ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 05 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.11.2024 (1200 തുലാം 20 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, നഷ്ടസാധ്യത ഇവ കാണുന്നു. യാത്രകൾ സൂക്ഷ്മതയോടെ വേണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. പൊതുവിൽ മന സ്വസ്ഥത കുറയാൻ ഇടയുള്ള ദിവസമാണ്. പ്രാർഥനകൾ ഗുണം ചെയ്യും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്ന് കിട്ടും. പല ആഗ്രഹങ്ങളും നടക്കാൻ സാധ്യത കൂടുതൽ.

YOU MAY ALSO LIKE THIS VIDEO, ഇറാനോടും ഇസ്രായേലിനോടും അന്ന് സദ്ദാം ഹുസൈൻ ചെയ്തത് | Story of Saddam Hussein | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇന്ന് നിങ്ങളുടെ സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ പുരോഗതിയുണ്ടാകും. പ്രമോഷനോ മികച്ച ശമ്പളമുള്ള ജോലിയോ ലഭിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യതടസ്സം, അപകടഭീതി, ശത്രുശല്യം, കലഹം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്ന ശേഷം താരതമ്യേന മെച്ചം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. കുടുംബകാര്യങ്ങളിൽ വൈഷമ്യം ഉണ്ടാകാൻ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വ്യാപാരത്തിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടും. മേലധികാരിയിൽ നിന്ന് അനുകൂലമായ സന്ദേശങ്ങൾ ലഭിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യക്ലേശം, ഭാഗ്യക്കുറവ് മുതലായവ അനുഭവത്തിൽ വരാം. സഹൃദയത്വവും ഇണങ്ങിച്ചേരുന്നതുമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നത് നന്നായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചില സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. മുന്‍ കരാറുകളില്‍ നിന്നുള്ള ലാഭം ലഭിക്കും. നിങ്ങളുടെ നല്ല ചിന്തകൾ ഇന്ന് ഒരു വഴികാട്ടിയായി പ്രവർത്തിക്കും.

YOU MAY ALSO LIKE THIS VIDEO, ലക്ഷങ്ങൾ വിലയുള്ള പാമ്പ് മുതൽ അത്യപൂർവ ജീവികൾ വരെ, ഇതാണ് ആ ട്രെൻഡിംഗ് ഫാം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചില വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കാം. കുട്ടികളുടെ ആവശ്യങ്ങൾ സാധിപ്പിക്കുവാൻ പ്രയാസം നേരിടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, ഉത്സാഹം, യാത്രവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ സാധിക്കും. തടസ്സങ്ങള്‍ മാറിക്കിട്ടും. തൊഴിലന്വേഷണങ്ങൾ വിജയത്തിലെത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഹൃദ്സമാഗമം, ഉത്സാഹം, സന്തോഷം ഇവ കാണുന്നു. ആരോഗ്യം മെച്ചമാകും. കടങ്ങൾ, ബാധ്യതകൾ മുതലായവ വീട്ടാൻ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 04 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 06 ബുധന്‍) എങ്ങനെ എന്നറിയാം