സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 16 മുതൽ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
ദ്വൈവാര ഫലങ്ങൾ: 2023 ആഗസ്റ്റ് 16 മുതൽ 31 വരെ (1198 കർക്കിടകം 31 മുതൽ 1199 ചിങ്ങം 15 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവേ ഐശ്വര്യപൂർണ്ണമായിരിക്കും. ധനാഗമങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവംമൂലം ദുഃഖാനുഭവങ്ങൾ ഉണ്ടാകും. മനസ്സമാധാനം കുറയും. മക്കളുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും. വീട്ടിൽ കലഹങ്ങൾ കുറയുകയില്ല. സ്ഥാനചലനങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. ക്ലേശാനുഭവങ്ങൾ ഉണ്ടാകും. യാത്രകൾ ക്ലേശകരമായിരിക്കും. നേതൃഗുണം ഉണ്ടാകും. പുതിയ വീടിനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങൽ, പുതിയ വീടിനുള്ള ശ്രമങ്ങൾ ആരംഭിക്കാം. മനസ്സിന്റെ ആധിമൂലം ശരീരാസ്വസ്ഥതകൾ കൂടുതലാകും. ത്രിദോഷകോപത്താലുണ്ടാകുന്ന അസുഖങ്ങൾക്ക് യുക്തമായ ചികിത്സകൾ വേണം. തൊഴിൽ സംബന്ധമായുണ്ടാകുന്ന അസുഖങ്ങൾക്ക് യുക്തമായ ചികിത്സകൾ വേണം. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാം. വിവാഹമോചനകേസുകളിൽ കൂടുതൽ ശ്രദ്ധ വേണം. പുതിയ തൊഴിൽ തേടുന്നവർക്ക് നല്ല ഫലം കാണും. യാത്രകൾക്കിടയിൽ കലഹങ്ങൾക്കിടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചെലവുകൾ കൂടുതലാകും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. മനസ്സിൽ എപ്പോഴും ഉത്കണ്ഠയായിരിക്കും. വീട്ടിൽ സമാധാനം കുറയും. ഉദരരോഗം, പനി, തലവേദന, അർശോരോഗം ഇവയുണ്ടാകും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. തീർത്ഥയാത്രകൾ പോകാൻ സാധിക്കും. ഉപാസകന്മാർക്ക് മുടക്കം വരും. പുതിയ വീടിനായി ശ്രമിക്കാം. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലം വരും. കേസുകാര്യങ്ങളിൽ വിജയം വരിക്കും. ആഗ്രഹങ്ങൾക്കനുസരിച്ച് വിവാഹബന്ധം വരും. ശസ്ത്രക്രിയകൾ ഒഴിവാക്കുന്നതാണ് നല്ലത്. വളരെക്കാലമായി അകന്നുകഴിയുന്ന സ്‌നേഹിതരെ കണ്ടുമുട്ടാനാകും. തൊഴിൽസ്ഥലത്ത് അഗ്നിബാധ, കലഹം ഇവയുണ്ടാകാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനാഗമങ്ങൾ കുറയുകയില്ല. ഗവൺമെന്റിൽ നിന്നും കിട്ടാനിടയുള്ള ആനുകൂല്യങ്ങൾക്ക് താമസം വരും. തൊഴിൽരംഗത്ത് നിന്നുള്ള വരുമാനം വർദ്ധിക്കും. സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. അകന്നുക്കഴിഞ്ഞിരുന്ന ദമ്പതിമാർക്ക് യോജിക്കാനുള്ള അവസരം വരും. ശത്രുക്കളുടെ ശക്തി കുറയും. അപേക്ഷകൾ പ്രോജക്ടുകൾ തുടങ്ങിയവകളിൽ തെറ്റുപറ്റാനിടയുണ്ട്. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങൾ സാധിക്കും. അപൂർവ്വമായ ചില ചെടികളും പൂക്കളും ലഭിക്കാനിടയുണ്ട്. ധനധാന്യ സമ്പത്‌സമൃദ്ധിയുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽസ്ഥലത്ത് ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ധനപരമായ കാര്യങ്ങൾക്ക് ഇടനില നിൽക്കരുത്. പുനർ വിവാഹങ്ങൾ ആലോചിച്ച് തുടങ്ങാം. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ഉദരബന്ധിയായ അസുഖങ്ങൾ, വായുകോപം ഇവ ശ്രദ്ധിക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനാഗമങ്ങൾ വർദ്ധിക്കും. ഗവൺമെന്റിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാകും. മറ്റുള്ളവരുടെ ചതിയിൽപ്പെടാതെ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. മാനഹാനിക്കിടയുണ്ട് ചില കാര്യങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടതായി വരും. ദാമ്പത്യ കലഹങ്ങൾ കൂടുതലാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുന്നതോടൊപ്പം, വാക്‌ദോഷം കൊണ്ടുള്ള വെറുപ്പും സമ്പാദിക്കും. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. അതുമൂലം ധനനഷ്ടങ്ങൾ ഉണ്ടാകും. പൊതുപ്രവർത്തകർക്ക് സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. മരണതുല്യമായ ചില അവസ്ഥകളുണ്ടാകും. വാതബന്ധിയായ വേദനകൾ, തൈറോയിഡ്ബന്ധിയായ അസുഖങ്ങൾ ഇവയുണ്ടാകും. കാൽമുട്ടുകളുടെ ബലക്ഷയം പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലിടങ്ങളിൽ നിന്ന് കിട്ടാനുള്ള പണം ഉടനെ ലഭിക്കും. പൊതുസ്ഥലങ്ങളിൽ വച്ച് കലഹങ്ങൾക്കിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളുമായുള്ള കലഹം കൂടുതലാകും. സഹായികൾ മൂലം അപവാദം കേൾക്കും. ദീർഘദൂരയാത്രകൾ വേണ്ടിവരും. അലച്ചിലുകൾ കൂടുതലാകും. മനോദുഃഖം നിയന്ത്രിക്കാനാകാതെ വരും. പലവിധത്തിലുള്ള ധനലാഭൈശ്വര്യങ്ങളുണ്ടാകും. സാമർത്ഥ്യത്തോടെ എല്ലാ കാര്യങ്ങളും നടത്താനാകും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. കള്ളന്മാരുടെ ഉപദ്രവം കൂടുതലാകും. അഗ്നിമൂലമുള്ള അപകടങ്ങൾക്കിടയുണ്ട്. ഗർഭാശയബന്ധിയായും മൂത്രാശയ ബന്ധിയായും ഉള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സമുണ്ടാകുമെങ്കിലും മാറിക്കിട്ടും. ശസ്ത്രക്രിയകൾ വേണമെങ്കിൽ നടത്താം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. വിദേശത്ത് ജോലിക്കായും മറ്റും ശ്രമിക്കാം. ഉല്ലാസയാത്രകൾ ആകാം. ശരീരത്തിന് വല്ലാത്ത ക്ഷീണം അനുഭവപ്പെടാം. നല്ല ഉറക്കം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനലാഭൈശ്വര്യങ്ങൾക്ക് ചെലവുകൾ കൂടുകയും ധനനഷ്ടവും ഉണ്ടാകും. കിട്ടാനുള്ള പണത്തിന് കാലതാമസം വരും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. ബന്ധനാവസ്ഥ വരെ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. സഹോദരങ്ങളുമായുള്ള അകൽച്ച വർദ്ധിക്കുമെങ്കിലും അവർക്ക് അഭിവൃദ്ധിയുണ്ടാകും. പഴകിയ രോഗങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. വിവാഹാലോചനകൾ മുടങ്ങാനിടയുണ്ട്. മക്കളെക്കൊണ്ട് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. തൊഴിൽ ബന്ധിയായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങരുത്. തൊഴിൽരംഗത്ത് കൂടുതൽ പണം മുടക്കരുത്.
