ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 10 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.01.2025 (1200 ധനു 26 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രതീക്ഷിച്ച വിധത്തില്‍ പ്രധാന കാര്യങ്ങള്‍ മുന്നേറുവാന്‍ പ്രയാസമാണ്. തൊഴില്‍ കാര്യങ്ങളില്‍ ക്ലേശങ്ങള്‍ വരുമെങ്കിലും കാര്യ സാധ്യം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ കഴിയും. കുടുംബ സുഖം ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും. പ്രവര്‍ത്തന രംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ദൃശ്യമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാനസിക സമ്മര്‍ദം കുറയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ കാര്യ വിജയം ഉണ്ടാകും. ചര്‍ച്ചകളും അഭിമുഖങ്ങളും അനുകൂലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബപരമായ കാര്യങ്ങളില്‍ വൈഷമ്യം ഉണ്ടാകുമെങ്കിലും തൊഴില്‍ മേഖലയില്‍ ഭേദപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകും. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ തടസം, മാനഹാനി, ശാരീരിക വൈഷമ്യം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യം, കര്‍മ ഗുണം, വിശ്രമ സുഖം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ അനുകൂലരായി തീരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം എന്നിവ വരാവുന്ന ദിവസം. നേതൃ പദവിയോ അംഗീകാരമോ അനുഭവത്തില്‍ വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അധ്വാനം, അനാരോഗ്യം, കാര്യ വൈഷമ്യം മുതലായവ കരുതണം. ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സില്‍ ഉദ്ദേശിച്ച പ്രകാരം കാര്യങ്ങള്‍ പുരോഗമിക്കണമെനില്ല. പ്രയോജനമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയനഷ്ടം ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാനസിക സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത കാണുന്നു.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 09 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 11 ശനി) എങ്ങനെ എന്നറിയാം