ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 02 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.02.2025 (1200 മകരം 20 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങൾക്ക് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മത്സരങ്ങളില്‍ വിജയിക്കും. കൃഷിയും വ്യാപാരവും പഴയതിലും ലാഭകരമാകും. വിദേശത്ത് നിന്ന്‌ നല്ല വാര്‍ത്തകള്‍ വരും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മാനസിക പിരിമുറുക്കം അനുഭവിക്കും. സാമ്പത്തിക വിഷമതകളുണ്ടായെന്നു വരാം. തൊഴിലില്‍ മന്ദത അനുഭവപ്പെടാൻ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. സഹായികളില്‍നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. പൊതുവിൽ പ്രവർത്തന വിജയം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ജീവിതപങ്കാളിയില്‍നിന്ന് ഉറച്ച പിന്തുണ. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍നിന്നു മോചനം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ഭവനത്തില്‍ ശാന്തത കുറഞ്ഞെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ശരീരക്ലേശവും മനഃക്ലേശവും വർധിക്കാൻ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്‍ഷിക വ്യവസായ തൊഴിൽ മേഖലകള്‍ പുഷ്ടിപ്പെടും. സുഹൃത്തുക്കളാല്‍ പലവിധ നന്മകള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. വേണ്ടപെട്ടവരുമായി കലഹം അവിചാരിത ധനനഷ്ടം എന്നിവ ഉണ്ടായേക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 01 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം