സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉത്തരവാദിത്വങ്ങൾ കൂടും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതുവഴി കാര്യവിജയം നേടാനാകും. പഴയ സുഹൃത് ബന്ധം പുതുക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം . സഹോദരൻ മാരുമായി കലഹത്തിന് സാധ്യത ശത്രുക്കളെ കരുതിയിരിക്കുക
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിചാരിക്കുന്ന കാര്യം നടക്കാൻ കാലതാമസം നേരിടും. അനാവശ്യ യാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും വാക്ക് തർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും എടുത്തു ചാടിയുള്ള തീരുമാനം മനോസുഖം ഇല്ലാതാക്കും മാതാവിൻ്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും പരിചയ ക്കാരുടെ സഹായം ലഭിക്കും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ജോലി ഭാരം വർദ്ധിക്കും സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും. പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും ഏഷണികളിൽ വീഴരുത് അനാവശ്യ കാര്യങ്ങൾക്കായി അലച്ചിലുകൾ ഉണ്ടാകും രേഖകളില്ലാതെ പണമിടപാട് അരുത്
YOU MAY ALSO LIKE THIS VIDEO, നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം; മഹാത്മാ അയ്യങ്കാളി, ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. കൂടുതൽ യാത്രകൾ വേണ്ടി വരും ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കം സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും നിർവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ട് പോവും
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മേലുദ്യോസ്ഥരുടെ കാർക്കശ്യ സ്വാഭാവം മാനസിക സമർദ്ധത്തിന് ഇടയാക്കും ‘ പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവ ഫലം കുറയും ആവശ്യമില്ലാത്ത ഭയവും മന:പ്രയാസവും അനുഭവിക്കും കൂടുതൽ അടുത്ത് ഇഴപഴകുന്നവരുമായി അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കും
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് അലച്ചിൽ ഉണ്ടാകും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ല . തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ വന്നു ചേരും പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. പണം ആഭരണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലിയിൽ നിന്നും വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ അധികരിക്കും ജോലി ഭാരം കൂടുമെങ്കിലും തന്മയത്വത്തോടെ അവ ചെയ്തു തീർക്കും ‘വിദഗ്ദ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. ആദ്ധ്യാത്മിക ആത്മീയ ജ്ഞാനത്താൽ വൈരഗ്യബുദ്ധി ഉപേക്ഷിക്കും. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ആത്മ സംതൃപ്തിയുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിവാഹാലോചനകൾ തകൃതിയായി നടക്കും ആരോഗ്യ സംരംക്ഷണത്തിന് ഊന്നൽ കൊടുക്കും സുഹൃത്ബന്ധങ്ങൾ ശരിയായ വഴിക്കെല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും മംഗള കാര്യങ്ങളിൽ പങ്കെടുക്കും. പൊതു പ്രവർത്തനങ്ങളിൽ താല്പര്യം വർദ്ധിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും പിത്യ സ്വത്തിൻ്റെ അവകാശം നേടിയെടുക്കും
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിശ്ചയദാർഡ്യത്തോടു കൂടിയ ആശയങ്ങൾ സഫലമാകും. അപ്രതീക്ഷിതമായി സാമ്പത്തി ക നേട്ടം ഉണ്ടാകും. പ്രമുഖരുടെ വാക്കുകൾ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഭക്തിനിർഭരമായ പുണ്യതീർത്ഥ – ദേവാലയ യാത്ര മന:സമാധാനത്തിന് വഴിയൊരുക്കും.
YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിസ്സാര കാര്യങ്ങൾക്കുപോലും വെപ്രാളവും പരിഭ്രമവും. പ്രകടിപ്പിക്കും. മനസ്സിൽ അശുഭ ചിന്തകൾ നിറയും അകാരമായ ഭയം ഉണ്ടാകും. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. കർമ്മരംഗത്ത് അലസത വരാതെ നോക്കണം മേലധികാരികളോട് വാക്ക് തർക്കത്തിന് പോവരുത്. കുടുംബത്തിൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യവഹാരത്തിൽ കാലതാമസം നേരിടേണ്ടി വരും. ചില അവസരങ്ങളിൽ മറ്റുള്ളവരുമായി പൊട്ടിത്തെറിക്കുനതിനുവരെ കാരണമായിത്തീരും . കോപം നിയന്ത്രണ വിധേയമാക്കണം ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകൾ വളരാൻ അനുവദിക്കരുത് പിന്നീട് ദു:ഖിക്കേണ്ടി വരും വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങളെടുക്കുക
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ കിട്ടയതിനാൽ അഭിമാനിക്കും ബിസിനസ്സിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. വിമാർത്ഥികൾ ആത്മാർത്ഥമായി പഠനത്തിൽ മുഴുകും. ഉദ്ദേശ ശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256 | Email ID: prabhaseenacp@gmail.com
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