്‍ വന്നു ചേരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബിസിനസ് വിപുലീകരിക്കും. സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വാഹനാപകട സാധ്യതയുണ്ട്. പ്രമേഹരോഗമുള്ളവര്‍ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വാടകയില്‍നിന്നും ഭൂമിയില്‍നിന്നും ആദായം വര്‍ധിക്കും. അവനവന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കും. വര്‍ക്ക്‌ഷോപ്പുകള്‍, ഇരുമ്പുരുക്ക് വ്യാപാരം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാകും. ആവശ്യമായ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. ഉദരരോഗമോ ശിരോരോഗമോ അനുഭവപ്പെട്ടെന്ന് വരാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ആത്മവിശ്വാസം കൂടും. ജോലിയില്‍ സ്ഥലം മാറ്റമോ പ്രമോഷനോ ലഭിച്ചേക്കും. ഏറ്റെടുത്ത ചുമതലകള്‍ വേണ്ടവിധം ചെയ്തുതീര്‍ക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. മാതൃതുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും. ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. വ്യാപാരരംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഓഹരികളില്‍ നഷ്ടം സംഭവിക്കും.
YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത് ലക്ഷങ്ങളുടെ വരുമാനം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹം നിര്‍മിക്കാന്‍ തുടങ്ങും. ശത്രുശല്യം വര്‍ധിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. പിതാവുമായി അഭിപ്രായഭിന്നതകള്‍ വന്നുചേരും. ഭാര്യയുമായി പിണക്കം തീര്‍ത്ത് രമ്യതയിലെത്തും. ഇന്‍ഷുറന്‍സില്‍നിന്നും പണം ലഭിക്കും. ആത്മീയ, ധാര്‍മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഖകരമായ കുടുംബ ജീവിതമുണ്ടാകും. പതിവിലധികം യാത്രകള്‍ ചെയ്യേണ്ടിവരും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. സാമ്പത്തിക ബാധ്യതയുള്ള ചില എഗ്രിമെന്റുകള്‍ ഒപ്പിടേണ്ടി വരും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്‌ക്കും. വ്യാപാര-വ്യവസായാദികളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂടുതല്‍ മുതല്‍ മുടക്കി ബിസിനസ് അഭിവൃദ്ധിപ്പെടുത്തും. സന്താനക്ലേശമനുഭവിക്കുന്നവര്‍ക്ക് സന്താനലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ കഠിന പ്രയത്‌നത്തോടെ തുടങ്ങും. ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനങ്ങളായി ലഭിക്കും. മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video