സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2023 ഡിസംബർമാസം നിങ്ങൾക്കെങ്ങനെ
ഡിസംബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കുക ചതിയിൽ പെട്ട് ആത്മദുഃഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. മുൻകോപവും ക്ഷമയില്ലായ്മയും പല ദോഷങ്ങൾക്കും ഇട വരുത്തും. ഈശ്വര പ്രാർത്ഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചെലവിനങ്ങളിൽ നിയന്ത്രണം വേണം സാമ്പത്തിക ക്രയവിക്രയങ്ങൾ മന്ദഗതിയിലാകാൻ സാധ്യത. വിവാദങ്ങളിൽ ചെന്നു ചാടരുത്. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും രക്ത രോഗങ്ങളെ കരുതിയിരിക്കണം. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ക്രയവിക്രയങ്ങളിൽ വിജയം പ്രതീക്ഷിക്കാം ശത്രുക്കളുടെ ഉപദ്രവത്തെ അതിജീവിക്കും. മേലധികാരികളുടെ പ്രീതി ലഭിക്കും. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. ഈശ്വരാനുഗ്രഹം കൂടുതലുണ്ടെങ്കിലും പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഭൂമിയിൽ സാത്താൻ നിർമിച്ച ഒരേയൊരു‍ പാലം, നിഗൂഢമായ ഇവിടെ ഇപ്പോൾ ആളുകൾ വരുന്നത്‌ എന്തിനെന്നറിയാമോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആത്മവിശ്വാസം കൂടും സഹോദരങ്ങളിൽ നിന്നും കൂടുതൽ സഹായം ലഭിക്കും. വ്യക്തിത്വമുള്ള സമീപനം മൂലം സർവ്വകാര്യ വിജയം നേടുന്നതാണ് . വിവിധങ്ങളായ കർമ്മ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. കള്ളൻ മാരിൽ നിന്നും ഉപദ്രവമുണ്ടാകാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാക്കുകൾക്ക് നിയന്ത്രണം വേണം’ ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. തലവേദന കണ്ണിന് അസുഖം എന്നിവ മൂലം ക്ലേശമുണ്ടാവാൻ സാധ്യത. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരന്തരം ശ്രമിക്കണം പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത് സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാ ധാരണകൾ ഒഴിവാകും. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത് അസൂയാലുക്കളുടെ കുപ്രചാരണത്താൽ മനോവിഷമം തോന്നും.

YOU MAY ALSO LIKE THIS VIDEO, നാണക്കേട്‌ വിചാരിക്കരുത്‌, വായ്നാറ്റം ഒരു നിസാര പ്രശ്നമല്ല, ചില മാരക രോഗ ലക്ഷണമാണ്‌, എങ്ങനെ തിരിച്ചറിയാം?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശത്താൽ ഭൂമി ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. അധിക ചെലവ് നിയന്ത്രിക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. അപ്രധാന പരമായ കാര്യങ്ങളിൽ ഇടപ്പെട്ടാൽ അപകീർത്തിയുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും ഔദ്യോഗികമായി അദ്ധ്വാനഭാരവും യാത്രാ ക്ലേശവും വർദ്ധിക്കും യുക്തിപൂർവ്വമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ പരിഹരിക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം വിദ്യാർത്ഥികൾ അലസത വെടിയണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. സമയം വെറുതെ കളയരുത് വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ കാണാതാകുന്ന കുട്ടികളുടെ ഞെട്ടിക്കുന്ന കണക്ക്‌ പുറത്ത്‌ കണ്ടെത്താൻ ആകാതെ പൊലീസ്‌

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്കും പ്രയത്നം കൂടുതൽ വേണ്ടി വരും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും തൊഴിൽ മേഖലയോടു ബന്ധപ്പെട്ട് പലപ്പോഴും ദൂര യാത്ര വേണ്ടി വരും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഭക്ഷ്യവിഷബാധാ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത് കലഹത്തിനും അപവാദ പ്രചരണത്തിനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. വ്യാപാരത്തിൽ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. ആഗ്രഹങ്ങൾ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കർമ്മരംഗം വികസിപ്പിക്കും. സ്വന്തം പരിശ്രമം കൊണ്ട് സത്കീർത്തിയുണ്ടാക്കാൻ സാധിക്കുന്നതാണ് . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കും ആഗ്രഹിക്കുന്ന രീതിയിലുള്ള ഫല ലബ്ദി . സഹോദര സ്ഥാനീയരുടെ സഹായം കൈപ്പറ്റും പുതിയ വാഹനം ഗ്യഹം എന്നിവ സ്വന്തമാക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന സി പി, Email ID prabhaseenacp@gmail.com, ഫോ :9961442256

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ്‌ പേപ്പർ മതി, ഭാരവും കുറവ്‌ മികച്ച വിളവും കിട്ടും, Soil-less terrace farming

Previous post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post 2023 ഡിസംബർ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