ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 15, ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 15.06.2025 (1200 മിഥുനം 1 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങൾക്ക് സാധ്യത. കലാ രംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കാര്യതടസ്സം, അമിത അധ്വാനം മുതലായവയ്ക്കും സാധ്യത.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. മാനസിക പിരിമുറുക്കം കുറയും. ധനനേട്ടവും പ്രതീക്ഷിക്കാം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ധൈര്യവും സമർത്ഥവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
നിശ്ചിയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
സന്തോഷ അനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283