സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 മിഥുന മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ദാമ്പത്യവും പ്രണയവും പരാജയമോ? ജ്യോതിഷത്തിൽ പരിഹാരമുണ്ട്

മിഥുനം 1 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സാമാന്യേന ഗുണാനുഭവ സിദ്ധിയുണ്ടാകും തൻ്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും ഉദ്യോഗലക്ഷ്യം വച്ചുള്ള പരീക്ഷകളിലും ഇൻ്റർവ്യുകളിലും വിജയ സാധ്യത കാണുന്നു. തൊഴിൽ രംഗത്തും ഉയർച്ച പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു . ഇപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം കുടുംബംഗങളുമായി കൂടിച്ചേരാൻ ഇടവരികയോ അവരോടൊത്ത് യാത്രകൾ ചെയ്യേണ്ടതായോ വരാം. സന്താനങ്ങളെ കൊണ്ട് ഉന്നതി ഉണ്ടാകും. ആരോഗ്യ ശ്രദ്ധ വേണം ആസ്മ അലർജി അസ്തി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം വാക് ദോഷം വരാതെ നോക്കണം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ജോലിഭാരം കൂടും മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം ചിലവുകൾ അധികരിക്കും. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു അശ്രദ്ധ പാടില്ല. ദീർഘയാത്രകൾ കഴിവതും കുറക്കുക സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുക.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. എന്നാൽ സാമ്പത്തിക ഭദ്രതയും കുടുംബാവൃദ്ധിയും കാണുന്നു. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം നന്നായി കഠിനാദ്ധ്വാനം ചെയ്യണം ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെടരുത്


ദാമ്പത്യവും പ്രണയവും പരാജയമോ? ജ്യോതിഷത്തിൽ പരിഹാരമുണ്ട്

♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
വളരെ നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മിതി നേടാനും കഴിയും. പിത്യ സ്വത്തുക്കൾ കൈവരും. ഭൂമി വാങ്ങാനും ഗൃഹനിർമ്മാണത്തിനുമുള്ള അവസരങ്ങൾ കൈവരും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. തടഞ്ഞുവെച്ചിരുന്ന പ്രമോഷനോ നിയമന ഉത്തരവുകളോ വീണ്ടും ലഭിക്കാനിടയുണ്ട്


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ആരോഗ്യ സംരക്ഷണത്തിനായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും അസാദ്യമെന്ന് തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമ്മിച്ച് പ്രവർത്തിക്കുവാൻ സാധിക്കും. മഹദ് വ്യക്തികളുമായി വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കു വെക്കാൻ അവസരമുണ്ടാകും


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടി വരും കുടുംബ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടിൻ്റെ അറ്റകുറ്റപണികൾ നടത്തും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും ശത്രുക്കൾ വർദ്ധിക്കും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം അനാവശ്യ യാത്രകൾ ഒഴിവാക്കണം


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു ചെയ്യുക സാഹസ പ്രവർത്തികളിൽ നിന്നും പിൻമാറണം സഹപ്രവർത്തകരുമായി രമ്യതയിൽ വർത്തിക്കണം. ഔദ്യോഗിക രംഗത്ത് കൂടുതൽ ചുമതലകൾ ഏറ്റെടുക്കും വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട് മുറിവ് ചതവ് വരാതിരിക്കാൻ ശ്രദ്ധിക്കുക ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കുക


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും ചില ദുഷ്പേര് ഉണ്ടാകാതെ ശ്രദ്ധിക്കണം. സന്താനങ്ങൾക്ക് പണം ചെലവാക്കേണ്ടതായി വരും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കുടുംബത്തിൽ പൊതുവെ സമാധാനവും സന്തോഷകരവുമായ അന്തരീക്ഷം ഉണ്ടാകുന്നതാണ് ഗൃഹനിർമ്മാണം പുരോഗമിക്കും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സ്ഥിതി പ്രതീക്ഷിക്കാം തീർത്ഥാടനത്തിലും ക്ഷേത്ര കാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. മേലധികാരികളുമായുള്ള നല്ല ബന്ധം പല വിധ ഉയർച്ചകൾക്കും കാരണമാകും


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിന് ഇടയുണ്ട് . അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും കുടുംബത്തിൽ മംഗളകർമ്മത്തിനുള്ള യോഗം ഉണ്ട്. ദൈവാധീനത്താൽ പല നല്ല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും വസ്തു സംബന്ധമായി ചില അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. സഹോദരങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കും


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഉദ്യോഗത്തിൽ ഉത്തരവാദിത്വം കൂടും. പല കാര്യങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വെച്ചു ചെയ്യുന്ന പ്രവണത അപകടത്തിലാക്കും. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോൾ നഷ്ടം സംഭവിക്കാൻ സാധ്യത കാണുന്നതിനാൽ നല്ല ശ്രദ്ധ വേണം .മടിയും അലസതയും ഒഴിവാക്കണം പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം

ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

ദാമ്പത്യവും പ്രണയവും പരാജയമോ? ജ്യോതിഷത്തിൽ പരിഹാരമുണ്ട്
Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 15, ഞായര്‍) എങ്ങനെ എന്നറിയാം
Next post സാമ്പത്തിക വാരഫലം; 2025 ജൂൺ 15 മുതൽ 21 വരെ ധനപരമായി നിങ്ങൾക്കെങ്ങനെ എന്നറിയാം