സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 കർക്കിടക മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
രോഗങ്ങൾ വരാതെ നോക്കണം. ദേഹത്തിന്റെ സ്വാസ്ഥ്യം കുറയും. സുഖാനുഭവങ്ങള്‍ക്ക് തടസ്സം വരും. അലച്ചിലുണ്ടാകും. ധനലാഭം, പ്രതാപം, ബന്ധുസംഗമം, അധികാര ലബ്ധി, എന്നിവ കാണുന്നു. അറിവ് നേടാൻ കൂടുതൽ ശ്രദ്ധിക്കും. ഏറ്റെടുക്കുന്ന ചില സംരംഭങ്ങൾ വഴി നേട്ടങ്ങളുണ്ടാകും. എന്നാൽ ദാമ്പത്യജീവിതത്തിൽ ക്ലേശാനുഭവങ്ങൾക്ക് ഇടയുണ്ട്. കലഹം, സന്താനങ്ങളുടെ കാര്യങ്ങളിൽ വിഷമം എന്നീ ദോഷാനുഭവങ്ങൾക്കും ഇടവരാം. ജീവിതത്തിന്റെ താളം കുറച്ച് മാറുന്നതായി തോന്നാം. അധികാരികളില്‍ നിന്നും ബുദ്ധിമുട്ട് നേരിടും. മാതാവിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലഘട്ടമാണ്. ബന്ധുക്കളുമായി പിണങ്ങും. സ്ത്രീകൾ കാരണം വിഷമങ്ങൾ നേരിടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖാനുഭവങ്ങൾ അർത്ഥലാഭം, സ്ഥാനലബ്ധി, പൊതുകാര്യങ്ങളിൽ വിജയം, ശത്രുനാശം, ബന്ധുസുഖം, ധനാഗമനത്തിൽ വർദ്ധനവ് എന്നിവ ഉണ്ടാകും. കൂടുതലായി യാത്രകൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ലഭിക്കും. ക്ഷേമവും കാര്യവിജയവുമുണ്ടാകും. സ്ഥാനമാനങ്ങള്‍ വന്നുചേരും. മത്സരങ്ങളില്‍ വെന്നിക്കൊടി പാറിക്കും. ധനപരമായി ആശ്വാസം കിട്ടും. ശത്രുക്കളെ പ്രതിരോധിക്കാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ബഹുമതികൾക്ക് യോഗം കാണുന്നു. അധികാര പദവികളിൽ നന്നായി തിളങ്ങും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഒട്ടേറെ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ധനപരമായി ഒട്ടും തന്നെ അനുകൂല കാലമല്ല. ദ്രവ്യ നാശത്തിന് സാധ്യത കൂടുതലാണ്. എന്നാൽ കുടുംബബന്ധങ്ങൾ മെച്ചപ്പെടും. ലൗകിക സുഖാനുഭവങ്ങൾ വർദ്ധിക്കും. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. ഗൃഹത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ശത്രുപീഡ ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷിക്കണം. ചതിയിൽ പെടാൻ ഏറെ സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് അല്പം ക്ഷീണിക്കും. സഹായിക്കേണ്ട പല ആളുകളും പിന്‍വലിയും. നേത്രരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ആജ്ഞാസ്വരത്തിൽ സംസാരിച്ച് അപ്രീതി സമ്പാദിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രാക്ലേശം, രോഗപീഡ തുടങ്ങിയ ദോഷാനുഭവങ്ങൾ ഉണ്ടാകാം. ശാരീരികമായും മാനസികമായും കഠിനമായ ആയാസം അനുഭവപ്പെടും. വാഗ്‌വിലാസത്താൽ നേട്ടങ്ങളുണ്ടാകും ശയനസുഖം, വസ്ത്രലാഭം, ഭക്ഷണസുഖം, അംഗീകാരം ലഭിക്കാൻ അവസരം, സഹാനുഭൂതി തുടങ്ങിയ ചില ഗുണാനുഭവങ്ങൾ ലഭിക്കും. എന്നാൽ പണച്ചെലവ് കൂടും. ഏറെ ആവശ്യമുള്ള ചില കാര്യങ്ങൾക്ക് വിഷമിക്കും. സ്ഥിരനിക്ഷേപം എടുത്ത് ചെലവ് ചെയ്യേണ്ടി വരും. യാത്ര ഒട്ടും തന്നെ ഗുണകരമാവില്ല. ചെയ്യുന്ന മിക്ക ജോലികളും പാഴായിപ്പോകും. സമയവും അദ്ധ്വാനവും വെറുതെ പാഴാക്കി എന്ന് തോന്നും. നിരാശ ശക്തമാകും.
