സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 14 മുതല്‍ 20 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ സമാധാനം അനുഭവപ്പെടും. പല കാര്യങ്ങളിൽ വ്യാപൃതമാകുവാൻ അവസരം ലഭിക്കും. നൂതനമായ ആശയങ്ങൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കും. തീർത്ഥാടനങ്ങൾ നടത്തും. പുണ്യസങ്കേതങ്ങളിൽ വാസം ചെയ്യും. ആദ്ധ്യാത്മിക യജ്ഞനങ്ങളിൽ പങ്കെടുക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ശിവാഷ്‌ടോത്തരം നിത്യവും ചെല്ലുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ കാര്യങ്ങളിലും ശരിയായ ഉൾക്കാഴ്ച വച്ചുപുലർത്താൻ ശ്രമിച്ചാൽ വിഷമങ്ങളെ തരണം ചെയ്യാം. ഭൗതികമായ ഉയർച്ചകളേയും താഴ്ചകളേയും പറ്റി അതിന്റെ ക്ഷണികതയെക്കുറിച്ച് മനസ്സിൽ യഥാർത്ഥ ധാരണ വരുത്തുക. പ്രശാന്തസുന്ദരമായ ക്ഷേത്രസങ്കേതങ്ങൾ സന്ദർശിക്കുകയും മനഃശാന്തി അനുഭവിക്കുകയും ചെയ്യുന്നതാണ്. ഒരു ഗണപതിഹോമം, ഭാഗ്യസൂക്തഹോമം ഇവ നടത്തുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാകുന്നതാണ്. യാത്രകൾകൊണ്ട് നേട്ടങ്ങൾ കൈവരും. ഏതു കാര്യവും ശരിയായി പരിശ്രമിച്ച് വിജയിപ്പിക്കുവാനായി സാധിക്കും. നൂതനസംരംഭങ്ങൾ തുടങ്ങും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷ തുല്യസ്ഥിതി തുടരുന്നതാണ്. സ്വപ്രയത്‌നത്താൽ ചില നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. രാഷ്ട്രീയ-ഭരണ രംഗത്തിലുള്ളവർക്ക് ജനപ്രീതി വർദ്ധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ ചെലുത്തേണ്ടതാണ്. ഉമാമഹേശ്വരപൂജ നടത്തുന്നത് ഉത്തമം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായ പ്രയാസങ്ങൾ ഒഴിവാകുന്നതിനായി കൂടുതൽ ശ്രദ്ധ നൽകിയാൽ മതിയാകും. തൊഴിൽ രംഗത്ത് ചില പ്രയാസങ്ങളൊക്കെ ഉണ്ടാകുവാനിടയുണ്ട്. യാത്രകൾ കൊണ്ട് നേട്ടങ്ങൾ കൈവരും. അതീവ ശ്രദ്ധയോടെ സർവ്വകാര്യങ്ങളും ചെയ്യുകയും ക്ഷമാപൂർവ്വം ഏവരോടും ഇടപെടുകയും ചെയ്യുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിന്തിക്കുന്ന കാര്യങ്ങളിൽ പലതും നടപ്പിൽ വരും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. പുതിയതും മനോഹരവുമായ ഗൃഹനിർമ്മാണം ആരംഭിക്കും. രമണീയമായ വാഹനം വാങ്ങുന്നതിനു സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. ആരോഗ്യവിഷയങ്ങളിൽ ശ്രദ്ധിക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യസ്ഥിതി മോശമാകാം. സാമ്പത്തിക വിഷമതകൾ അനുഭവപ്പെടാം. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാവുന്നതാണ്. വിദ്യാർത്ഥികൾക്ക് സമയം നന്നല്ല. ഏതുകാര്യവും യുക്തിപൂർവ്വം ചിന്തിച്ച് മുമ്പോട്ടുപോകേണ്ടതാണ്. ജോലിക്കാർക്ക് അധികക്ലേശവും ശാസനയും അനുഭവിക്കേണ്ടതായി വരും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതുസാധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനപരമായ ഇടപാടുകൾ ശ്രദ്ധിച്ചു നടത്തുക. പാഴ്‌ചെലവുകൾ വർദ്ധിച്ചു വരാവുന്നതാണ്. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി കൈവരും. സാമൂഹ്യ-പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധദ്ധിച്ച് ഏതു കാര്യത്തിലും ഇടപെടേണ്ടതാണ്. നൂതന സംരംഭങ്ങൾ തുടങ്ങുവാൻ പറ്റിയ സമയമല്ല. ഭൂമിസംബന്ധമായ ഇടപാടുകളിൽ രേഖകൾ ശരിയായി പരിശോധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഏതുകാര്യത്തിലും വളരെ ആലോചിച്ചു പ്രവർത്തിക്കുക. വ്യാപാരികൾ ഇടപാടുകൾ ശ്രദ്ധയോടെ നടത്തണം. വിദ്യാർത്ഥികൾക്ക് പ്രയത്‌നഫലം ലഭിക്കുന്നതാണ്. ഒരു ഗണപതിഹോമം, ലക്ഷ്മീനാരായണപൂജ ഇവ നടത്തുക.
YOU MAY ALSO LIKE THIS VIDEO, 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു | Ningalkkariyamo?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം. പാഴ്‌ചെലവുകൾ വർദ്ധിക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭിക്കും. സംഭാഷണങ്ങൾ ചെയ്യുമ്പോൾ വളരെ ശ്രദ്ധപാലിക്കുന്നത് നന്നായിരിക്കും. ഒരു ഗണപതിഹോമം, ഭഗവതി സേവ നടത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ പല പരിവർത്തനങ്ങളും ഉണ്ടാകും. ഭൂമിസംബന്ധമായ ഇടപാടുകൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധ പാലിക്കുക. പുതിയ വാഹനങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. സന്തതിഗുണം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്. ഏതു കാര്യത്തിനും തടസ്സമുണ്ടാകാം. മാനസികവിഷമതകൾ വർദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകൾ അനുഭവപ്പെടും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിനു സാധ്യത. ഒരു ഗണപതിഹോമം, ഭഗവതിസേവ നടത്തുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും പാൽ ഉൽപ്പന്നങ്ങളും, ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക് വൻ പ്രതീക്ഷയാണ് ഗീർ പശുക്കൾ: ഗിർ പശു പരിപാലനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം