സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബർ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വാക്‌ദോഷം മൂലം കലഹങ്ങൾക്കിടയുണ്ട്. ധനനഷ്ടങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം ലാഭകരമാകും. വ്രണങ്ങൾ, അർശ്ശോരോഗം, വാതബന്ധിയായ വേദനകൾ ഇവയുണ്ടാകും. മനസ്സിന് ആഘാതമേൽക്കുന്ന സംഭവങ്ങളുണ്ടാകും. മാനക്ഷയത്തിനും സാധ്യതകളുണ്ട്. പൊതുപ്രവർത്തകർക്ക് സ്ഥാനഭ്രംശം ഉണ്ടാകും. പ്രായോഗിക ബുദ്ധി പലപ്പോഴും തോന്നുകയില്ല. വിവാഹാലോചനകൾക്ക് തടസ്സം വരും. വിദ്യാഭ്യാസത്തിന് ക്ലേശങ്ങളുണ്ടാകും. മക്കളെക്കൊണ്ട് ഭാഗ്യാനുഭവങ്ങളുണ്ടാകും. തൊഴിൽ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടും. സുഹൃത്‌സംഗമം ഉണ്ടാകും. ഭൂമികൈമാറ്റങ്ങൾ നടക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകുമെങ്കിലും അവരുമായുള്ള പ്രശ്‌നങ്ങൾ നിലനിൽക്കും. സാങ്കേതിക വിദ്യാഭ്യാസം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധികാരസ്ഥാനങ്ങളിൽ നിന്ന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആനൂകുല്യങ്ങൾക്ക് കാലതാമസം വരും. ഭാര്യാഭർത്തൃ കലഹങ്ങൾ ഉണ്ടാകും. നേത്രരോഗം, ഹൃദയബന്ധിയായ അസുഖങ്ങൾ, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ശസ്ത്രക്രിയകൾ കഴിവതും ഒഴിവാക്കണം. കാര്യതടസ്സങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും. മക്കളെക്കൊണ്ട് സമ്മിശ്ര ഫലങ്ങളായിരിക്കും. ധനപുഷ്ടിയുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. പലവിധ ദുഃഖാനുഭവങ്ങളുണ്ടായിരിക്കും. വഴിയാത്രയ്ക്കിടയിൽ തടസ്സങ്ങളുണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. തൊഴിൽരംഗം അത്ര മെച്ചമായിരിക്കില്ല. തൊഴിൽരംഗത്ത് പണം കൂടുതൽ ചെലവഴിക്കേണ്ടതായി വരും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും. ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് ജോലിക്കായി ശ്രമിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുജനങ്ങളുടെ വിരോധം കൂടുതലാകും. സേവനപ്രവർത്തനങ്ങൾക്കും മറ്റും തടസ്സം വരും. വീട്ടിൽ സ്വസ്ഥത കുറയും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. അച്ഛനോ, തത്തുല്യരായവർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. ബുദ്ധിസാമർത്ഥ്യം പ്രകടമാക്കാൻ പറ്റും. പൊതുവെ കലഹസ്വഭാവമായിരിക്കും. ആഭരണങ്ങളും മറ്റലങ്കാര വസ്തുക്കളും വാങ്ങാൻ കഴിയും. ഉദരവ്യാധിക്ക് പ്രത്യേകം ചികിത്സ വേണം. കൂടുതൽ കാൽനടയാത്ര വേണ്ടിവരും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ചഞ്ചമനസ്സായിരിക്കും. ഒന്നിലും ഉറച്ച തീരുമാനമെടുക്കാൻ പറ്റുകയില്ല. വാതബന്ധിയായ വേദനകൾ ഉണ്ടാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ആർത്തവ ദിവസങ്ങളിലും ശ്രീകോവിലിൽ കയറി പൂജ ചെയ്യുന്ന ക്രിസ്ത്യൻ യുവതി, നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു ക്ഷേത്രമുണ്ട്‌