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മക്കളെക്കൊണ്ടുള്ള മനോവിചാരം കൂടുതലാകും. മനസ്സ് പ്രക്ഷുബ്ധമായിരിക്കും. കാര്യതടസ്സങ്ങൾ ഒരുവിധം മാറിക്കിട്ടും. യാത്രയിൽ മാർഗ്ഗതടസ്സങ്ങളുണ്ടാകും. കലഹങ്ങൾ കൂടുതലാകും. അപമാനം ഏൽക്കേണ്ടതായി വരും. അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും വാക്ചാതുര്യവും പ്രായോഗിക ബുദ്ധിയും കൊണ്ട് സാദ്ധ്യമാവും. ധനലാഭൈശ്വര്യങ്ങളുണ്ടാവും. സജ്ജനസംസർഗ്ഗം, ഈശ്വരാരാധനാവിഷയങ്ങൾ തുടങ്ങിയവകളിൽ പങ്കാളിയാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. പൊതുവേ ആദരവും അംഗീകാരവും ലഭിക്കും. അധികാരസ്ഥാനങ്ങൾ ലഭിക്കാനിടയുണ്ട്. അലസത കൂടുതലാകും. അമിതമായി ആഹാരം കഴിക്കരുത്. രക്തസമ്മർദ്ദം, തലയിൽ താരൻ, ത്വക്ക്‌രോഗം, കാൽപ്പാദങ്ങളിൽ ഒടിവ്, ചതവ്, പൊട്ടൽ ഇവയുണ്ടാകാനിടയുണ്ട്. നടക്കുമ്പോൾ കാല് മടങ്ങി വീഴാൻ സാധ്യതയുണ്ട്. പ്രേമവിവാഹങ്ങൾ തടസ്സം കൂടാതെ നടക്കും. വിദ്യാർത്ഥികൾ തമ്മിൽ കലഹങ്ങൾ കൂടാതെ നോക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലവിധത്തിലുള്ള ധനാഗമങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. വഴിപാടുകൾക്ക് ഫലം കാണും. കരാർ ജോലിക്കാർക്ക് ഗവൺമെന്റ് കോൺട്രാക്ട് ലഭിക്കും. പുതിയ ഗൃഹോപകരണങ്ങൾ, അലങ്കാരസാധനങ്ങൾ തുടങ്ങിയവ വാങ്ങാൻ പറ്റും. പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാനാകും. ഭാഗ്യാനുഭവങ്ങളുണ്ടാകും. പുതിയ വീട് വാങ്ങുകയോ വയ്ക്കുകയോ ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. സ്ത്രീജന്യമായ അസുഖങ്ങൾ, മൂത്രാശയ ബന്ധിയായ അസുഖങ്ങൾ, അർശോരോഗം, നീർക്കെട്ട് തുടങ്ങിയവയ്ക്ക് സാധ്യതകളുണ്ട്. പലവിധ ആപത്തുകളും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾ മടി കൂടുതലാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങളുണ്ടാകും. സത്കർമ്മങ്ങൾ ചെയ്യാനവസരം ലഭിക്കും. പ്രാണികളുടെ ഉപദ്രവം ഉണ്ടാകും. പൊതുസ്ഥലങ്ങളിലഭിപ്രായം പ്രകടനം നടത്തരുത്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നാൽക്കാലി വളർത്തലിൽ ഗുണം ലഭിക്കും. കാര്യതടസ്സങ്ങൾ നീങ്ങും. ദാമ്പത്യസൗഖ്യം ഉണ്ടാകും. പ്രാർത്ഥനകൾക്ക് ഫലം ലഭിക്കും. മനസ്സിന് തൃപ്തി തോന്നുകയില്ല. അപ്രതീക്ഷിതമായ ചെലവുകൾ വന്നുകൂടും. പണം ക്രമം തെറ്റി ചെലവാക്കേണ്ടതായി വരും. പുതിയ ഗൃഹനിർമ്മാണം ആരംഭിക്കാം. മക്കൾക്ക് സമ്മിശ്രഫലം ആയിരിക്കും. ഉദ്യോഗസ്ഥർക്ക് തന്റെ കഴിവുകൾ പ്രകടമാക്കാൻ പറ്റും. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കയുണ്ടാകും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. കഴുത്തുവേദന, കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ, മുതുകിനും നടുവിനും വേദന ഇവ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾക്കുള്ള അസുഖങ്ങളും ശ്രദ്ധിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്ത് കൂടുതൽ മുതൽ മുടക്കും. വിദേശത്ത് ജോലിയ്ക്കായി ശ്രമിക്കാം. ജോലിക്കാർക്ക് മെച്ചപ്പെട്ട കമ്പനികളിലേക്ക് മാറാം. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകാതെ സൂക്ഷിക്കണം.
