സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജൂലൈ 16 മുതൽ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചെലവുകൾ കൂടുതലാകും. സുഖാനുഭവങ്ങൾക്ക് തടസ്സം വരും. പലവിധ രോഗാരിഷ്ടതകളുണ്ടാവും. മനഃസ്വസ്ഥത കുറയും. മക്കളുടെ രോഗാവസ്ഥകൾ മൂലം കൂടുതൽ പ്രയാസങ്ങളുണ്ടാവും. ശത്രുഭയവും രോഗഭീതിയും കൂടുതലാകും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. പൊതുപ്രവർത്തകർക്ക് സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. പ്രായോഗിക ബുദ്ധി പലപ്പോഴും പരാജയപ്പെടും. സന്താനോൽപ്പാദനത്തിനായി ചികിത്സ ചെയ്യുന്നവർക്ക് ഫലം കാണും. ധനലാഭങ്ങൾ ഉണ്ടാകും. ആഗ്രഹിച്ചതുപോലെ പല കാര്യങ്ങളും സാദ്ധ്യമാകും. ദാമ്പത്യപ്രശ്‌നങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഉദ്യോഗാർത്തികൾക്ക് നല്ലസമയമാണ്. ഉന്നതവിദ്യാഭ്യാസം വേണ്ടവർക്ക് അതിനായി ശ്രമിക്കാം. സർക്കാർ ജോലിക്കാർ ചതിയിൽ പെടാതെ സൂക്ഷിക്കണം. ഗവൺമെന്റിൽ നിന്നുള്ള സഹായങ്ങൾ ലഭ്യമാകും. കാര്യതടസ്സങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്യണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പണത്തെ സംബന്ധിച്ച് വഞ്ചനയും കൃത്രിമവും ഉണ്ടാകാനിടയുണ്ട്. വീട്ടിൽ സമാധാനം കുറയും. സ്ഥാനക്കയറ്റം ലഭിക്കും. മാനഹാനിക്കിടയുണ്ട്. ധനാഗമവും ധനനഷ്ടവും ഉണ്ടാകും. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കുറയും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. പനി, ചുമ, രക്തസ്രാവം, ഉദരബന്ധിയായ അസുഖങ്ങൾ തുടങ്ങിയവകൾക്കിടയുണ്ട്. കഴിയുന്നതും ശസ്ത്രക്രിയകൾ ഒഴിവാക്കുന്നതാണ് നല്ലത്. സർക്കാർ ഓഫീസുകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശത്രുഭയം കൂടുതലാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. വഴിനടക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബന്ധുജനങ്ങളുമായി കൂടിച്ചേരാനുള്ള അവസരങ്ങൾ ഉണ്ടാകും. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമം തുടങ്ങാം. തൊഴിൽരംഗം മെച്ചപ്പെടും. നാൽക്കാലികളുടേയും ഭൂമിയുടേയും കച്ചവടം മെച്ചപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും. തൊഴിൽരംഗം മെച്ചപ്പെടും. സ്വയം തൊഴിലിൽ കൂടുതൽ മുതൽ മുടക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമാണ്. ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ധനസഹായം ലഭിക്കും. മറ്റുള്ളവരുടെ വഞ്ചനയിൽപ്പെടാതെ ശ്രദ്ധിക്കണം. സുഖമായ ഉറക്കം ലഭിക്കും. സഹോദരങ്ങളുമായുള്ള കലഹം വർദ്ധിക്കാതെ ശ്രദ്ധിക്കണം. എതിരാളികളുടെ ശക്തി കുറയും. ധനസമൃദ്ധിയുണ്ടാകും. അഭീഷ്ടകാര്യങ്ങൾ സാദ്ധ്യമാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പൊതുവെ ആദരവും അംഗീകാരവും ലഭിക്കാം. അധികാരശക്തി പ്രയോഗിക്കേണ്ടതായി വരും. ബന്ധുജനങ്ങളുമായി വിരോധത്തിലാകും. ധനകാര്യ പ്രവൃത്തികൾക്ക് തടസ്സം വരും. അച്ഛനോ, തത്തുല്യർക്കോ ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. നേത്രരോഗം, മൂത്രാശയ ബന്ധിയായ രോഗങ്ങൾ ഇവയ്ക്ക് യുക്തമായ ചികിത്സകൾ വേണം. വിവാഹാലോചനകൾ സഫലമാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാൽനടയായി സഞ്ചരിക്കേണ്ടതായി വരും. യാത്രകൾ വേണ്ടിവരും. പല ജംഗമ സാധനങ്ങളും നശിച്ചുപോകാനിടയുണ്ട്. ചെയ്ത കാര്യങ്ങൾ പലതും ദോഷമായി മാറാനിടയുണ്ട്. