ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 01 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.02.2025 (1200 മകരം 19 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍ പരമായ അനിശ്ചിതത്വം ഒഴിവാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴില്‍ ക്ലേശം, അമിത അധ്വാനം, അകാരണ തടസം മുതലായവയ്ക്ക് സാധ്യതയുള്ള ദിവസം. ചിലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വരവിനെക്കാള്‍ അധികം ചിലവ് വരും. യാത്രാദുരിതം, കാര്യസാധ്യത്തിന് കാല താമസം എന്നിവയ്ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാല താമസം ഇല്ലാതെ കാര്യ സാധ്യം ഉണ്ടാകും. നഷ്ടമായ ധനം തിരികെ ലഭിക്കും. നേതൃ പദവിയോ അംഗീകാരമോ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യങ്ങള്‍, കാര്യലാഭം, വ്യാപാര നേട്ടം എന്നിവയ്ക്കും സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അധ്വാന ഭാരവും മന സമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനിഷ്ടാനുഭവങ്ങള്‍, അകാരണ തടസ്സങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. സന്തോഷകരമായ ബന്ധു സമാഗമത്തിന് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ പരാജയം, യാത്രാ ദുരിതം, കുടുംബ പരമായ അസന്തുഷ്ടി എന്നിവയ്ക്കും സാധ്യതയുണ്ട്. വ്യാപാരത്തില്‍ ലാഭം കുറഞ്ഞെന്ന് വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നവോന്മേഷവും, പ്രവര്‍ത്തന ഔല്‍സുക്യവും അനുഭവത്തില്‍ വരും. സുഹൃത്ത് സഹായം, ബന്ധു സമാഗമം എന്നിവ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post വളരുന്ന ഗണപതിയുടെ ക്ഷേത്രം! തകർക്കാൻ എത്തിയ ടിപ്പു സുൽത്താന്റെ പോലും മനസ് മാറ്റിയ മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 02 ഞായര്‍) എങ്ങനെ എന്നറിയാം