സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനപരമായ ക്ലേശങ്ങളുണ്ടാകാം. ധനത്തെ സംബന്ധിച്ച് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം വരും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. വ്രണങ്ങൾ, ഒടിവ്, ചതവ്, മുറിവ്, മൂത്രാശയബന്ധിയായ അസുഖങ്ങൾ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. വാതബന്ധിയായ അസുഖങ്ങൾക്ക് ആശ്വാസം ലഭിക്കും. ദാമ്പത്യക്ലേശങ്ങൾ കൂടുതലാകും. വിവാഹബന്ധിയായ കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ബുദ്ധിപരമായ വൈകല്യങ്ങൾ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. ശത്രുക്കൾ വർദ്ധിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾ തമ്മിൽ കലഹത്തിനിടയുണ്ട്. തൊഴിൽരംഗം മെച്ചമല്ല. പുതിയ സംരംഭങ്ങൾ തുടങ്ങാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം മെച്ചപ്പെടും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും. മനഃസ്വസ്ഥത കുറയും. ഇനിയെന്ത് എന്ന ആശങ്ക എപ്പോഴും ഉണ്ടാകും. ഒരു കാര്യവുമില്ലാതെ വെറുതെ നടക്കും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. വിവാഹമോചനക്കേസുകളിൽ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെടും. ഉദരവ്യാധി, വായുകോപം, ഹൃദയബന്ധിയായ അസുഖങ്ങൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം. മക്കൾക്ക് സൗഖ്യം ഉണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. വിദേശത്ത് പഠനത്തിനായും ജോലിക്കായും ശ്രമിക്കാം. സഹോദരങ്ങളുമായുള്ള അകൽച്ച കൂടുതലാകും. ഭൂമിയുടെ കച്ചവടം ലാഭത്തിലാകും. ബന്ധുജനങ്ങളുമായ കൂടിച്ചേരാനിടവരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ സ്വസ്ഥത കുറയും. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ട അവസ്ഥവരെ വരാം. പലവിധ ദുഃഖാനുഭവങ്ങളും ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭ്യമാകും. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിക്കണം. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഈശ്വരഭജനത്തിന് തടസ്സങ്ങളുണ്ടാകും. ധനലാഭങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. ചില ബന്ധുക്കളുമായി കലഹിക്കേണ്ടി വരും. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾക്ക് ഫലം കാണും. പലവിധ രോഗാരിഷ്ടകളുമുണ്ടാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം.
YOU MAY ALSO LIKE THIS VIDEO, Pakistan അന്ത്യശാസനം നൽകി, ലക്ഷക്കണക്കിന് Afghaniകൾ പുറത്ത്: അഭയാർത്ഥികൾ ‘നടന്നുതീരാത്ത 50 വർഷങ്ങൾ’
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. മനസ്സ് സംഘർഷഭരിതമായിരിക്കും. സഹോദരങ്ങളുടെ അകൽച്ച ദുഃഖമുണ്ടാക്കും. ആരോഗ്യത്തെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാകും. രോഗാരിഷ്ടതകൾ ബുദ്ധിമുട്ടുണ്ടാക്കും. ആയുർഭീതിയുണ്ടാകും. ത്വക്ക് രോഗം പ്രത്യേകം ശ്രദ്ധിക്കണം. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും ചില പ്രതീക്ഷകളുണ്ടാകും.സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങൾ മുഴുവനാക്കാൻ പ്രയാസപ്പെടും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. സ്ഥാനമാനങ്ങൾക്കനുസരിച്ച് അധികാരം പ്രയോഗിക്കാനാകും. പുതിയ വീടിനായി ശ്രമം തുടങ്ങാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. വാതബന്ധിയായ രോഗങ്ങൾ, നേത്രരോഗം ഇവ ശ്രദ്ധിക്കണം. ദുർജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. വീട്ടിൽ സമ്മിശ്രഫലമായിരിക്കും. ഭാര്യയോടും ഭർത്താവിനോടും മക്കളോടുമുള്ള കലഹങ്ങൾ കൂടുതലാകാതെ സൂക്ഷിക്കണം. കടങ്ങൾ തീർക്കാൻ ബുദ്ധിമുട്ടും. