ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 09 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 09.01.2025 (1200 ധനു 25 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
ചെറിയ സാമ്പത്തിക നേട്ടം ഉണ്ടാകും. തൊഴിൽ രംഗത്ത് പുരോഗതി കുറവായിരിക്കും. ആരോഗ്യത്തിന് ഒരു ചെറിയ ആശങ്ക ഉണ്ടാകാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ ബന്ധം ആരംഭിക്കാൻ അവസരം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ മുതലായവയുടെ നേതൃപദവി ഏറ്റെടുക്കാന്‍ അവസരം ഉണ്ടാകും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന നേട്ടത്തില്‍ അഭിമാനം തോന്നും. സുഖകരങ്ങളായ അനുഭവങ്ങള്‍ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എല്ലാ കാര്യങ്ങളെയും സംശയത്തോടെയും അര്‍ദ്ധമനസോടെയും സമീപിക്കുന്നത് ഗുണം ചെയ്യില്ല. കുടുംബാന്തരീക്ഷം പ്രതികൂലമാകാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അകാരണ വിഷാദം പ്രവര്‍ത്തന ശേഷിയെ ബാധിക്കാതെ നോക്കണം. ഈശ്വരാരാധനയും പ്രാര്‍ത്ഥനകളും അങ്ങേയറ്റം പ്രയോജനം ചെയ്യും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സില്‍ ശുഭ ചിന്തകള്‍ നിറയും. ധനപരമായും കുടുംബപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അംഗീകാരം, ധന നേട്ടം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യത കാണുന്നു. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത യാത്ര മൂലം ആരോഗ്യ ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ തടസം, ഉദര വൈഷമ്യം എന്നിവയും കരുതണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ആഗ്രഹ സാധ്യത്തിന് കാല താമസമോ തടസമോ വരാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ട ജനങ്ങളുമായി സഹവസിക്കുവാന്‍ കഴിയും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മുതലായവര്‍ സഹായകരമായി പെരുമാറും.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാന ഭാരം മൂലം ശരീര ക്ലേശവും സമയക്കുറവും ഉണ്ടായെന്നു വരാം. മാറ്റി വയ്ക്കാവുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ മറ്റൊരു ദിവസം നിറവേറ്റുക.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283