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദാമ്പത്യജീവിതം മെച്ചപ്പെടും. ഊർജ്ജസ്വലത വർദ്ധിക്കും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. ശത്രുപീഡകൾ അതിജീവിക്കും. എന്ത് നല്ല കാര്യം ചെയ്താലും ഒന്നുകിൽ പഴി കേൾക്കേണ്ടി വരും. അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലം കിട്ടണമെന്നില്ല. സാമ്പത്തികമായി കുറച്ച് വിഷമിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതായ ധനം കിട്ടാൻ ഏറെ വൈകും. പാഴ്‌ച്ചെലവുകൾ നിയന്ത്രിക്കാനാവാതെ കുഴങ്ങും. പിതൃസ്ഥാനീയര്‍ക്ക് രോഗക്ലേശങ്ങള്‍ വരാം. വിദേശത്തു കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ചിലർ വീടുവിട്ടു നില്‍ക്കാൻ സാദ്ധ്യതയുണ്ട്. ദുർഭാഷണത്തിലൂടെ ദോഷാനുഭവങ്ങൾ വരാൻ ഇടയുള്ളതിനാൽ അത് ഒഴിവാക്കാൻ നോക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മ്മ രംഗത്ത് മികച്ച വിജയം വരിക്കും. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും. വ്യാപാരികൾ എതിരാളികളെ സൂക്ഷിക്കണം. അവർ കാരണം അപ്രതീക്ഷിതമായി ധനനഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബസംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാകും. ശത്രുപീഡ നേരിടും. ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ യഥാസമയം സാധിക്കാൻ കഴിയാതെ വിഷമിക്കും. അധികാരികളുടെ പ്രശംസ, അംഗീകാരം എന്നിവയും സ്ഥാനമാനങ്ങളും ലഭിക്കും. ചികിത്സകള്‍ ഫലിക്കും. മനസന്തോഷമുണ്ടാവുന്ന കാലഘട്ടവുമാണ്. ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ എടുക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാലഘട്ടമാണിത്. ഒരു കാര്യം നിശ്ചയിച്ചാൽ അത് പ്രാവർത്തികമാക്കാൻ കഴിയും. അഭീഷ്ടലാഭം, സന്താനസൗഖ്യം സുഹൃത്തുക്കളിലൂടെ നേട്ടങ്ങൾ എന്നിവ ഉണ്ടാകാം. സ്ത്രീകൾ കാരണം കലഹം, അപമാന ശ്രവണത്തിന് സാദ്ധ്യത തുടങ്ങിയവ കരുതിയിരിക്കണം. വലിയ ചില നേട്ടങ്ങള്‍ വന്നെത്തും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലായിടത്തും വിജയിക്കാനാവും. തൊഴിലിനാവശ്യമായ മൂലധനം സ്വരൂപിക്കാൻ വായ്പ കിട്ടും. മാതാപിതാക്കൾ സഹായിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഖപ്രാപ്തി, സാമ്പത്തികനേട്ടം, ദാമ്പത്യസുഖം, വസ്ത്രലാഭം, മന:സുഖം തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. വിവാഹകാര്യങ്ങൾക്ക് ശ്രമിക്കുന്നവർക്ക് നിലവിലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയും. മെച്ചപ്പെട്ട ചില വിവാഹാലോചനകൾ വരും. ചെറിയ ആപത്തിന് സാദ്ധ്യതയുള്ളതിനാൽ ചെയ്യുന്ന എല്ലാകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തണം. ചെറുരോഗങ്ങളായാലും ഉയര്‍ന്ന ശ്രദ്ധ പുലര്‍ത്തണം. പുണ്യകാര്യങ്ങള്‍ ചെയ്യാന്‍ മടിയോ മറവിയോ ഉണ്ടാകാൻ സാധ്യതയുണ്ട്. അച്ഛന് രോഗക്ലേശം വരാം. പല കാര്യങ്ങളും മാറ്റി വയ്ക്കേണ്ടി വന്നേക്കും. ചില ഇഷ്ടജനങ്ങളുമായി നീരസത്തിലാവും.