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ആജ്ഞാസിദ്ധി പ്രകടമാക്കേണ്ടതായി വരും. സ്ഥാനമാനങ്ങൾ ലഭിക്കും. ദാമ്പത്യക്ലേശങ്ങളുണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സം വരും. സഹായികളുമായി ബന്ധപ്പെട്ട് അപവാദങ്ങൾ കേൾക്കേണ്ടതായി വരും. സഹോദരബന്ധങ്ങളിൽ വിള്ളൽ വീഴും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ധനത്തെച്ചൊല്ലിയുള്ള കലഹങ്ങൾ കൂടുതലാകും. കാര്യസാദ്ധ്യങ്ങളും രോഗശാന്തിയും ഉണ്ടാകും. അലങ്കാര സാധനങ്ങൾ വാങ്ങാനവസരം ലഭിക്കും. വലിയ ദുഃഖാനുഭവങ്ങളുണ്ടാകും. ആധിവ്യാധികൾ കൂടുതലാകും. ബന്ധനാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. യാത്രകൾ വേണ്ടിവരും. കുടുംബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ഗൃഹനിർമ്മാണത്തിനുള്ള ശ്രമങ്ങൾക്ക് വിജയം കാണും. പൊതുവേ ആരോഗ്യം മെച്ചപ്പെടും. ജീവിത പങ്കാളിയുടെ രോഗാവസ്ഥ വിഷമമുണ്ടാക്കും. തൊഴിൽരംഗം മെച്ചപ്പെടും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ് കാരണം മറ്റ് ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചതിയിൽപ്പെടാതെ സൂക്ഷിക്കണം. വാക്‌ദോഷം മൂലം ശത്രുക്കൾ വർദ്ധിക്കും. ഉദരരോഗം, കാൽപ്പാദങ്ങളിൽ ഒടിവ്, ചതവ്, ഇവ ശ്രദ്ധിക്കണം. ഗവൺമെന്റുമായുള്ള ഏൽപ്പാടുകളിൽ പരാജയം വരും. മനോവിചാരം കൂടുതലാകും. പോലീസുകേസുകളിൽപ്പെടാതെ സൂക്ഷിക്കണം. ബുദ്ധിസാമർത്ഥ്യം പല കാര്യങ്ങളിലും തുണയാകും. പലവിധ ധനാഗമങ്ങൾ ഉണ്ടാകും. നല്ല ഉറക്കം ലഭിക്കും. മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം കൂടുതലാകും. സന്താനോൽപ്പാദനചികിത്സകളിൽ തടസ്സം ഉണ്ടാകും. ഭൂമികച്ചവടം ലാഭകരമാകും. തർക്കവിഷയങ്ങളിൽ യുക്തികൊണ്ട് വിജയം വരിക്കാം. മനസ്സ് സംഘർഷഭരിതമായിരിക്കും. അവിവേകങ്ങൾ മനസ്സിൽ ഉടലെടുക്കും. സഹപാഠികളുമായി കലഹങ്ങൾക്കിടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിനും ശരീരത്തിനും വീട്ടിലും സ്വസ്ഥത കുറയും. കിട്ടാനുള്ള പണത്തിന് കാലതാമസം വരും. ദൂരയാത്രകൾ, അനാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ ഇവ ഉപേക്ഷിക്കണം. ഒന്നിലും തൃപ്തി തോന്നുകയില്ല. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടാനാകും. കാര്യതടസ്സങ്ങളുണ്ടാകും. അടുക്കളയിൽ അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. പൊള്ളലുണ്ടാവാൻ സാദ്ധ്യതയുണ്ട്. കാൽനടയാത്രകൾ കൂടുതലാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. ഉദ്യോഗാർത്ഥികൾ കുറച്ചുകൂടി കാത്തിരിക്കണം. തൊഴിൽരംഗം സ്തംഭനാവസ്ഥയിലാകും. നാൽക്കാലികളെക്കൊണ്ട് മെച്ചം കിട്ടുമെങ്കിലും അവയുടെ ഉപദ്രവം സൂക്ഷിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സൽക്കർമ്മങ്ങൾ കുറയും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കേണ്ടതായി വരും. സഹോദരങ്ങൾക്ക് ആഭിവൃദ്ധിയുണ്ടാകുമെങ്കിലും അവരുമായുള്ള ബന്ധം സമ്മിശ്രമായിരിക്കും. വീട്ടിൽ സ്വസ്ഥത കുറയും. ഏത് പ്രതിസന്ധിയും ഉറച്ച മനസ്സോടെ നേരിടാനാകും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. നാൽക്കാലികളെക്കൊണ്ട് ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മടി കൂടുതലാകും. കാര്യസാദ്ധ്യങ്ങൾക്ക് മാർഗ്ഗം തെളിയും. തൊഴിൽരംഗം മോശമാകും. പുതിയ സംരംഭങ്ങൾ തുടങ്ങരുത്.