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്ടിൽ സ്വസ്ഥത കുറയും. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമിക്കാം. സഹോദരബന്ധങ്ങൾ മോശമാകും. പലവിധ ദുഃഖാനുഭവങ്ങൾക്കും സാദ്ധ്യതയുണ്ട്. മക്കളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. പലവിധ ഭാഗ്യാനുഭവങ്ങൾക്കും സാദ്ധ്യതയുണ്ട്. കലഹവാസന കൂടുതലാകും. ചെയ്യുന്ന പ്രവൃത്തികൾ മുഴുവനാക്കാൻ പറ്റുകയില്ല. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. ബന്ധുജനങ്ങളുമായി കൂടിച്ചേരാനവസരം ഉണ്ടാകും. വളരെക്കാലമായി അകന്ന് കഴിയുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെടാനാകും. നാൽക്കാലി വളർത്തൽ ലാഭകരമാകും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം മെച്ചപ്പെടും. ദൂരയാത്രകൾ വേണ്ടിവരും. യാത്രകൾ വളരെ സൂക്ഷിച്ചുവേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനനഷ്ടങ്ങൾ ഉണ്ടാകും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. വീട്ടിൽ കലഹങ്ങൾ കൂടുതലാകും. മനസ്വസ്ഥത കുറയും. ദാമ്പത്യബന്ധത്തിൽ സ്വരചേർച്ച കുറയും. മനോദുഃഖങ്ങൾ കൂടുതലാകും. ദൂരയാത്ര വേണ്ടിവരും. അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. എല്ലാക്കാര്യങ്ങൾക്കും മന്ദത അനുഭവപ്പെടുമെങ്കിലും അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ബന്ധുക്കൾ അകന്നുപോകുന്നതിന്റെ വിഷമം കഠിനമാകും. വാതരോഗങ്ങൾ, പ്രമേഹം ഇവ ശ്രദ്ധിക്കണം. മക്കൾക്ക് സുഖാനുഭവങ്ങൾക്കിടയുണ്ട്. മക്കൾക്ക് സുഖാനുഭവങ്ങൾക്കിടയുണ്ട്. സ്ഥാനക്കയറ്റങ്ങൾ ലഭിക്കാം. വിവാഹം തുടങ്ങിയ മംഗളകർമ്മങ്ങൾക്ക് താമസം വരും. ബാങ്ക് ലോൺ തുടങ്ങിവയ്ക്കും കാലതാമസം ഉണ്ടാകും. കർമ്മമണ്ഡലം അത്ര മെച്ചപ്പെട്ടതല്ല. തൊഴിൽസ്ഥലത്ത് കലഹം, അഗ്നിബാധ ഇവ പ്രതീക്ഷിക്കണം. ഗൃഹോപകരണങ്ങൾ കേടുവരാനിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനാഗമങ്ങൾ ഉണ്ടാകും. തിരികെ കിട്ടാനുള്ള പണം ലഭിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. മക്കളെക്കൊണ്ട് ആധി കൂടുതലാകും. കുറെയൊക്കെ കാര്യസാദ്ധ്യങ്ങളുണ്ടാക്കും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ആദരവും അംഗീകാരവും ലഭിക്കും. വലിയ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. കൂടുതൽ യാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അവിചാരിതമായി ധനം വന്നുചേരും. തലവേദന, ചെവിവേദന, കാല്, പാദങ്ങൾ വിണ്ടുകീറുക ഇവയുണ്ടാകും. ശരീരക്ഷീണവും കണ്ണുകൾക്ക് കാഴ്ചക്കുറവും ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. കൂടുതൽ പണം മുടക്കാം.

YOU MAY ALSO LIKE THIS VIDEO, പ്രമുഖ സെലിബ്രറ്റികളുടെ ‘നിതംബ സൗന്ദര്യത്തിനു’ പിന്നിലെ രഹസ്യം | Cosmetic Surgeon വെളിപ്പെടുത്തുന്നു

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനാഗമങ്ങളും പലവിധ ഐശ്വര്യാനുഭങ്ങളും ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. മനസ്സിൽ ദുഷ്ചിന്തകൾ കൂടുതലാകും. സ്ഥാനക്കയറ്റം ലഭിക്കും. അധികാരസ്ഥാനങ്ങളിൽ നിന്ന് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വാക്‌ദോഷം കൊണ്ട് ശത്രുക്കൾ കൂടുതലാകും. സുഗന്ധദ്രവ്യങ്ങൾ, നൂതനവസ്ത്രങ്ങൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയവ ലഭിക്കും. തൊഴിൽരംഗം സമ്മിശ്രമായിരിക്കും. മക്കളെക്കൊണ്ടുള്ള മനോവിചാരവും കൂടുതലാകും. മക്കൾക്ക് ദൂരസ്ഥലങ്ങളിൽ ജോലി കിട്ടാനിടയുണ്ട്. പൊതുവേ കാര്യസാദ്ധ്യങ്ങളുണ്ടാകും. ഉപാസനകൾക്ക് ഭംഗം വരും. സൽകർമ്മങ്ങൾക്ക് തടസ്സം ഉണ്ടാകും. അയൽക്കാരുമായി കലഹങ്ങൾക്കിടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിൽ സ്വസ്ഥത കുറയും. മനോവിചാരം കൂടുതലാകും. എല്ലാവരോടും കലഹമനോഭാവം ആയിരിക്കും. ധനനഷ്ടങ്ങളും വ്യയാധിക്യവും ഉണ്ടാകും. എല്ലാ പ്രതിസന്ധികളേയും നിശ്ചയദാർഢ്യത്തോടെ നേരിടാനാകും. സുഖസൗകര്യങ്ങൾ അനുഭവിക്കാൻ പറ്റുകയില്ല. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതിനേടാൻ ശ്രമിക്കും. കാര്യതടസ്സങ്ങളുണ്ടാകും. ജീവിതംതന്നെ പ്രതിസന്ധി ഘട്ടത്തിലെത്തും. ശരീരക്ഷീണം കൂടുതലാകും. വഞ്ചനയിൽപ്പെടാതെ ശ്രദ്ധിക്കണം. ദാമ്പത്യപ്രശ്‌നങ്ങൾ കൂടുതലാകും. തീപ്പൊള്ളൽ, വീഴ്ച ഇവ ശ്രദ്ധിക്കണം. അസമയത്തെ ഭക്ഷണം ഒഴിവാക്കണം. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ബന്ധങ്ങൾ നല്ലനിലയിലായിരിക്കില്ല. ചെലവുകൾ കൂടുതലാകും. ശരീരക്ലേശങ്ങൾ വർദ്ധിക്കും. യാത്രകൾ വേണ്ടിവരും. പലപ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികൾ പരാജയത്തിലാകും. ബന്ധുജനങ്ങളോടുള്ള കലഹം തുടരും. കാര്യസാദ്ധ്യത്തിനായി ഓഫീസിലും മറ്റും പോകുമ്പോൾ സംസാരത്തിൽ സംയമനം പാലിക്കണം. നാൽക്കാലി വളർത്തലിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. തൊഴിൽസ്തംഭനം ഉണ്ടാകും. സാമ്പത്തികരംഗം ഉയർന്നും താഴ്ന്നും ഇരിക്കും. വീട്ടിലെ അസ്വസ്ഥതകൾ കൂടുതലാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലെ അസുഖങ്ങൾ കൂടുതലാകും. വിവാഹാലോചനകൾ ഫലവത്താകും.

