ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 04 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 4.11.2024 (1200 തുലാം 19 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വീട്ടുകാരുമായി എന്തെങ്കിലും തർക്കമുണ്ടായാൽഅത് ഇന്ന് അവസാനിക്കും. കുട്ടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ നിങ്ങൾ നിരാശരായേക്കാം, അതിനാൽ ചെറിയ സമ്മർദ്ദം അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യനിലയിൽ ചില അപചയങ്ങൾ കണ്ടേക്കാം. സർക്കാർ അധികാരത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിയ്ക്കും. രാഷ്ട്രീയക്കാർക്ക് ഇന്ന് വിജയം ലഭിയ്ക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലിസ്ഥലത്ത് ഇന്ന് സന്തോഷമുണ്ടാകും. മേലുദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന തർക്കം പരിഹരിക്കപ്പെടും. വസ്തുവകകളിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.

YOU MAY ALSO LIKE THIS VIDEO, ഇറാനോടും ഇസ്രായേലിനോടും അന്ന് സദ്ദാം ഹുസൈൻ ചെയ്തത് | Story of Saddam Hussein | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇന്ന് നിങ്ങൾ സുഹൃത്തുക്കളുമായി ഒരു ചടങ്ങിൽ പങ്കെടുക്കും. നിങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയും. കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഇന്ന് നിങ്ങൾ വിജയിക്കും

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ബിസിനസ്സിനായി ചില പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിനുള്ള ദിവസമായിരിക്കും ഇന്ന്. എങ്കിലും ചില അനാവശ്യ ആശങ്കകൾ നിങ്ങളെ അലട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഇന്ന് ചില അവസരങ്ങൾ ലഭിച്ചേക്കാം. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ പണം സമ്പാദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപാര ഇടപാടുകളിൽ പ്രശ്‌നമുണ്ടായിരുന്നെങ്കിൽ ഇന്ന് ആ പ്രശ്‌നത്തിന് പരിഹാരമാകും. വലിയ തുക കൈയിൽ ഉള്ളതിനാൽ ജോലി വേഗത്തിലാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ പരുഷമായ പെരുമാറ്റം കാരണം, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സിൽ പങ്കാളിത്തിന്‌ ഇപ്പോൾ അനുയോജ്യ സമയമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവർത്തന തടസ്സം, കാര്യ വിഘ്നം, പ്രതികൂല പ്രതികരണങ്ങൾ എന്നിവ വരാവുന്ന ദിനമാണ്. ക്ഷമയോടെ നേരിട്ടാൽ പ്രശ്നങ്ങൾ പരിഹൃതമാകും.

YOU MAY ALSO LIKE THIS VIDEO, ലക്ഷങ്ങൾ വിലയുള്ള പാമ്പ് മുതൽ അത്യപൂർവ ജീവികൾ വരെ, ഇതാണ് ആ ട്രെൻഡിംഗ് ഫാം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇന്ന് നിങ്ങൾക്ക് വലിയ വിജയം ലഭിയ്ക്കും. നിങ്ങളുടെ എതിരാളികളും നിങ്ങളെ പ്രശംസിക്കും. ഇന്ന് നിങ്ങൾ സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇന്ന് സാമ്പത്തികമായി നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ശ്രമങ്ങൾ നിങ്ങൾക്ക് വിജയം നൽകും. ജോലി ചെയ്യുന്ന ആളുകൾ ഏതെങ്കിലും തർക്കങ്ങളിൽ നിന്നും വഴക്കുകളിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക സ്ഥിതി സാധാരണമായി തുടരും. കുടുംബാംഗങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിൽ രംഗത്ത് മേലധികാരികളുടെ തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 നവംബര്‍ 4 മുതല്‍ 10 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 05 ചൊവ്വ) എങ്ങനെ എന്നറിയാം