YOU MAY ALSO LIKE THIS VIDEO, നാണക്കേട് വിചാരിക്കരുത്, വായ്നാറ്റം ഒരു നിസാര പ്രശ്നമല്ല, ചില മാരക രോഗ ലക്ഷണമാണ്, എങ്ങനെ തിരിച്ചറിയാം?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാർത്ഥികൾക്ക് മടിയും അലസതയും കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പുതിയ വീടെന്ന സ്വപ്നം സഫലമാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ശരീരത്തിന് ക്ഷീണവും വിളർച്ചയുമുണ്ടാകും. പണത്തെ സംബന്ധിച്ച് കലഹങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ശത്രുപീഡകളുണ്ടാകും. പലവിധ രോഗാരിഷ്ടകളുണ്ടാകും. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. സ്ഥാനക്കയറ്റങ്ങൾ പ്രതീക്ഷിക്കാം. കച്ചവടത്തിൽ ലാഭം ഉണ്ടാകും. കലഹങ്ങളിൽ കൂടുതൽ സംയമനം പാലിക്കണം. വാക്‌ദോഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. ധനനഷ്ടങ്ങളുണ്ടാകും മാനസികോല്ലാസം കൂടുതലാകും. ധനാഗമങ്ങൾ കുറച്ചൊക്കെയുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ശരീരക്ഷീണം, കാൽമുട്ടുവേദന, അർശോരോഗം ഇവ ശ്രദ്ധിക്കണം. തൊഴിൽസ്ഥലത്ത് ഗവൺമെന്റ് സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഉണ്ടാകാനിടയുണ്ട്. അഗ്നിബാധയും സൂക്ഷിക്കണം. തർക്കവിഷയങ്ങളിൽ വിജയം നേടും. കേസുകാര്യങ്ങൾ വിജയത്തിലെത്തും. പ്രവൃത്തികൾ സഫലമാക്കാൻ സാധിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. പൊതുവേ സുഖകരമായിരിക്കും. സ്ഥാനഭ്രംശം പ്രതീക്ഷിക്കാം. ധർമ്മകാര്യങ്ങളിൽ കൂടുതൽ പ്രവർത്തിക്കാനാകും. ഉപാസനകൾക്ക് ഫലം കാണും. അടുത്ത ബന്ധുക്കളുമായി കലഹങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ വേണ്ടിവരും. മക്കളും മറ്റും അന്യദേശങ്ങളിൽ പോകുമ്പോൾ മനസ്സിന് ആധി കൂടുതലാകും. വിവാഹാലോചനകൾ തടസ്സപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും കാര്യതടസ്സങ്ങളുണ്ടാകും. ഗൃഹനിർമ്മാണം സഫലമാകും. ജീവിതപങ്കാളിക്ക് രോഗാരിഷ്ടതകളുണ്ടാകും. ബന്ധുജനങ്ങൾക്ക് ആപത്തുകൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനാകും. അൽപ്പമായ ചില സുഖാനുഭവങ്ങളുണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾ പരാജയപ്പെടും. പ്രോജക്ടുകൾ തുടങ്ങിയവ തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. വീടുപണിക്കിടയിൽ കലഹങ്ങൾക്കിടയുണ്ട്. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. ചെലവുകൾ കൂടുതലാകും. വിവാഹാലോചനകൾ, ദൂരയാത്രകൾ തുടങ്ങിയവ തടസ്സപ്പെടും. തൊഴിൽരംഗത്ത് കൂടുതൽ പണം മുടക്കാം. അപ്രതീക്ഷിതമായ ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ് പേപ്പർ മതി, ഭാരവും കുറവ് മികച്ച വിളവും കിട്ടും, Soil-less terrace farming