YOU MAY ALSO LIKE THIS VIDEO, പേമാരിയും പ്രളയവും ഒഴിഞ്ഞെങ്കിലും തമിഴ്‌നാട്ടിൽ ദുരിതം ബാക്കി, ജനജീവിതം താറുമാറായി

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനസമ്പത്ത് വർദ്ധിക്കും. തൊഴിൽരംഗം പുഷ്ടിപ്പെടും. ധനലാഭങ്ങൾ ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് ചില തടസ്സങ്ങൾ ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കും. കടമുറികളും പണിയാം. സുഖാനുഭവങ്ങൾക്ക് കുറവ് വരും. ആരോഗ്യത്തെക്കുറിച്ച് നല്ല ആശങ്കയുണ്ടാകും. ശരീരത്തിന് ബലക്കുറവ് തോന്നും. അപമാനമേൽക്കേണ്ടതായി വരും. വാക്‌ദോഷം കൊണ്ട് മറ്റുള്ളവരുടെ െവറുപ്പ് ഉണ്ടാകും. പൊതുവേ കാര്യസാദ്ധ്യങ്ങളുണ്ട്. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ചില അകന്ന ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ചെലവുകളെക്കുറിച്ച് ദുഃഖിക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. സൽക്കർമ്മങ്ങൾക്ക് ഫലം കുറയും. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അർശ്ശോരോഗം ഇവ ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലവിധത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. സ്വജനങ്ങൾ തന്നെ അപവാദം പറയും. അപമാനിതനാകും. സ്ഥാനചലനങ്ങൾ ഉണ്ടാകും. ദൂരദേശയാത്രകൾ വേണ്ടിവരും. സ്വജനങ്ങളോട് വേർപെട്ട് കഴിയേണ്ടതായി വരും. ചില വിശേഷപ്പെട്ട ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. പൊതുപ്രവർത്തകർ കൂടുതൽ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുജനസഹായം ലഭിക്കും. തൊഴിൽസ്ഥാനത്തും വീട്ടിലും അഗ്നിബാധ, യന്ത്രങ്ങളും ഗൃഹോപകരണങ്ങളും കേടാകുക തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും കുറെയൊക്കെ ഫലം ലഭിക്കും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗം സമാധാനപരമായിരിക്കും. പുതിയ സംരംഭങ്ങൾ പ്രത്യേകിച്ച് സൗന്ദര്യവർദ്ധനവസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പാലും പാലുൽപ്പന്നങ്ങളും തുടങ്ങിയവയുടെ വ്യാപാരം നല്ലവണ്ണം നടക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ പറ്റും. അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. ബന്ധുജനങ്ങൾക്ക് ആപത്തുകൾ ഉണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. കളത്രസുഖം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ സാധിക്കും. പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നല്ല പെരുമാറ്റത്തിലൂടെ ജനപ്രീതി നേടാനാകും. വായുകോപം, പ്രമേഹം, ചെവിയുടെ ബാലൻസ് തെറ്റിയുള്ള തലചുറ്റൽ തുടങ്ങിയവയൊക്കെ സൂക്ഷിക്കണം. പഴകിയ ഭക്ഷണത്തിൽ വിഷം കലരാനിടയുണ്ട്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല സമയമാണ്. ഗൃഹനിർമ്മാണം പെട്ടെന്ന് നടക്കും. കച്ചവടങ്ങൾ നല്ലവണ്ണം നടക്കും.

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

Previous post ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ രാശിമാറ്റം ഇക്കുറി നേട്ടമാകുന്നത്‌ ഈ നാളുകാർക്കാണ്‌
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