സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാകും. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ഏജന്‍സി ഏര്‍പ്പാടില്‍നിന്ന് ലാഭമുണ്ടാകും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ മുഖേന അപമാനവും ധനനഷ്ടവും സംഭവിക്കാവുന്നതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. കിട്ടാനുള്ള പണം നിശ്ചിത സമയത്ത് കിട്ടില്ല. അനാവശ്യ ചെലവുകള്‍ വന്നുചേരും. ചെറുയാത്രകള്‍ നിശ്ചയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പാര്‍ട്ണര്‍ഷിപ്പ് വ്യാപാരം ആരംഭിക്കും. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. പണമിടപാട് നടത്തിപ്പുകാര്‍ക്ക് നല്ല സമയമല്ല. ആരോഗ്യനില തൃപ്തികരമല്ല. ഭാര്യയുമായി പിണങ്ങിനില്‍ക്കേണ്ട അവസ്ഥയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? പല സുന്ദരിമാരുടെയും ഉറക്കം കെടുത്തിയ ദാവൂദ് ഇബ്രാഹിം എന്ന ‘അധോലോക കാമുകൻ’

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സിനിമ, നാടകം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണം, അംഗീകാരം എന്നിവ ലഭിക്കുന്നതാണ്. ഗുരുജനങ്ങള്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കും. മനഃസുഖമുണ്ടാകും. ഗൃഹാന്തരീക്ഷം അസ്വസ്ഥത മാറി സ്വസ്ഥത വരുന്നതാണ്. ദേഹാരിഷ്ടതകളുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പ്രവര്‍ത്തനമേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. ഉദരരോഗം മൂത്രാശയ രോഗം എന്നിവയ്‌ക്ക് സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദൂരദേശത്തേക്ക് യാത്ര പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കത് സാധിക്കും. വിരുന്നുകളിലും സത്കാരങ്ങളിലും പങ്ക് ചേരും. അശ്രദ്ധ മൂലം ധനമോ ജോലിയോ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വയോധികയെ ക്രൂരമായി മർദിച്ച മരുമകൾ അങ്ങനെയാകാൻ കാരണമെന്തെന്ന് ആരെങ്കിലും അറിഞ്ഞോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗൃഹത്തില്‍ നിന്ന് അകന്നു കഴിയേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്. സ്ത്രീകളില്‍നിന്ന് അപമാനിതനാകും. യാത്രകളില്‍ ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക് രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം വരാനിടയുണ്ട്. മത്സരപരീക്ഷകളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളിലും നേതൃത്വ മനോഭാവം പ്രകടിപ്പിക്കും. ഉത്സവാദികളില്‍ പങ്കെടുക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, JN.1 കോവിഡ്‌ അത്ര സിംപിളല്ല; ഈ രോഗങ്ങൾ ഉള്ളവർ അല്പം സൂക്ഷിക്കണം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. കുടുംബസുഖം കുറയും. ചതിയില്‍പ്പെടാനും ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. ക്രയവിക്രയത്തിന് അനുകൂലസമയമാണ്. പുതിയ ജോലിയിലൊ ബിസിനസിലൊ പ്രവേശിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രമുഖ വ്യക്തികളില്‍നിന്ന് സമ്മാനമൊ പ്രശംസയൊ ലഭിക്കും. വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും അനുകൂലസമയമാണ്. പ്രണയം വിജയിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. അധ്യാപനത്തില്‍ താല്‍പ്പര്യമേറും. വിദ്യ അഭ്യസിക്കാനവസരമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മകന്റെ ജോലിക്കാര്യത്തിന് പ്രവര്‍ത്തിക്കുകയും, വിജയിക്കുകയും ചെയ്യും. മനസ്സിന് ഉന്മേഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ഗാര്‍ഹികാന്തരീക്ഷം പൊതുവെ ഗുണകരമായിരിക്കും. മനസ്സിന് ഉന്മേഷം കൈവരും. വരുംവരായ്ക നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നുപെട്ടിരിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

Previous post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബർ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ചൊവ്വ ധനുരാശിയിൽ, ഇക്കുറി ഈ നാളുകാരെ തേടിയെത്തുന്നത്‌ വമ്പൻ നേട്ടങ്ങൾ