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ഉണ്ടാകും. ശത്രുക്കൾ മൂലം ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. മനോവിചാരം കൂടുതലാകും. മനസ്സിന്റെ ആധി മൂലം ദേഷ്യവും സങ്കടവും കൂടെക്കൂടെ പ്രകടിപ്പിക്കും. ബന്ധുക്കളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം നിമിത്തം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. കാര്യസാദ്ധ്യങ്ങൾക്ക് പോകുമ്പോൾ സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ധനനഷ്ടങ്ങൾ ഉണ്ടാകും. സ്ഥാനചലനങ്ങൾക്കിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളിൽ വൈകല്യം ഉണ്ടാകും. പൊതുവ സുഖാനുഭവങ്ങൾ ഉണ്ടാകും. ധനാഗമങ്ങൾക്കിടയുണ്ട്. പുതിയ വസ്ത്രങ്ങളും അലങ്കാരസാധനങ്ങളും ലഭ്യമാകും. വാതബന്ധിയായ രോഗാരിഷ്ടതകൾ ഉണ്ടാകും. മരണതുല്യമായ അനുഭവങ്ങൾക്കിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സത്കർമ്മങ്ങളൊന്നും ഫലം കാണാതെ വരും. ചെലവുകൾ കൂടുതലാകും. നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങൾക്ക് വിപരീത ഫലമാണ് വരിക. ശരീരക്ഷീണം കൂടുതലാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ കാണുകയില്ല. ഭാര്യാഭർത്തൃകലഹങ്ങൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് മൂർദ്ധന്യത്തിലെത്തും. രോഗാരിഷ്ടതകൾ വല്ലാതെ ബുദ്ധിമുട്ടിക്കും. ശത്രുഭയം വർദ്ധിക്കും. പല കാര്യങ്ങളും സാമർത്ഥ്യത്തോടെ ചെയ്യാനാകും. അലങ്കാര സാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, നാൽക്കാലികൾ, കൗതുകത്തോടെ വളർത്തുന്ന പക്ഷികൾ ഇവ വാങ്ങാൻ സാധിക്കും. നീച സ്ത്രീകളുമായുള്ള സംസർഗ്ഗം സൂക്ഷിക്കണം. ദൂരയാത്രകൾ വേണ്ടി വരും. മനോദുഃഖവും അലച്ചിലും കൂടുതലാകും. വിവാഹാദി മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. കർമ്മരംഗം മെച്ചപ്പെടും. സഹോദരബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. പൊതുപ്രവർത്തകർക്ക് അപവാദം കേൾക്കേണ്ടതായി വരും. കള്ളന്മാരുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ആർത്തവപ്രശ്‌നങ്ങൾ, പ്രോസ്റ്റേറ്റ് ബന്ധിയായ അസുഖങ്ങൾ ഇവ കൂടുതൽ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്ഥാനക്കയറ്റം ലഭിക്കും. പ്രാർത്ഥനകൾക്ക് ഫലം കാണും. പലവിധ ഐശ്വര്യങ്ങൾ ഉണ്ടാകുമെങ്കിലും ധനനഷ്ടങ്ങൾ ഒട്ടും കുറയുകയില്ല. ജോലിക്ക് കരാർ എടുക്കുന്നവർക്ക് നല്ല പ്രവർത്തികൾ പ്രതീക്ഷിക്കാം. പലവിധ അനർത്ഥങ്ങൾക്കും ഇടയുണ്ട്. മനോവ്യാധികൾ കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. നല്ലരീതിയിൽ സംസാരിക്കുമെങ്കിലും മറ്റുള്ളവർ അത് മോശമായ നിലയിലായിരിക്കും എടുക്കുക. കാര്യതടസ്സങ്ങൾ നീങ്ങിക്കിട്ടും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. ചില മനോദുഃഖാനുഭവങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. ബന്ധനാവസ്ഥയുണ്ടാകാനിടയുണ്ട്. ആവശ്യമില്ലാതെ കുറെ നടക്കേണ്ടതായി വരും. വാതരോഗത്തിന്റെ ഉപദ്രവം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. പുനർവിവാഹം വേണ്ടവർക്ക് ആലോചനതുടങ്ങണം. തർക്കവിഷയങ്ങളിലിടപെടരുത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവിചാരിതമായി ചില പ്രധാന കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. പ്രാർത്ഥനകൾക്ക് ഫലം കാണും. ഭയം കൂടുതലാകും. വാക്കുതർക്കങ്ങളിലേർപ്പെടരുത്. ധനാഗമങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങൾക്ക് സാദ്ധ്യതയുണ്ട്. ദാമ്പത്യസുഖം ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. പ്രായോഗികബുദ്ധിയും വാക്‌സാമർത്ഥ്യവും കൊണ്ട് എല്ലായിടത്തും വിജയിക്കാനാകും. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ലഭിക്കും. ബന്ധുജനസഹായം ലഭിക്കും. പുതിയ സുഹൃത് ബന്ധങ്ങളും ബന്ധുക്കളുടെ സഹായവും ലഭിക്കും. സന്താനങ്ങൾ അകന്നുപോകരുത്. ദുഃഖമുണ്ടാകും. കേസുകാര്യങ്ങളിൽ വിജയിക്കും. വിവാഹാലോചനകൾ ഫലവത്താകും. പുനർവിവാഹാലോചനകളിൽ തീരുമാനമാകും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ കലഹത്തിലേർപ്പെടാതെ ശ്രദ്ധിക്കണം. മനസ്സിന് സ്വസ്ഥത കുറയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ധനബന്ധിയായ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. മനോദുഃഖം കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. കലഹത്തിനായിരിക്കും പ്രാധാന്യം. ഭാര്യാഭർത്താക്കന്മാർ കലഹിച്ച് പിരിയാതെ ശ്രദ്ധിക്കണം. അപമാനം ഏൽക്കേണ്ടതായി വരും. തൊഴിൽസ്ഥലത്ത് അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. നാൽക്കാലി വളർത്തൽ, സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം, അലങ്കാര സാധനങ്ങളുടെ വ്യാപാരം, തുണിയുടേയും റെഡിമെയ്ഡ് ഉടുപ്പുകളുടെയും കച്ചവടം ഇവ വിജയിക്കും. ജന്തുക്കളുടെയും പക്ഷികളുടെയും ഉപദ്രവം ഉണ്ടാകാനിടയുണ്ട്. സുഖസൗകര്യങ്ങളിൽ തൃപ്തി തോന്നുകയില്ല. ത്രിദോഷങ്ങൾ കോപിച്ചുള്ള അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്. ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. കുടുംബജനങ്ങൾക്കിടയിൽ പഴയ കാര്യങ്ങൾ പറഞ്ഞ് കലഹം ഉണ്ടാകാനിടയുണ്ട്. കമ്പനികളിലും മറ്റും ജോലിക്ക് ശ്രമിക്കുന്നവർക്ക് വിജയം കാണും. പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വഴിവിട്ട ചെലവുകൾ വേണ്ടിവരും. അധികാര സ്ഥാനങ്ങളിൽ നിന്ന് ഉപദ്രവം ഉണ്ടാകും. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ മാറ്റാനിടയുണ്ട്. സ്ത്രീകളുടെ, പുരുഷന്മാരുടെ വെറുപ്പ് സമ്പാദിക്കാനിടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. നിർബന്ധബുദ്ധി കൂടുതലാകും. മറ്റുള്ളവരുടെ പ്രതിസന്ധി ഘട്ടത്തിൽ അവരെ സമാധാനിപ്പിക്കാനുള്ള ശ്രമം വിജയിക്കും. പക്ഷിമൃഗാദികളുടെ കച്ചവടം മെച്ചപ്പെടും. തർക്കവിഷയങ്ങളിൽ വിജയിക്കും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കണം. ക്ഷുദ്രജീവികളുടെ ഉപദ്രവത്തിൽ നിന്ന് വിഷമേൽക്കാനിടയുണ്ട് മനസ്സിൽ പലവിധ വികാരങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കും. വിവാഹാലോചനകൾ അലസിപ്പിരിയാനിടയുണ്ട്. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. നെഞ്ചിനകത്തുണ്ടാകുന്ന അസ്വസ്ഥതകൾ ശ്രദ്ധിക്കണം. കടം കൊടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വേണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ ഗൃഹനിർമ്മാണത്തിനനുകൂലസമയമാണ്. ധനാഗമങ്ങൾ ഉണ്ടാകും. സംസാരത്തിൽ വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും, തൊഴിൽരംഗം മെച്ചമല്ല. ചെലവുകൾ കൂടുതലാകും. നേത്രരോഗം, നീർക്കെട്ട്, അൾസർ, വ്രണങ്ങൾ തുടങ്ങിയവയ്ക്ക് യുക്തമായ ചികിത്സകൾ ചെയ്യണം. ദാമ്പത്യപ്രശ്‌നങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിവാഹമോചനക്കേസുകളിൽ പ്രത്യേകം ശ്രദ്ധ വേണം. മുഖത്ത് ദൈന്യഭാവമായിരിക്കും. മറ്റുള്ളവരുമായുള്ള കലഹങ്ങൾ പോലീസ് കേസാകാതെ ശ്രദ്ധിക്കണം. ദേഹോപദ്രവം ഏൽക്കാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടുമെങ്കിലും കിട്ടുമെന്ന് ഉറപ്പാകും. വിദ്യാർത്ഥികൾക്ക് മടി കൂടുതലാകും. ഉന്നതവിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടും. വിവാഹാലോചനകൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ബിസിനസ്സ് പങ്കാളികൾ തമ്മിൽ പിരിയാനിടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ഭാര്യാകലഹങ്ങളിൽ ആത്മസംയമനം പാലിക്കണം. സഹോദരങ്ങൾ തമ്മിലുള്ള കലഹങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. പലവിധത്തിലുള്ള രോഗാരിഷ്ടതകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. ധനത്തെയും ഭൂമിയേയും സംബന്ധിച്ച് വഞ്ചനയിൽപ്പെടാനിടയുണ്ട്. സ്വർണ്ണം, പണം, വാഹനങ്ങൾ ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. യാത്രയിൽ തടസ്സക്ലേശങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. സ്വജനങ്ങളുടെ വേർപാട് കഠിനദുഃഖങ്ങൾക്കിട വരുത്തും. ധനാഗമങ്ങൾ ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കാം. പക്ഷികളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. വിദേശത്തുള്ളവർക്കും മറ്റും കമ്പനികൾ മാറി ജോലിക്കായി ശ്രമിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലച്ചിലും ബുദ്ധിമുട്ടും കാര്യതടസ്സങ്ങളും ഉണ്ടാകും. ഗൃഹനിർമ്മാണത്തിൽ കാര്യതടസ്സങ്ങളുണ്ടാകും. മംഗളകർമ്മങ്ങളിൽ കലഹങ്ങൾക്കിടയുണ്ട്. പൊതുസ്ഥലത്ത് വച്ച് അപമാനം ഏൽക്കേണ്ടതായി വരും. ധനലാഭൈ്യശ്വര്യങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. അവിഹിത ബന്ധങ്ങളിലൂടെ ധനനഷ്ടമുണ്ടാകാനിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. വിദേശ ജോലിക്കായി പോകുന്നവർക്ക് നല്ല കാലമാണ്. വിദ്യാഭ്യാസരംഗം മെച്ചപ്പെടും. തർക്കവിഷയങ്ങളിൽ മദ്ധ്യസ്ഥത വഹിക്കരുത്. ധനവിഷയങ്ങളിൽ ഇടനില നിൽക്കരുത്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. വിഷാംശം ഏൽക്കാനും ഇടയുണ്ട്. ത്വക്ക്ബന്ധിയായും നെഞ്ചിനകത്തുമുള്ള അസുഖങ്ങൾക്ക് യുക്തമായ ചികിത്സകൾ തേടണം.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
ചേന്ദമംഗലം പി.ഒ, 683512, 9446057752
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