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവർത്തകരിൽ നിന്ന് മെച്ചപ്പെട്ട സഹകരണം ലഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങിക്കുന്നതിൽ താത്പര്യമുണ്ടാകും. ധനാഗമനം വർദ്ധിക്കും. സ്ത്രീസുഖം ലഭിക്കും. രോഗപീഡാ സാദ്ധ്യത ഉള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. വളരെ നന്നായി ആസൂത്രണം ചെയ്ത പദ്ധതികൾ വരെ വിജയിച്ചില്ലെന്നു വരാം. എതിര്‍ ലിംഗത്തില്‍പെട്ടവരില്‍ നിന്നും ശത്രുതയുണ്ടാകും. അധികാര സ്ഥാനങ്ങളിൽ ഉള്ളവരുടെ പിണക്കം, ശത്രുത എന്നിവ ഉണ്ടായേക്കും. ഏറ്റുടുക്കുന്ന പ്രവൃത്തികൾക്ക് ചില തടസ്സങ്ങൾ നേരിടും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികനേട്ടം, കാര്യജയം, സന്താനസൗഖ്യം, മന:സന്തോഷം, തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് ഇടവരാം. ചില ധാരണകൾ, അഭിപ്രായങ്ങള്‍ എന്നിവ തിരുത്തേണ്ടി വന്നേക്കും. ആവശ്യത്തിനോ അനാവശ്യത്തിനോ ഉത്ക്കണ്ഠപ്പെടും. വിദൂരയാത്രകൾക്ക് അവസരമുണ്ടാകും. എന്നാൽ ഈ യാത്രകള്‍ പ്രയോജനരഹിതമായേക്കും. ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ അല്പ കാലം കാത്തിരിക്കുന്നതാവും നല്ലത്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബ ജീവിതം അത്ര മികച്ചതായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. സ്ത്രീകൾ കാരണം ഉപദ്രവങ്ങൾ നേരിടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധാരാളം അനുകൂലഫലങ്ങള്‍ തീർച്ചയായും പ്രതീക്ഷിക്കാം. രോഗദുരിതങ്ങള്‍ ശമിക്കും. മനസും ശരീരവും ബലവത്താകും. ദുഃഖങ്ങളില്‍ നിന്നും ആശ്വാസമുണ്ടാവും. ദേഹോപദ്രവം, ദാമ്പത്യക്ലേശം കാര്യവിഘ്‌നം, രോഗാരിഷ്ടത, എന്നിവകൾക്ക് ഇടവരാം. ശത്രുദോഷത്തിന് ഇടവരാമെങ്കിലും ശത്രുനാശവും സംഭവിക്കും. സ്വന്തം ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി മറികടക്കാൻ കഴിയും. പ്രതിസന്ധികളിൽ നിന്നും മുക്തി നേടാൻ സഹായിക്കാനും വേണ്ട പിന്തുണ നല്‍കാനും സ്വജനങ്ങൾ ഉണ്ടാവും. പൊതുവേ പ്രിയപ്പെട്ടവരോടുള്ള ഇഷ്ടം വര്‍ദ്ധിക്കും. പനിയും ഉദരരോഗങ്ങളും ശല്യം ചെയ്യും. സന്താനങ്ങളുടെ വലിയ നേട്ടങ്ങളിൽ സന്തോഷിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുകാര്യങ്ങളിൽ വളരെ കൂടുതൽ താത്പര്യം പ്രകടിപ്പിക്കും. സന്തോഷം, സന്തുഷ്ടി, സ്ഥാനപ്രാപ്തി, കാര്യജയം, ധനധാന്യലാഭം എന്നിവ പ്രതീക്ഷിക്കാം. സന്താനങ്ങളെ സംബന്ധിച്ച് ആശങ്കകൾ വരാം. കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം തേടും. ബുദ്ധിപൂർവ്വം പരിഹരിക്കേണ്ടതായ കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നത് വഴി സങ്കീർണ്ണമാകും. ബന്ധുജനങ്ങളിൽ നിന്ന് മെച്ചപ്പെട്ട സഹകരണം ഉണ്ടാകും. എന്നാൽ ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ പാടില്ല. രോഗക്ലേശങ്ങൾ ഏറെ ബുദ്ധിമുട്ടിക്കും. ശത്രുക്കളുടെ ശല്യം വർദ്ധിക്കും.
കടപ്പാട്:
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
Phone: +91 8921709017
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