YOU MAY ALSO LIKE THIS VIDEO, 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു | Ningalkkariyamo?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ ഉപദ്രവം ഉണ്ടാകും. കമിതാക്കൾക്ക് പരസ്പരം വെറുപ്പുമുണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങൾ ഉണ്ടാകും. വീടുപണിയിൽ ധനനഷ്ടവും മാനസിക ക്ലേശവും ഉണ്ടാകുമെങ്കിലും തടസ്സങ്ങൾ കൂടാതെ കാര്യങ്ങൾ നടക്കും. വ്രണങ്ങൾ, ഉദരരോഗം, നേത്രരോഗം, ശരീരക്ഷീണം ഇവയുണ്ടാകും. ആഹാരത്തോട് മടുപ്പ് തോന്നാം. മക്കൾക്ക് അഭിവൃദ്ധിയും സൗഖ്യവും ഉണ്ടാകും. സ്വർണ്ണാദിദ്രവ്യങ്ങൾ ലഭിക്കും. വാക്‌ദോഷം മൂലം കലഹങ്ങളും വിരോധവും ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ, അലസത ഇവയുണ്ടാകും. ഒന്നിലും മനസ്സന്തോഷം തോന്നുകയില്ല. തൊഴിൽ സ്തംഭനം ഉണ്ടാകുമെങ്കിലും ഒരുവിധം പിടിച്ചുനിൽക്കാൻ പറ്റും. പുനർവിവാഹം വേണ്ടവർക്ക് ആലോചിച്ച് തുടങ്ങാം. സഹോദരങ്ങളുടെ സഹായം ലഭിക്കും. തർക്കവിഷയങ്ങളിലേർപ്പെടും. അസമയത്തെ യാത്ര ഒഴിവാക്കണം. കേസുകാര്യങ്ങൾ വിജയിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എപ്പോഴും ദൈന്യഭാവം ആയിരിക്കാം. ഒരു ലക്ഷ്യവും ഇല്ലാതെ കുറെ നടക്കേണ്ടതായി വരും. ഇഷ്ടമുള്ള ആഹാരസാധനങ്ങൾ ലഭിക്കും. ഭാര്യാഭർത്തൃ കലഹങ്ങൾ മക്കളുമായുള്ള കലഹം ഇവ പരിധി വിടാതെ ശ്രദ്ധിക്കണം. കണ്ണിന് മൂടൽ, ഉദരരോഗം, കാലുവേദന ഇവ ശ്രദ്ധിക്കണം. എപ്പോഴും കലഹമനോഭാവം ആയിരിക്കും. സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാനിടയുണ്ട്. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം കൂടുതലാകും. ബന്ധുജനങ്ങളോടുള്ള കലഹം തുടരും. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് അസ്വസ്ഥതയുണ്ടാക്കും. വായുകോപം പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പക്ഷികളുടെയും മൃഗങ്ങളുടെയും ഉപദ്രവങ്ങൾക്കിടയുണ്ട്. ഭാര്യയുടെ/ഭർത്താവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഉപാസനകൾക്ക് തടസ്സങ്ങൾ ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന സുഹൃത്തുക്കളുമായും ബന്ധുജനങ്ങളുമായും കൂടിച്ചേരാനിടവരും. അവിചാരിതമായി യാത്രകൾ വേണ്ടിവരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ഗൃഹനിർമ്മാണത്തിൽ അനാവശ്യമായ പണച്ചെലവുകൾ ഉണ്ടാകും. ബന്ധുജനങ്ങൾക്കാപത്ത് ഉണ്ടാകാനിടയുണ്ട്. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കുകയില്ല. ശത്രുഭയം കൂടുതലാകും. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾ ഫലപ്രദമാകും. മാതാപിതാക്കളുടെ സന്തോഷം ലഭിക്കും. മറ്റുള്ളവരുടെ പ്രശംസ ലഭിക്കും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്ത് കൂടുതൽ പണമിക്കും. നാൽക്കാലിവളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വീഴ്ചയിൽ കാലിന് പരിക്കേൽക്കാനിടയുണ്ട്. കച്ചവടങ്ങൾ നടക്കുമെങ്കിലും വലിയ ലാഭം പ്രതീക്ഷിക്കേണ്ട. ചെലവുകൾ കൂടുതലാകും.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും പാൽ ഉൽപ്പന്നങ്ങളും, ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക് വൻ പ്രതീക്ഷയാണ് ഗീർ പശുക്കൾ: ഗിർ പശു പരിപാലനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം